Lavalin Case | പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് സെപ്റ്റംബർ 13ന് പരിഗണിക്കും; പട്ടികയില്‍നിന്ന് മാറ്റരുതെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി

 


ന്യൂഡെല്‍ഹി: (www.kvartha.com) മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് സപ്തംബര്‍ 13ന് സുപ്രീം കോടതി പരിഗണിക്കും. നിരവധി തവണ മാറ്റിവച്ചതിനു ശേഷമാണ് സെപ്റ്റംബര്‍ 13ന് ലാവ്ലിന്‍ ഹര്‍ജികള്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരിക്കുന്നത്.

അതുകൊണ്ടുതന്നെ അന്ന് പരിഗണിക്കുന്ന കേസുകളുടെ പട്ടികയില്‍ നിന്ന് ലാവ്ലിന്‍ ഹര്‍ജികള്‍ നീക്കം ചെയ്യരുതെന്ന് കോടതിയുടെ കര്‍ശന നിര്‍ദേശമുണ്ട്. ജസ്റ്റിസ് യു യു ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് നിര്‍ദേശം. കേസ് നിരന്തരം മാറ്റുന്ന കാര്യം അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയതിനെ തുടര്‍ന്നാണ് കോടതിയുടെ ഇടപെടല്‍.
         
Lavalin Case | പിണറായി വിജയന്‍ പ്രതിയായ ലാവ്ലിന്‍ കേസ് സെപ്റ്റംബർ 13ന് പരിഗണിക്കും; പട്ടികയില്‍നിന്ന് മാറ്റരുതെന്ന് നിര്‍ദേശിച്ച് സുപ്രീംകോടതി

മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പെടെയുള്ളവരെ കുറ്റവിമുക്തരാക്കിയ വിധിക്കെതിരെ അന്വേഷണ ഏജന്‍സിയായ സിബിഐ നല്‍കിയ ഹര്‍ജിയില്‍ 2018 ജനുവരിയിലാണ് നോടിസ് അയച്ചത്. എന്നാല്‍ അതിനുശേഷം കാര്യമായ തുടര്‍ നടപടികളുണ്ടായില്ല. പല തവണ കേസ് മാറ്റിവച്ചു. ഇക്കാര്യമാണ് അഭിഭാഷകന്‍ ചൂണ്ടിക്കാട്ടിയത്.

അതേസമയം, സപ്തംബര്‍ 13ന് ലാവ്‌ലിന്‍ ഹര്‍ജികള്‍ ജസ്റ്റിസ് യു യു ലളിതിന്റെ ബെഞ്ച് തന്നെയായിരിക്കുമോ പരിഗണിക്കുക എന്ന കാര്യത്തില്‍ വ്യക്തതയില്ല. അതിനു മുന്‍പ് ജസ്റ്റിസ് യു യു ലളിത് സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ചുമതലയേല്‍ക്കും. സുപ്രധാനമായ ഒട്ടേറെ കേസുകള്‍ അദ്ദേഹത്തിനു മുന്നില്‍ വരുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഹര്‍ജി പരിഗണിക്കുന്നത് ആര് എന്ന കാര്യത്തില്‍ അവ്യക്തത നിലനില്‍ക്കുന്നത്.

Keywords: Finally, SC to take up Lavalin pleas on September 13, New Delhi, News, Supreme Court of India, Chief Minister, Pinarayi Vijayan, Lavalin-case, Trending, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia