Firing | പഞ്ചാബിലെ ബതിന്‍ഡ സൈനിക സ്റ്റേഷനില്‍ വെടിവയ്പ്പ്; 4 പേര്‍ കൊല്ലപ്പെട്ടു; പ്രദേശം സീല്‍ ചെയ്തു

 


ചണ്ഡീഗഡ്: (www.kvartha.com) പഞ്ചാബിലെ ബതിന്‍ഡ സൈനിക സ്റ്റേഷനില്‍ വെടിവെപ്പില്‍ നാല് പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്. ബുധനാഴ്ച പുലര്‍ച്ചെ 4.30ഓടെയാണ് വെടിവെപ്പ് നടന്നതെന്നാണ് സൂചന. വെടിവയ്പ്പിന്റെ കാരണം കണ്ടെത്താനായിട്ടില്ല. ഉന്നത ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി അന്വേഷണം നടത്തിവരികയാണ്. പ്രദേശം മുഴുവന്‍ ഉപരോധിക്കുകയും സീല്‍ ചെയ്യുകയും ചെയ്തു.

Firing | പഞ്ചാബിലെ ബതിന്‍ഡ സൈനിക സ്റ്റേഷനില്‍ വെടിവയ്പ്പ്; 4 പേര്‍ കൊല്ലപ്പെട്ടു; പ്രദേശം സീല്‍ ചെയ്തു

അകത്തുള്ളയാളാണോ അതോ പുറത്തുനിന്നുള്ളയാളാണോ വെടിയുതിര്‍ത്തതെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. ഇത് ബാഹ്യ ആക്രമണമല്ലെന്നാണ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. സേനാംഗങ്ങള്‍ തമ്മിലുള്ള പരസ്പര തര്‍ക്കത്തെ തുടര്‍ന്നാണ് വെടിവയ്പുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഏതെങ്കിലും തരത്തിലുള്ള ഭീകരാക്രമണം നടന്നിട്ടില്ലെന്ന് ബതിന്‍ഡ എസ്എസ്പി അറിയിച്ചു.


കൊല്ലപ്പെട്ട നാലുപേരും 80 മീഡിയം റെജിമെന്റില്‍ നിന്നുള്ളവരാണെന്നാണ് അറിയുന്നത്. ബത്തിന്‍ഡ മിലിട്ടറി സ്റ്റേഷനില്‍ നിന്ന് കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ് റൈഫിള്‍ കാണാതായതായി വൃത്തങ്ങള്‍ അറിയിച്ചിരുന്നു. പ്രദേശമാകെ ഉപരോധം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അന്വേഷണവും തിരച്ചില്‍ പ്രവര്‍ത്തനവും നടന്നുവരികയാണ്.

Keywords: News,National, National-News, Punjab, Military Station, Investigation, Attack, Firing inside Punjab's Bathinda military station; 4 deaths.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia