ഡല്‍ഹി ഗാന്ധിമാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം

 


ഡല്‍ഹി ഗാന്ധിമാര്‍ക്കറ്റില്‍ വന്‍ തീപിടുത്തം
ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ ഗാന്ധി മാര്‍ക്കറ്റിന് സമീപം വെള്ളിയാഴ്ച രാവിലെ വന്‍ തീപ്പിടിത്തം. സമീപത്തെ ചേരിയിലേക്കും തീപടര്‍ന്നു. തകര ഷീറ്റുകള്‍ കൊണ്ടുമുള്ള വീടുകളാണ് ഇവിടെ ഉള്ളത്. അതുകൊണ്ട് തന്നെ തീ വേഗത്തില്‍ പടര്‍ന്നുപിടിച്ചു. രാവിലെ ഈ വീടുകളില്‍ കൂടുതലും കുട്ടികളാണുണ്ടായിരുന്നത്. ഇവര്‍ക്ക് അപായം സംഭവിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ വിവരമൊന്നുമില്ല.

ഒരു യൂണിറ്റ് ഫയര്‍ എഞ്ചിന്‍ മാത്രമാണ് തീ അണയ്ക്കാന്‍ ആദ്യം എത്തിയത്. അരമണിക്കൂറിന് ശേഷമാണ് കൂടുതല്‍ അഗ്നിശമന സേന യുനിറ്റുകളെത്തിയത്. തീ പടരുന്നത് ഉച്ചയോടെയാണ് അല്‍പ്പം നിയന്ത്രണവിധേയമാക്കാന്‍ കഴിഞ്ഞത്. ആയിരങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന ചേരിപ്രദേശങ്ങളിലേയ്ക്കും തീ പടര്‍ന്ന് നിയന്ത്രണാതീതമായിരുന്നു. 500 ലേറെ വീടുകളും നിരവധി കടകളും ഇവിടെ ഉണ്ട്. ആരെങ്കിലും തീപിടുത്തമുണ്ടായ വീടുകളില്‍ കുടുങ്ങിയിട്ടുണ്ടോ എന്ന കാര്യം വ്യക്തമല്ല. കടുത്ത പുക കാരണം പലരും ബോധരഹിതരായി.

ഇടുങ്ങിയ തെരുവുകളായതിനാല്‍ ഫയര്‍ എഞ്ചിനുകള്‍ക്ക് കടന്നു ചെല്ലാന്‍ കഴിയാഞ്ഞതും തീ അണയ്ക്കാനുള്ള ശ്രമങ്ങളെ പ്രതികൂലമാക്കി. കനത്ത ചൂടും കാറ്റും തീ നിയന്ത്രണവിധേയമാക്കുന്നതിന് തടസം സൃഷ്ടിച്ചു. തീപ്പിടുത്തത്തിനുള്ള കാരണം കണ്ടെത്താനായിട്ടില്ല. അട്ടിമറി ആണോ എന്ന കാര്യവും പോലീസ് പരിശോധിച്ചുവരികയാണ്.


Keywords:  New Delhi, Fire, National 


ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia