എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19; ആര്‍ക്കും രോഗലക്ഷണങ്ങളില്ല

 


ന്യൂഡെല്‍ഹി: (www.kvartha.com 10.05.2020) എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ഡ്യൂട്ടിക്ക് നിയോഗിക്കുന്നതിന് 72 മണിക്കൂര്‍ മുമ്പ് നടത്തിയ പ്രീ-ഫ്ളൈറ്റ് കൊവിഡ് പരിശോധനയിലാണ് ഇവര്‍ക്ക് രോഗം കണ്ടെത്തിയത്. അതേസമയം ആര്‍ക്കും രോഗലക്ഷണങ്ങള്‍ ഉണ്ടായിരുന്നില്ല എന്നാണ് ആരോഗ്യ വകുപ്പ് അധികൃതര്‍ പറയുന്നത്.

കൊവിഡ് സ്ഥിരീകരിച്ചിട്ടുള്ളത് മുബൈ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന പൈലറ്റുമാര്‍ക്കാണ്. ഇവര്‍ അടുത്തിടെ ചൈനയിലേക്ക് ചരക്കു വിമാനങ്ങള്‍ പറത്തിയിരുന്നതായും എയര്‍ ഇന്ത്യ അറിയിച്ചു. മെഡിക്കല്‍ സാമഗ്രികളും മറ്റുമായിട്ടായിരുന്നു സര്‍വീസ് നടത്തിയത്.

എയര്‍ ഇന്ത്യ പൈലറ്റുമാരില്‍ അഞ്ചുപേര്‍ക്ക് കൊവിഡ് 19; ആര്‍ക്കും രോഗലക്ഷണങ്ങളില്ല

Keywords:  New Delhi, News, National, COVID19, Pilots, Flight, Air India, Test, Positive, Health department, Five Air India pilots test positive for Covid-19 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia