കലാപ എസ്.എം.എസ്: ബാംഗ്ലൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍

 


കലാപ എസ്.എം.എസ്: ബാംഗ്ലൂരില്‍ അഞ്ച് പേര്‍ അറസ്റ്റില്‍
ബാംഗ്ലൂര്‍: ബാംഗ്ലൂരില്‍ കലാപമുണ്ടാകുമെന്ന ഭീതിപടര്‍ത്തി എസ്.എം.എസുകള്‍ പ്രചരിപ്പിച്ച സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പേരെ പോലീസ് അറസ്റ്റ് ചെയ്തു. കലാപ പ്രചാരണത്തിന്‌ പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഉടന്‍ പിടികൂടുമെന്ന്‌ കര്‍ണാടക മുഖ്യമന്ത്രി ജഗദീശ് ഷെട്ടാര്‍ മുന്നറിയിപ്പ് നല്‍കിയതിന്‌ തൊട്ടുപിറകെയാണ്‌ അറസ്റ്റുണ്ടായത്. വടക്കുകിഴക്കന്‍ സംസ്ഥാനക്കാര്‍ ആക്രമിക്കപ്പെടുമെന്ന്‌ മുന്നറിയിപ്പ് നല്‍കുന്ന വീഡിയോകളും എസ്.എം.എസുകളും പ്രചരിപ്പിച്ച കേസിലാണ്‌ ഇവരെ അറസ്റ്റ് ചെയ്തത്.

കലാപ പ്രചാരണം നടത്തുന്ന എല്ലാ സോഷ്യല്‍ മീഡിയകളും സൂക്ഷമ പരിശോധനയ്ക്ക് വിധേയമാക്കാന്‍ സര്‍ക്കാര്‍ എല്ലാ ഏജസികളോടും ആവശ്യപ്പെട്ടിരുന്നു. അത്തരം വിഷയങ്ങള്‍ ഉള്‍ക്കൊള്ളുന്ന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയകളിലൂടെ പ്രചരിക്കാതിരിക്കാന്‍ സര്‍ക്കാര്‍ എല്ലാ മുന്‍ കരുതലുകളും എടുത്തിരുന്നു. ഇതുസംബന്ധിച്ച് ഡിപാര്‍ട്ട് മെന്റ് ഓഫ് ഇലക്ട്രോണിക്സ് ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ഒരു കുറിപ്പ് പുറത്തിറക്കിയിരുന്നു.

ഗ്രൂപ്പ് എസ്.എം.എസുകളും എം.എം.എസുകളും വിലക്കിക്കൊണ്ട് കേന്ദ്ര ആഭ്യന്തരമന്ത്രാലയവും രംഗത്തുവന്നതോടെ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ ആശങ്കയ്ക്ക് താല്‍ക്കാലീക ശമനം വന്നിട്ടുണ്ട്. ഇതിനിടെ 7000ത്തിലധികം പേരാണ്‌ ബാംഗ്ലൂര്‍ നഗരം വിട്ടത്. ഹൈദരാബാദ്, പൂനെ, ചെന്നൈ, മുംബൈ തുടങ്ങിയ നഗരങ്ങളില്‍ നിന്നും വന്‍ തോതില്‍ വടക്കുകിഴക്കന്‍ സംസ്ഥാനക്കാരുടെ കൊഴിഞ്ഞുപോക്ക് ഉണ്ടായിട്ടുണ്ട്.

English Summery
Bangalore: In Pune and Hyderabad, there was a sense of greater calm today among students from the North East, who have spent the last few days worried about whether they are potential targets, as warned by some inflammatory text messages and videos circulating online.   In Bangalore, five people have been arrested for spreading rumours - Chief Minister Jagadish Shettar has been warning that the police is identifying those who are trying to disturb the peace by deliberately misreporting facts. 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia