Attacks | ജീവിതത്തതില്‍ 5 വധശ്രമങ്ങളെ അതിജീവിച്ച ഗാന്ധിജിക്ക് ആറാം തവണ ജീവന്‍ നഷ്ടപ്പെട്ടു; ആ സംഭവങ്ങള്‍ ഇങ്ങനെ

 


ന്യൂഡെല്‍ഹി: (KVARTHA) മഹാത്മാഗാന്ധിയുടെ ജീവിതം ഒരു തുറന്ന പുസ്തകം പോലെയായിരുന്നു. ആരെയും അറിയിക്കാതെ രഹസ്യമായി ഒരു ജോലിയും ചെയ്യാന്‍ അദ്ദേഹത്തിന് സാധ്യമല്ലായിരുന്നു. എന്നാല്‍ ഈ തുറന്നു പറച്ചില്‍ കാരണം ഗാന്ധിജിയുടെ ജീവന് അപകടത്തില്‍ കുറവുണ്ടായില്ല. ചരിത്രത്തില്‍ രേഖപ്പെടുത്തിയിരിക്കുന്നതനുസരിച്ച്, ആറ് മാരകമായ ആക്രമണങ്ങള്‍ അദ്ദേഹത്തിനു നേരെയുണ്ടായി. ആറാം തവണ അദ്ദേഹത്തിന് ജീവന്‍ നഷ്ടപ്പെട്ടു.
    
Attacks | ജീവിതത്തതില്‍ 5 വധശ്രമങ്ങളെ അതിജീവിച്ച ഗാന്ധിജിക്ക് ആറാം തവണ ജീവന്‍ നഷ്ടപ്പെട്ടു; ആ സംഭവങ്ങള്‍ ഇങ്ങനെ

ആദ്യ ആക്രമണം

1934ല്‍ പൂനെയിലാണ് ആദ്യ ആക്രമണം നടന്നത്. അദ്ദേഹത്തിന് ഒരു ചടങ്ങിന് പോകേണ്ടി വന്നപ്പോള്‍ ഏതാണ്ട് ഒരേ പോലെയുള്ള രണ്ട് വാഹനങ്ങള്‍ അവിടെയെത്തി. ഒന്നില്‍ സംഘാടകരും മറ്റൊന്നില്‍ ഗാന്ധിയും കസ്തൂര്‍ബാ ഗാന്ധിയും യാത്ര ചെയ്യാന്‍ പോകുന്നവയുമായിരുന്നു. സംഘാടകരുടെ കാര്‍ പുറപ്പെട്ടു, ഗാന്ധിയുടെ കാര്‍ ഒരു റെയില്‍വേ ഗേറ്റില്‍ നിന്നു. സ്ഫോടനത്തില്‍ മുന്നില്‍ പോയ കാര്‍ തകര്‍ന്നു. ട്രെയിന്‍ വൈകിയതിനാല്‍ ഗാന്ധി ആ ആക്രമണത്തെ അതിജീവിച്ചു. 'മഹാത്മാഗാന്ധി: ദി ലാസ്റ്റ് ഫേസ്' എന്ന തന്റെ പുസ്തകത്തില്‍ അദ്ദേഹത്തിന്റെ സഹായിയായ പ്യാരേലാല്‍, ബോംബിന്റെ ഫലമായി നിരപരാധികള്‍ മരിച്ചത് ഗാന്ധിജിയെ എങ്ങനെ ദുഃഖിപ്പിച്ചുവെന്ന് വിവരിക്കുന്നു.

രണ്ടാമത്തെ ആക്രമണം

1944-ല്‍ ആഗാഖാന്‍ കൊട്ടാരത്തില്‍ നിന്ന് മോചിതനായ ശേഷം, ഗാന്ധി പഞ്ചഗണിയില്‍ താമസിച്ചു, അവിടെ ചിലര്‍ അദ്ദേഹത്തിനെതിരെ പ്രതിഷേധിക്കുകയായിരുന്നു. ഗാന്ധി അവരോട് സംസാരിക്കാന്‍ ശ്രമിച്ചെങ്കിലും അവരാരും സംസാരിക്കാന്‍ തയ്യാറായില്ല. അവസാനം കത്തിയുമായി ഗാന്ധിജിക്ക് അടുത്തേക്ക് ഓടിയ ഒരാള്‍ പിടിക്കപ്പെട്ടു. ഈ ആക്രമണവും പരാജയപ്പെട്ടു. മണിശങ്കര്‍ പുരോഹിതും സതാരയിലെ ഭില്ലാരെ ഗുരുജിയും ചേര്‍ന്നാണ് അക്രമിയെ തടഞ്ഞത്. കപൂര്‍ കമ്മീഷന്‍ മുമ്പാകെ ഇരുവരും ഈ ആക്രമണത്തിന്റെ മൊഴി നല്‍കിയിരുന്നു.

