Fraud Alert | ജാഗ്രതൈ! നിങ്ങൾ ഫോണിൽ '9' അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം! കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്

 


ന്യൂഡെൽഹി: (KVARTHA) സൈബർ കുറ്റകൃത്യങ്ങളുമായും ഓൺലൈൻ തട്ടിപ്പുകളുമായും ബന്ധപ്പെട്ട വാർത്തകൾ ദിവസവും വന്നുകൊണ്ടിരിക്കുന്നു. ഫോൺ കോളുകൾ വഴിയും സൈബർ കുറ്റവാളികൾ ഉപയോക്താക്കളെ കബളിപ്പിക്കുകയാണ്. ഇത്തരം തട്ടിപ്പുകളിൽ അതീവ ജാഗ്രത പുലർത്താൻ കൊറിയർ കമ്പനിയായ ഫെഡെക്‌സ് ഉപയോക്താക്കളോട് ആവശ്യപ്പെട്ടിരിക്കുകയാണ് ഇപ്പോൾ.
  
Fraud Alert | ജാഗ്രതൈ! നിങ്ങൾ ഫോണിൽ '9' അമർത്തുമ്പോൾ ബാങ്ക് അക്കൗണ്ട് കാലിയായേക്കാം! കൊറിയർ കമ്പനിയുടെ മുന്നറിയിപ്പ്


തട്ടിപ്പ് നടക്കുന്നത് ഇങ്ങനെ

നിങ്ങൾക്ക് ഒരു ഫോൺ കോൾ വരും. വിളിക്കുന്നയാൾ ഫെഡെക്സിൽ നിന്നാണെന്ന് അവകാശപ്പെടും. അവർ നിങ്ങളുടെ പേരും വിലാസവും പോലുള്ള വ്യക്തിഗത വിവരങ്ങൾ പറഞ്ഞേക്കാം, ഇത് നിങ്ങളെ വിശ്വസിപ്പിക്കാനായി ചെയ്യുന്നതാണ്. 'നിങ്ങളുടെ പേരിൽ അനധികൃത വസ്തുക്കൾ അടങ്ങിയ കൊറിയർ പിടികൂടിയിരിക്കുന്നു' എന്നാണ് അവർ നിങ്ങളെ അറിയിക്കുക.

പ്രശ്‌നം പരിഹരിക്കാൻ, ഫെഡെക്‌സ് കസ്റ്റമർ കെയറുമായി ബന്ധിപ്പിക്കുന്നതിന് ഫോണിൽ 'ഒമ്പത്' അമർത്താൻ തട്ടിപ്പുകാർ ഉപയോക്താക്കളോട് ആവശ്യപ്പെടുന്നു. ഒമ്പത് എന്ന ബട്ടൺ അമർത്തുമ്പോൾ, നിങ്ങളെ വ്യാജ കസ്റ്റംസ് ഉദ്യോഗസ്ഥനുമായി കണക്ട് ചെയ്യുന്നു. ഇവിടെയാണ് തട്ടിപ്പിൻ്റെ യഥാർത്ഥ തുടക്കം തുടങ്ങുന്നത്. തട്ടിപ്പുകാർ പ്രൊഫഷണൽ കസ്റ്റമർ കെയർ എക്സിക്യൂട്ടീവുകളെപ്പോലെ സംസാരിക്കുകയും ചെയ്യുന്നു.

ഇതുമൂലം, ഉപയോക്താക്കൾ സൈബർ കുറ്റവാളികളുടെ കെണിയിൽ എളുപ്പത്തിൽ വീഴുകയും തങ്ങളുടെ വിശദാംശങ്ങൾ അവരുമായി പങ്കിടുകയും ചെയ്യുന്നു. ഈ തട്ടിപ്പിൽ എഐ സാങ്കേതിക വിദ്യ പൂർണമായും ഉപയോഗപ്പെടുത്തുന്നുണ്ട്. എഐയുടെ സഹായത്തോടെ, തട്ടിപ്പുകാർ ഏതെങ്കിലും കസ്റ്റമർ കെയർ എക്സിക്യൂട്ടീവിൻ്റെ സംസാര ശൈലി ക്ലോൺ ചെയ്യുന്നു.


തട്ടിപ്പിന് മാർഗങ്ങൾ പലത്

കൂടാതെ ഉപയോക്താക്കൾക്ക് വ്യാജ അറിയിപ്പുകളും അടിയന്തിര സന്ദേശങ്ങളും അയയ്ക്കുന്നു. സന്ദേശത്തിൽ, ആകർഷകമായ ഓഫറുകളെക്കുറിച്ചും സ്കീമുകളെക്കുറിച്ചും ഉപയോക്താക്കളോട് പറഞ്ഞിട്ടുണ്ടാകും. അത്യാഗ്രഹം കാരണം, സന്ദേശങ്ങളിലും നോട്ടിഫിക്കേഷനുകളിലും അയക്കുന്ന ലിങ്കുകളിൽ ടാപ്പ് ചെയ്ത് ഉപയോക്താക്കൾ അറിയാതെ വൈറസ് നിറഞ്ഞ ആപ്പുകൾ ഫോണിൽ ഇൻസ്റ്റാൾ ചെയ്യുന്നു.

ഈ ആപ്പ് വഴി, ഹാക്കർമാർ ഉപയോക്താവിൻ്റെ ഉപകരണത്തിലേക്ക് പ്രവേശിക്കുകയും അതിൽ നിലവിലുള്ള വിശദാംശങ്ങൾ ആക്‌സസ് ചെയ്യുകയും ചെയ്യുന്നു. ഉപയോക്താക്കളെ ഭയപ്പെടുത്തുന്നതിന്, ഹാക്കർമാർ സ്വയം സിഐഡി അല്ലെങ്കിൽ പൊലീസ് ഉദ്യോഗസ്ഥർ ആണെന്നും പറഞ്ഞേക്കാം. ഈ വ്യാജ ഉദ്യോഗസ്ഥൻ നിങ്ങളെ ഭീഷണിപ്പെടുത്തുകയും പണം നൽകാൻ ആവശ്യപ്പെടുകയും ചെയ്യും.


എങ്ങനെ സുരക്ഷിതരായിരിക്കാം?

* ഫെഡെക്സ് അത്തരം രീതിയിൽ നിങ്ങളെ ബന്ധപ്പെടുകയില്ല. അവർ നിങ്ങളോട് പണം ആവശ്യപ്പെടുകയുമില്ല.
* ഫോൺ കോളുകളിലൂടെ വ്യക്തിപര വിവരങ്ങളോ ബാങ്ക് അക്കൗണ്ട് തുടങ്ങിയ വിവരങ്ങളോ നൽകരുത്.
* നിങ്ങളുടെ കൊറിയറിനെ കുറിച്ച് എന്തെങ്കിൽ സംശയമുണ്ടെങ്കിൽ, ഫെഡെക്സിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അവരുടെ കസ്റ്റമർ കെയർ വിഭാഗവുമായി ബന്ധപ്പെടുക.
* നിങ്ങൾക്ക് വേണമെങ്കിൽ, പൊലീസിൽ നിന്നും ഇക്കാര്യത്തിൽ സഹായം തേടാം.
* ഇതുകൂടാതെ, ആപ്പുകൾ വഴിയുള്ള തട്ടിപ്പുകൾ ഒഴിവാക്കാനുള്ള ഏറ്റവും നല്ല മാർഗം അവ കാലാകാലങ്ങളിൽ അപ്ഡേറ്റ് ചെയ്യുക എന്നതാണ്.

Keywords: News, News-Malayalam-News, National, FedEx has important Fraud Alert for everyone.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia