ഗോവ ചലച്ചിത്രമേളയില്‍ എം.എഫ് ഹുസൈന്‌ വിലക്ക്!

 


ഗോവ ചലച്ചിത്രമേളയില്‍ എം.എഫ് ഹുസൈന്‌ വിലക്ക്!
പനാജി: മരിച്ച് മണ്ണടിഞ്ഞിട്ടും വിശ്വവിഖ്യാത ചിത്രകാരന്‍ എം.എഫ് ഹുസൈനോടുള്ള ഹിന്ദു സംഘടനകളുടെ ശത്രുതയ്ക്ക് കുറവില്ല. പനാജിയില്‍ സംഘടിപ്പിച്ച എം.എഫ് ഹുസൈനെ കുറിച്ചുള്ള ചിത്രപ്രദര്‍ശനം ഹിന്ദു സംഘടനയുടെ എതിര്‍പ്പിനെതുടര്‍ന്ന്‍ മാറ്റി. ഹിന്ദു ജനജാഗ്രതി എന്ന സംഘടനയാണ്‌ പ്രതിഷേധവുമായി രംഗത്തെത്തിയത്. ഹുസൈനെക്കുറിച്ചുള്ള 'ത്രൂ ദ ഐസ് ഓഫ് എ പെയിന്റര്‍' എന്ന ചിത്രത്തിന്റെ പ്രദര്‍ശനമാണ് മാറ്റിയത്.

ലണ്ടനില്‍ അന്തരിച്ച എം.എഫ് ഹുസൈന്‍ എന്നും ഹിന്ദു വര്‍ഗീയ വാദികളുടെ പ്രധാന ഇരയായിരുന്നു. മുംബൈയില്‍ തന്റെ ആദ്യ ചിത്രപ്രദര്‍ശനത്തിലൂടെ തന്നെ ലോക ജനശ്രദ്ധ പിടിച്ചുപറ്റിയ, ഏറ്റവും കൂടുതല്‍ പ്രതിഫലം പറ്റുന്ന ചിത്രകാരനായിരുന്നു എം.എഫ് ഹുസൈന്‍. 2006ല്‍ മതവികാരം വൃണപ്പെടുത്തി എന്ന്‍ കുറ്റത്തിന്‌ അറസ്റ്റ് ചെയ്യപ്പെട്ടു. ഹിന്ദുദേവതമാരെ (ഭാരതാംബയേയും) നഗ്നരായി ചിത്രീകരിച്ചു എന്നതായിരുന്നു പ്രധാന കുറ്റം. 1970ല്‍ വരച്ച പ്രസ്തുത ചിത്രം 1996ല്‍ ഒരു ഹിന്ദുമാസികയില്‍ പ്രസിദ്ധീകരിച്ചതോടെയാണ്‌ വിവാദമായത്. അതോടെ ഇന്ത്യയിലെ ഹിന്ദുത്വവാദികളുടെ കണ്ണിലെ പ്രധാന കരടായി ഈ വിഖ്യാത ചിത്രകാരന്‍. ഹിന്ദുത്വവാദികളുടെ ശക്തമായ എതിര്‍പ്പിനെതുടര്‍ന്ന്‍ ഇന്ത്യവിട്ട ഹുസൈന്‍ 2010ല്‍ ഖത്തറിന്റെ പൗരത്വം സ്വീകരിച്ചു. 2011 ജൂൺ 9ന്‌ രാവിലെ ലണ്ടനിൽ വെച്ചായിരുന്നു ഇദ്ദേഹത്തിന്റെ അന്ത്യം.

English Summery
Panaji: A Hindu right-wing organization in Goa has taken objection to a film section at the International Film Festival of India (IFFI), which pays tributes to painter M F Husain. Hindu Janajagruti Samiti, which had sued the painter for his controversial paintings on Hindu Gods and Goddesses, has urged the organisers of the festival not to pay tribute to the painter.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia