Fire Accident | കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഓഫീസില്‍ തീപ്പിടിത്തം; രേഖകളും കംപ്യൂടറുകളും കത്തിനശിച്ചതായി ഉദ്യോഗസ്ഥര്‍

 


ന്യൂഡെല്‍ഹി: (KVARTHA) കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഓഫീസില്‍ വന്‍ തീപ്പിടിത്തം. പാര്‍ലമെന്റിലെ നോര്‍ത് ബ്ലോകിലെ (എംഎച്എ) കെട്ടിടത്തിന്റെ രണ്ടാം നിലയിലാണ് തീ കണ്ടത്. രാവിലെ 9.22 നാണ് തീ കണ്ടതെന്നും ഉടന്‍ അഗ്നിരക്ഷാസേനയുടെ ഏഴ് യൂണിറ്റുകളെത്തി അണച്ചെന്നും ഡെല്‍ഹി അഗ്നിരക്ഷാസേനയുടെ (ഡിഎഫ്എസ്) മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പറഞ്ഞു.

എസിയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് പരിശോധനയില്‍ കണ്ടെത്തിയതായും ഒരു സെറോക്‌സ് മെഷീനും കംപ്യൂടറുകളും ചില രേഖകളും കത്തി നശിച്ചുവെന്നും ഉദ്യോഗസ്ഥര്‍ പ്രതികരിച്ചു. പരുക്കുകളൊന്നും റിപോര്‍ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍ കൂട്ടിച്ചേര്‍ത്തു.

Fire Accident | കേന്ദ്ര ആഭ്യന്തര മന്ത്രാലയ ഓഫീസില്‍ തീപ്പിടിത്തം; രേഖകളും കംപ്യൂടറുകളും കത്തിനശിച്ചതായി ഉദ്യോഗസ്ഥര്‍

തീപ്പിടിത്തം ഉണ്ടാകുമ്പോള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കെട്ടിടത്തില്‍ ഇല്ലായിരുന്നുവെന്നും എന്നാല്‍ തീപ്പിടിത്തം നടക്കുന്ന സമയത്ത് നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ സ്ഥലത്തുണ്ടായിരുന്നുവെന്നും അധികൃതര്‍ പറഞ്ഞു. സംഭവത്തില്‍ കൂടുതല്‍ പരിശോധന തുടരുകയാണ്.

Keywords: News, National, National-News, Accident-News, Fire, Breaks Out, Home Ministry Office, No Injuries, Report, Ministry of Home Affairs (MHA), New Delhi News, Union Home Minister, Amit Shah, Fire Breaks Out At Home Ministry Office, No Injuries Reported.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia