Fire breaks | മുംബൈയിലേക്ക് പോവുകയായിരുന്ന ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടുത്തം; യാത്രക്കാര്‍ സുരക്ഷിതര്‍
Nov 5, 2022, 11:56 IST
മുംബൈ: (www.kvartha.com) മുംബൈയിലേക്കു പോവുകയായിരുന്ന ഷാലിമാര്‍ എക്സ്പ്രസ് ട്രെയിനിന്റെ പാഴ്സല്‍ ബോഗിയില്‍ തീപിടുത്തം. മഹാരാഷ്ട്രയിലെ നാസിക് റോഡ് സ്റ്റേഷനില്‍ വച്ച് ശനിയാഴ്ച രാവിലെ 8.45ഓടെയാണ് അപകടം സംഭവിച്ചത്.
പശ്ചിമ ബംഗാളിലെ നാസികില്‍ നിന്ന് മുംബൈ ലോകമാന്യ ടെര്‍മിനസിലേക്കുള്ള ട്രെയിനാണ് ഷാലിമാര്‍ എക്സ്പ്രസ്.
എന്‍ജിന്‍ വാഗണോടു ചേര്‍ന്ന പാഴ്സല്‍ വാനിലാണ് തീപിടുത്തമുണ്ടായത്. മറ്റു ബോഗികളിലേക്കു തീ പടര്‍ന്നില്ലെന്നും യാത്രക്കാര്‍ സുരക്ഷിതരാണെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും റെയില്‍വേ വക്താവ് അറിയിച്ചു. അപകടത്തെ തുടര്‍ന്ന് നാസിക് റോഡില്‍ പാഴ്സല്‍ വാന്‍ വേര്‍പെടുത്തി ട്രെയിന്‍ യാത്ര തുടര്‍ന്നതായും സെന്‍ട്രല്‍ റെയില്‍വേ ചീഫ് പബ്ലിക് റിലേഷന്‍സ് ഓഫീസര്‍ ശിവാജി സുതാര്‍ പറഞ്ഞു.
പശ്ചിമ ബംഗാളിലെ നാസികില്‍ നിന്ന് മുംബൈ ലോകമാന്യ ടെര്‍മിനസിലേക്കുള്ള ട്രെയിനാണ് ഷാലിമാര്‍ എക്സ്പ്രസ്.
Keywords: Fire breaks out in parcel van of Mumbai-bound Shalimar Express, passengers safe, Mumbai, News, Train, Fire, Passengers, Protection, National.Fire in #HowrahMail at #Nasik Road. pic.twitter.com/9GOgM6CIuk
— @Rakesh (@Rakesh5_) November 5, 2022
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.