Found Dead | അതിശൈത്യം തടയാന്‍ രാത്രി വീടിനുള്ളില്‍ കല്‍ക്കരി കത്തിച്ചു; ഉറങ്ങി കിടന്ന അഞ്ച് കുട്ടികള്‍ ശ്വാസംമുട്ടി മരിച്ച നിലയില്‍
Jan 10, 2024, 11:25 IST
ലക്‌നൗ: (KVARTHA) വീടിനുള്ളില്‍ ഉറങ്ങി കിടന്ന അഞ്ച് കുട്ടികളെ ശ്വാസംമുട്ടി മരിച്ച നിലയില്‍ കണ്ടെത്തി. യുപിയിലെ അമോറയിലാണ് ദാരുണ സംഭവം. ഒന്നിച്ചുറങ്ങാന്‍ പോയ ഒരു വീട്ടിലെ അഞ്ച് കുഞ്ഞുങ്ങളാണ് മരിച്ചത്. മുതിര്‍ന്നവര്‍ ഉള്‍പെടെ ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്.
രണ്ടുപേര്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. അംരോഹ സ്വദേശിയായ റഹീസുദ്ദീന്റെ മൂന്നു കുട്ടികളും അദ്ദേഹത്തിന്റെ ബന്ധുക്കളുടെ രണ്ടു കുട്ടികളുമാണ് മരിച്ചത്. റഹീസുദ്ദീന്റെ ഭാര്യയുടെയും സഹോദരന്റെയും നില ഗുരുതരമാണ്.
തണുപ്പകറ്റാന്‍ രാത്രി അടുപ്പില്‍ കല്‍ക്കരി കത്തിച്ചതിനുശേഷം ഉറങ്ങാന്‍ കിടന്നതായിരുന്നു കുടുംബം. കല്‍ക്കരി ഹീറ്ററില്‍ നിന്നുള്ള പുക ശ്വസിച്ച് ശ്വാസം മുട്ടിയാണ് കുട്ടികള്‍ മരിച്ചതെന്നാണ് സംശയം. അടച്ചിട്ട മുറിയില്‍ ഓക്‌സിജന്‍ കുറഞ്ഞതോടെ ശ്വാസം മുട്ടിയാണ് മരണം സംഭവിച്ചതെന്ന് പൊലീസ് പറഞ്ഞു.
തിങ്കളാഴ്ച രാത്രി ഉറങ്ങാന്‍ കിടന്ന ഇവര്‍ ചൊവ്വാഴ്ച വൈകുന്നേരമായിട്ടും വീട് തുറക്കാതെ വന്നതോടെ സംശയം തോന്നിയ പ്രദേശവാസികളെത്തി അന്വേഷിക്കുകയായിരുന്നു. ഇവര്‍ വീട് പൊളിച്ച് അകത്തു കടന്നപ്പോഴാണ് സംഭവം കണ്ടത്. പൊലീസ് സൂപ്രണ്ട് കുന്‍വര്‍ അനുപം സിങ്ങിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവസ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചശേഷം അന്വേഷണം ആരംഭിച്ചു.
കല്‍ക്കരി അടുപ്പ് കത്തിച്ചപ്പോള്‍ പുറത്തുവന്ന കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് മുതലായ വാതകങ്ങള്‍ ശ്വസിച്ചതാകാം മരണകാരണം. കല്‍ക്കരി അടുപ്പ് കത്തിച്ച് മുറി അടച്ചിട്ടാല്‍, മുറിയിലേക്ക് കൂടുതല്‍ വായുസഞ്ചാരം ഉണ്ടാകില്ല. കാര്‍ബണ്‍ ഡൈ ഓക്സൈഡ്, കാര്‍ബണ്‍ മോണോക്സൈഡ് മുതലായ വാതകങ്ങളുടെ തുടര്‍ച്ചയായ പുറംതള്ളല്‍ മുറിയിലെ ഓക്‌സിജന്റെ ഒഴുക്ക് കുറയ്ക്കുകയും ശ്വാസംമുട്ടലിന് കാരണമാവുകയും ചെയ്യും. ഇത് മരണത്തിലേക്കും വഴിവയ്ക്കാം. ഉത്തരേന്‍ഡ്യന്‍ സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ അതിശൈത്യമാണ് നിലനില്‍ക്കുന്നത്.
Keywords: Amroha News, UP News, Uttar Pradesh News, Five Children, Family, Died, Smoke, Suffocation, Suspected, ‘Angithi’ Smoke, Admitted, Hospital, News, National, National-News, Police-News, Regional-News, Five Children Of Family Die In Sleep In UP’s Amroha, Suffocation Suspected From ‘Angithi’ Smoke.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.