Obituary | കൊതുകുനശീകരണ ഉപകരണത്തില്‍ നിന്ന് തീപ്പിടിച്ചു; മുത്തശ്ശിയും മൂന്ന് പേരക്കുട്ടികളും ദാരുണമായി വെന്തുമരിച്ചു
Aug 19, 2023, 19:34 IST
ചെന്നൈ: (www.kvartha.com) കൊതുകുനശീകരണ ഉപകരണത്തില്‍ നിന്ന് തീപടര്‍ന്ന് ഒരു കുടുംബത്തിലെ നാല് പേര് വെന്തുമരിച്ചു. മുത്തശ്ശിയും മൂന്നു കൊച്ചുമക്കളുമാണ് മരിച്ചത്. ചെന്നൈ മാധവരത്താണ് അപകടം. സന്താനലക്ഷ്മി, കൊച്ചുമക്കളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച പുലര്‍ചയോടെ അയല്‍വാസികളാണ് വീട്ടില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധിച്ചത്. ഇവര്‍ വിളിച്ച് പറഞ്ഞത് അനുസരിച്ച് സ്ഥലത്തെത്തി കതക് പൊളിച്ച് പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെതെന്ന് പൊലീസ് പറഞ്ഞു. കൊതുക് നശീകരണത്തിന് ഉപയോഗിക്കുന്ന ഉപകരണം ഉരുകി കാര്‍ഡ്ബോര്‍ഡിലേക്ക് വീണ് തീപിടിച്ചെന്നാണ് പ്രാഥമിക നിഗമനം.
ഇതിനിടെ തീപിടിച്ച് ഗ്യാസ് സിലിന്‍ഡര്‍ പൊട്ടിത്തെറിച്ചത് അപകടത്തിന്റെ വ്യാപ്തി കൂട്ടിയെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. മരിച്ച കുട്ടികളുടെ പിതാവ് ബൈകപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. കുട്ടികളുടെ അമ്മയാണ് ആശുപത്രിയില്‍ കൂട്ടിനുള്ളതെന്നും, കുട്ടികളെ മുത്തശ്ശിക്കൊപ്പം നിര്‍ത്തുകയായിരുന്നുവെന്നും പൊലീസ് അറിയിച്ചു.
Keywords: Fire, Grandmother, Grandchildren, Father, Mother, Hospital, Accident, Mosquito repellent machine, Melted, Card board, Home, Neighbors, Noticed, Smoke, News, Malayalam News, Fire from mosquito repellent; Family of 4 died. < !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.