മൂന്നാമത്തെ ആക്രമണം

1944ല്‍ തന്നെ, പഞ്ചഗണി സംഭവത്തിനു ശേഷം, ഗാന്ധിയും ജിന്നയും തമ്മിലുള്ള ചര്‍ച്ചകള്‍ ബോംബെയില്‍ നടക്കേണ്ടതായിരുന്നു. ഗാന്ധിജിന്ന കൂടിക്കാഴ്ചയെ ഹിന്ദു മഹാസഭ എതിര്‍ത്തിരുന്നു. ഗോഡ്സെയും എല്‍ജി താട്ടെയും ആശ്രമം പിക്കറ്റ് ചെയ്തതിനാല്‍ ഗാന്ധിജിയെ യോഗത്തിനായി മുംബൈയിലേക്ക് പോകാന്‍ അനുവദിച്ചില്ല. ഇവിടെയും ഗാന്ധിയെ ആക്രമിക്കാന്‍ ശ്രമിച്ചു, അതും പരാജയപ്പെട്ടു. കപൂര്‍ കമ്മിഷന്റെ കൈവശം ഒരു കഠാര കണ്ടുകെട്ടിയതിന്റെ രേഖകള്‍ ഉണ്ടായിരുന്നു.

നാലാമത്തെ ആക്രമണം

ഗാന്ധിജി പ്രത്യേക തീവണ്ടിയില്‍ പൂനെയിലേക്ക് പോകുമ്പോള്‍, അദ്ദേഹത്തെ കൊല്ലാന്‍ മറ്റൊരു ശ്രമം ആസൂത്രണം ചെയ്യപ്പെട്ടു. 1946ല്‍ മഹാരാഷ്ട്രയിലെ നെരൂളിനും കര്‍ജാത്ത് സ്റ്റേഷനും ഇടയില്‍ പാളത്തില്‍ പാകിയ കല്ലുകളില്‍ ട്രെയിന്‍ കൂട്ടിയിടിച്ചെങ്കിലും ഡ്രൈവറുടെ കഴിവ് കൊണ്ട് ഗാന്ധിജി രക്ഷപ്പെട്ടു.

അഞ്ചാമത്തെ ആക്രമണം

1948ല്‍ രണ്ട് ആക്രമണങ്ങള്‍ ഉണ്ടായി. ആദ്യം ബിര്‍ള ഭവനില്‍ നടന്ന സമ്മേളനത്തിലാണ് ഗാന്ധിജിയെ ആക്രമിക്കാന്‍ പദ്ധതിയിട്ടത്. കൊലപാതകം നടത്താന്‍ മദന്‍ലാല്‍ പഹ്വ, നാഥുറാം ഗോഡ്സെ, നാരായണ്‍ ആപ്തെ, വിഷ്ണു കര്‍ക്കറെ, ദിഗംബര്‍ ബാഡ്ഗെ, ഗോപാല്‍ ഗോഡ്സെ, ശങ്കര്‍ കിസ്തയ്യ എന്നിവര്‍ പങ്കെടുത്ത ഒരു യോഗം നിശ്ചയിച്ചിരുന്നുവെന്ന് ചരിത്രം പറയുന്നു. പോഡിയത്തിന് നേരെ ബോംബെറിഞ്ഞ ശേഷം വെടിവെക്കാനായിരുന്നു ഇവര്‍ ഉദ്ദേശിച്ചിരുന്നത്. ഭാഗ്യവശാല്‍, മദന്‍ലാലിനെ സുലോചോനാ ദേവി പെട്ടെന്ന് പിടികൂടുകയും തിരിച്ചറിയുകയും ചെയ്തതിനാല്‍ ശ്രമം പരാജയപ്പെട്ടു

1948 ജനുവരി 30-ന് 78-ആം വയസില്‍ സെന്‍ട്രല്‍ ന്യൂഡല്‍ഹിയിലെ ബിര്‍ള ഹൗസിന്റെ കോമ്പൗണ്ടില്‍ വെച്ച് ആറാം തവണത്തെ അക്രമത്തില്‍ നാഥുറാം ഗോഡ്സെ വെടിയുതിര്‍ത്തപ്പോള്‍ ഗാന്ധിജിക്ക് ജീവന്‍ നഷ്ടപ്പെട്ടു.

Keywords: Mahatma Gandhi, Gandhi Jayanti, National News, Malayalam News, Gandhi Jayanti 2023, Mahatma Gandhi's Life Story, Five assassination attempts on Mahatma Gandhi before he was martyred.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia