Massive Fire | ലക്‌നൗവില്‍ ആശുപത്രിയിലെ ശസ്ത്രക്രിയ തിയേറ്ററില്‍ തീപ്പിടിച്ച് കുട്ടി അടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം

 


ലക്‌നൗ: (KVARTHA) ഉത്തര്‍പ്രദേശിലെ സര്‍കാര്‍ ആശുപത്രിയില്‍ വന്‍ തീപ്പിടിത്തം. ശസ്ത്രക്രിയ തിയേറ്ററില്‍ തീപ്പിടിച്ചതിനെ തുടന്ന് യുവതിയും കുഞ്ഞും മരിച്ചു. ലക്‌നൗ പോസ്റ്റ് ഗ്രാജ്വേറ്റ് ഇന്‍സ്റ്റിറ്റിയൂട് ഓഫ് മെഡികല്‍ റിസര്‍ച് ആശുപത്രിയിലാണ് ദാരുണ സംഭവം.

അഗ്നിരക്ഷാസേന എത്തിയാണ് തീയണച്ചത്. ശസ്ത്രക്രിയക്ക് കയറ്റിയ യുവതിയും ഹൃദയ ശസ്ത്രക്രിയക്ക് എത്തിച്ച കുട്ടിയുമാണ് മരിച്ചത്. അഗ്നിബാധയെ തുടര്‍ന്നുണ്ടായ കടുത്ത പുകയെ തുടര്‍ന്ന് ശ്വാസംമുട്ടിയാണ് കുട്ടി മരിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. ശസ്ത്രക്രിയ തിയേറ്ററിലുണ്ടായിരുന്ന മറ്റുരോഗികളെ സുരക്ഷിതമായി മറ്റൊരിടത്തേക്ക് മാറ്റാന്‍ സാധിച്ചെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ അറിയിച്ചു.

Massive Fire | ലക്‌നൗവില്‍ ആശുപത്രിയിലെ ശസ്ത്രക്രിയ തിയേറ്ററില്‍ തീപ്പിടിച്ച് കുട്ടി അടക്കം 2 പേര്‍ക്ക് ദാരുണാന്ത്യം



Keywords: News, National, National-News, Accident-News, Regional-News, Fire Accident, Died, Woman, Child, Fire, Caught, Hospital, Operation Theatre, Fire Breaks out at Lucknow Hospital; Two Dead, Including Child, in Operation Theatre Fire.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia