റെയില്‍വേ പോലീസ് വീണ്ടും വില്ലനായി; ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫെന്‍സിംഗ് ചാമ്പ്യന് ദാരുണാന്ത്യം

 


ലക്‌നൗ: (www.kvartha.com 24.07.2015) റെയില്‍വേ പോലീസിന്റെ പരാക്രമത്തെ തുടര്‍ന്ന് ഒരു കായിക താരത്തിന്റെ കൂടി ജീവന്‍ പൊലിഞ്ഞു. 2005ലെ അണ്ടര്‍ 17 ചാമ്പ്യന്‍ഷിപ്പില്‍ വെങ്കല മെഡല്‍ ജേതാവ് ഹോഷിയാര്‍ സിംഗാണ് റെയില്‍വേ പോലീസ് ട്രെയിനില്‍ നിന്നും തള്ളിയിട്ടതിനെ തുടര്‍ന്ന് ദാരുണമായി മരിച്ചത്.

മഥുരയില്‍ നിന്ന് കുടുംബസമേതം സ്വദേശമായ കസ്ഗഞ്ജിലേക്ക് വരുന്നതിനിടെയാണ് സംഭവം. അമ്മയേയും ഭാര്യയേയും വനിതാ കംപാര്‍ട്ട്‌മെന്റില്‍ ഇരുത്തിയ ശേഷം ജനറല്‍ കോച്ചില്‍ യാത്ര ചെയ്യുകയായിരുന്നു ഹോഷിയാര്‍ സിംഗ്.

ഇടയ്ക്ക്  ഭാര്യയ്ക്ക് അസുഖം വന്നതിനെ തുടര്‍ന്ന്  സിംഗ് വനിതാ കംപാര്‍ട്ട്‌മെന്റിലെത്തി അസുഖ
റെയില്‍വേ പോലീസ് വീണ്ടും വില്ലനായി; ട്രെയിനില്‍ നിന്ന് തള്ളിയിട്ട ഫെന്‍സിംഗ് ചാമ്പ്യന് ദാരുണാന്ത്യം
വിവരം ആരാഞ്ഞു.  എന്നാല്‍, വനിതാ കംപാര്‍ട്ട്‌മെന്റില്‍ അനധികൃതമായി കടന്നു എന്നാരോപിച്ച് റെയില്‍വേ പോലീസ് സിംഗിന് 200 രൂപ പിഴ ഇട്ടു. പിഴ നല്‍കാന്‍ സിംഗ് വിസമ്മതിച്ചതോടെ പോലീസുകാര്‍ സിംഗിനെ കംപാര്‍ട്ട്‌മെന്റില്‍ നിന്ന് പുറത്തേക്ക് തള്ളിയിടുകയായിരുന്നുവെന്നാണ് അദ്ദേഹത്തിന്റെ  ഭാര്യ പോലീസിന് മൊഴി നല്‍കിയിരിക്കുന്നത്.

പോലീസുകാര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും  കുടുംബം ആവശ്യപ്പെട്ടിട്ടുണ്ട്.  അതേസമയം, വെള്ളം എടുക്കാന്‍ പോയ സിംഗ് കാല്‍ വഴുതി വീണതാണെന്നാണ് പോലീസ് പറയുന്നത്.

2011ല്‍ വോളിബോള്‍ താരമായ അരുണിമ സിംഗിനെ റെയില്‍വേ പോലീസ് ട്രെയിനില്‍ നിന്ന് തള്ളിയിട്ടതിനെ തുടര്‍ന്ന് വലതുകാല്‍ നഷ്ടമായിരുന്നു.

Also Read: 
യുവതിയുടെ മരണം: അപകടം വരുത്തിയ ബസ് തകര്‍ത്തു, റോഡ് ഉപരോധിച്ചു

Keywords: Fencing champion Hoshiyar Singh dies after allegedly shoved and thrown off train, Family, Complaint, Case, Wife, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia