ലക്‌നോ: മുസ്ലീങ്ങള്‍ കൃത്രിമമായി മുടികറുപ്പിക്കരുതെന്ന് ദാറുല്‍ ഉലും ദിയോബന്ധ് സെമിനാരിയുടെ വിലക്ക്. ശരിയത്ത് നിയപ്രകാരം മുടികറുപ്പിക്കുന്ന് നിഷിദ്ധമാണെന്ന് ദിയോബന്ധ് സെമിനാരി വ്യക്തമാക്കി.പച്ചകുത്തുന്നത് ഇസ്‌ളാമിക നിയമത്തിനെതിരാണെന്ന് പ്രഖ്യാപിച്ചതിനു പിന്നാലേ തലമുടി കറുപ്പിക്കുന്നതിനെതിരേയും ദാറുല്‍ ഉലും ദിയോബന്ധ് സെമിനാരിയുടെ ഫത്‌വ.
മുടിക്ക് ഹെന്ന പോലെയുളളവ ഉപയോഗിച്ച് നിറം നല്‍കുന്നതില്‍ പ്രശ്‌നമില്ല. എന്നാല്‍, മുടിക്ക് കറുത്ത നിറം നല്‍കുന്നതിന് ഇസ്‌ളാമിക നിയമം അനുവദിക്കുന്നില്ലെന്നും ദാറുല്‍ ഉലും ദിയോബന്ധ് വ്യക്തമാക്കുന്നു. ഹെയര്‍ ഡൈ ഉപയോഗിക്കുന്നതിനേ കുറിച്ച് വിശ്വാസികള്‍ ഉയര്‍ത്തിയ ചോദ്യത്തിനുളള മറുപടിയിലാണ് സെമിനാരി ഇക്കാര്യം വ്യക്തമാക്കിയത്.
ഡൈ പോലെയുളള നിറങ്ങള്‍ ഉപയോഗിക്കുമ്പോള്‍ മുടിയില്‍ ഒരു പാളി രൂപപ്പെടുന്നു. ഇത്തരം പാളി നമസ്‌കാരത്തിനു മുന്‍പ് ശരീരശുദ്ധി വരുത്തുന്ന സമയത്ത് മുടിലേക്ക് വെളളം എത്തുന്നത് തടയുന്നു. ഇത് ശരീരശുദ്ധി വരുത്തുന്നതിന് തടസ്സമാണ്. സ്വാഭാവിക നിറങ്ങള്‍ ഉപയോഗിക്കുന്നത് ഇത്തരം പ്രശ്‌നമുണ്ടാക്കില്ല. കറുപ്പ് നിറവും അനുവദനീയമല്ലെന്നും ഫത്‌വയില്‍ പറയുന്നു.
Key Words: Tattoos , Anti-shariya, Darul Uloom Deoband, Fatwa , Dyeing hair black, Islamic seminary, Sharia , Hair black, Seminary , Henna

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.