പാവങ്ങൾക്ക് ചികിത്സ നിഷേധിച്ച ഡൽഹിയിലെ ആശുപത്രികൾക്ക് 600 കോടിരൂപ പിഴ
Jun 11, 2016, 20:58 IST
ന്യൂഡൽഹി: (www.kvartha.com 11.06.2016)പാവങ്ങൾക്ക് അവകാശപ്പെട്ട സൌജന്യ നിഷേധിച്ച അഞ്ച് ആശുപത്രികൾക്ക് ഡൽഹിയിലെ ആം ആദ്മി പാർട്ടി സർക്കാർ 600 കോടി രൂപ പിഴചുമത്തി. ഫോർട്ടിസ് എസ്കോർട്ട് ഹാർട്ട് ഇൻസ്റ്റിറ്റ്യൂട്ട്, മാക്സ് സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രി, ഷാന്റി മുകന്ദ് ആശുപത്രി, ധർമശില കാൻസർ ആശുപത്രി, പുഷ്പാവതി സിംഗാനിയ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയ്ക്കാണ് സർക്കാർ പിഴചുമത്തിയത്.
പാവങ്ങൾക്ക് സൌജന്യ ചികിത്സ നൽകാമെന്ന ഉപാധിയിലാണ് ഈ ആശുപത്രികൾക്ക് സർക്കാർ ഭൂമി നൽകിയത്. എന്നാൽ വാഗ്ദാനം ചെയ്ത ചികിത്സ ഈ ആശുപത്രികളിൽ ലഭ്യമാക്കിയില്ല. ഇതേത്തുടർന്നാണ് സർക്കാർ നടപടി.
വീഴ്ച വരുത്തിയവർക്ക് 600 കോടിയാണ് പിഴ ചുമത്തിയിരിക്കുന്നത്.
ഒരുമാസത്തിനകം പിഴ അടച്ചില്ലെങ്കിൽ കൂടുതൽ നടപടികൾ സ്വീകരിക്കുമെന്ന് ഡൽഹി സർക്കാരിന്റെ അഡീഷണൽ ഡയറക്ടർ ഹെം പ്രകാശ് പറഞ്ഞു. വീഴ്ച വരുത്തിയ മറ്റ് ആശുപത്രികൾക്കെതിരെയും നടപടിയുണ്ടാവും. 43 ആശുപത്രികൾക്കാണ് സർക്കാർ ഉപാധികളോടെ ഭൂമി നൽകിയത്. ആശുപത്രിയിലെ പത്ത് ശതമാനം കിടത്തി ചികിത്സകർക്കും 25 ശതമാനം ഔട്ട് പേഷ്യൻസിനും സൌജന്യ ചികിത്സ നൽകണമെന്നാണ് സർക്കാർ ഉപാധി.
SUMMARY: NEW DELHI: The Aam Aadmi Party government has ordered five top private hospitals in Delhi to deposit "unwarranted profits" of more than Rs 600 crore made by denying treatment to the poor.
Keywords: NEW DELHI, Aam Aadmi Party, Government, Ordered, Top, Five, Private hospitals, Delhi, Deposit, Unwarranted profits, More than, Rs 600 crore, Denying, Treatment, Poor.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.