Avinash Das | സംവിധായകന്‍ അവിനാഷ് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു

 


അഹ് മദാബാദ്: (www.kvartha.com) സംവിധായകന്‍ അവിനാഷ് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജരേഖ പ്രചാരണത്തിനെതിരായ സെക്ഷന്‍ 469 ചുമത്തിയാണ് അറസ്റ്റ്. ദേശീയ പതാക ധരിച്ച് നില്‍ക്കുന്ന സ്ത്രീയുടെ ചിത്രം പോസ്റ്റ് ചെയ്തെന്ന കാരണത്താല്‍ ദേശീയ ചിഹ്നങ്ങളെ അധിക്ഷേപിക്കുന്നതിന് എതിരായ വകുപ്പും ഇദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്.

Avinash Das | സംവിധായകന്‍ അവിനാഷ് ദാസിനെ പൊലീസ് അറസ്റ്റ് ചെയ്തു

അഴിമതി കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട ഐഎഎസ് ഉദ്യോഗസ്ഥ പൂജ സിംഗാള്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്കൊപ്പമുള്ള ചിത്രം ട്വിറ്ററില്‍ പങ്കുവെച്ചതിന്റെ പേരിലാണ് നടപടി. അവിനാഷ് ദാസിനെ ഗുജറാത് പൊലീസ് മുംബൈയില്‍ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

ചോദ്യം ചെയ്യലിനായി അവിനാഷ് ദാസിനെ അഹ് മദാബാദിലെത്തിച്ചതായി ക്രൈം ബ്രാഞ്ച് അസിസ്റ്റന്റ് കമിഷണര്‍ വ്യക്തമാക്കി. മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയില്‍ നിന്ന് 18 കോടിയുടെ അഴിമതി നടത്തിയെന്ന കേസില്‍ മെയ് മാസത്തിലാണ് പൂജ സിംഗാളിനെ ഇ ഡി അറസ്റ്റ് ചെയ്തത്.

സ്വര ഭാസ്‌കര്‍ അഭിനയിച്ച അനാര്‍കലി ഓഫ് ആര, സഞ്ജയ് മിശ്ര-പങ്കജ് ത്രിപാഠി തുടങ്ങിയവര്‍ അഭിനയിച്ച രാത് ബാക്കി ഹെ തുടങ്ങിയവയാണ് അവിനാഷ് ദാസിന്റെ പ്രധാന ചിത്രങ്ങള്‍.

Keywords: Filmmaker Avinash Das Detained For Sharing Amit Shah's Photo With Arrested Bureaucrat, Ahmedabad, Gujrath, Arrested, Crime Branch, Director, National, Trending.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia