ഛത്തീസ്ഗഡില്‍ ട്രകും ട്രാക്ടറും കൂട്ടിയിടിച്ച് അപകടം; 5 മരണം , 17 പേര്‍ക്ക് പരിക്ക്
Mar 16, 2022, 08:10 IST
റായ്പൂര്‍: (www.kvartha.com 16.03.2022) ഛത്തീസ്ഗഡിലെ ഗാരിയബന്ദിയില്‍ ട്രകും ട്രാക്ടറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അഞ്ചുപേര്‍ മരിച്ചു. 17 പേര്‍ക്ക് പരിക്കേറ്റതായും വിവരമുണ്ട്. മജ്രകട്ട ഗ്രാമത്തിലെ നിവാസികള്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് മടങ്ങുമ്പോഴാണ് അപകടമുണ്ടായത്. അപകടത്തില്‍ ട്രോളി പൂര്‍ണമായി തകര്‍ന്നു. ട്രാക്ടര്‍ ട്രോളിയിലുണ്ടായിരുന്ന ആളുകളാണ് അപകടത്തില്‍പെട്ടത്.
മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് രണ്ട് ലക്ഷം രൂപ വീതവും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും ധനസഹായം പ്രഖ്യാപിച്ചു. പരിക്കേറ്റ 14 പേരെ മെച്ചപ്പെട്ട ചികിത്സയ്ക്കായി റായ്പൂരിലേക്ക് അയച്ചതായി അധികൃതര്‍ വ്യക്തമാക്കി. മറ്റ് മൂന്ന് പേര്‍ ഗരിയബന്ദിലെ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ കേസെടുത്തിട്ടുണ്ടെന്നും അന്വേഷണം നടത്തിവരികയാണെന്നും ജില്ലാ പൊലീസ് അറിയിച്ചു.
Keywords: News, National, Accident, Accident, Death, Injured, Hospital, Chief Minister, Case, Chhattisgarh, Five dead, 17 injured in road accident in Chhattisgarh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.