ബസും കാറും കൂട്ടിയിടിച്ച് 2 സ്ത്രീകളും ഒരു കുട്ടിയുമടക്കം 5 പേര്‍ മരിച്ചു; ഒരു കുഞ്ഞിന്റെ നില ഗുരുതരം
Mar 28, 2022, 14:39 IST
ഹൈദരാബാദ്: (www.kvartha.com 28.03.2022) തെലങ്കാനയിലെ കാമറെഡ്ഡി ജില്ലയില്‍ തിങ്കളാഴ്ച ടിഎസ്ആര്‍ടിസി ബസ് കുടുംബം സഞ്ചരിച്ചിരുന്ന കാറില്‍ ഇടിച്ച് രണ്ട് സ്ത്രീകളും ഒരു കുട്ടിയുമുള്‍പെടെ അഞ്ച് പേര്‍ മരിച്ചു. സംഭവസ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചതായി പൊലീസ് പറഞ്ഞു. മറ്റൊരു കുട്ടിക്കും ഗുരുതരമായി പരിക്കേറ്റു. കുഞ്ഞിനെ സമീപത്തെ പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി.
മച്ചാറെഡ്ഡി മണ്ഡലിലെ ഘാന്‍പൂര്‍ ഗ്രാമത്തിന് സമീപം തെലങ്കാന സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട് കോര്‍പറേഷന്റെ ബസ് എതിര്‍ദിശയില്‍ നിന്ന് വന്ന കാറില്‍ ഇടിച്ചാണ് അപകടമുണ്ടായത്. ബസിന്റെ ടയറുകളിലൊന്നാണ് കൂട്ടിയിടിച്ചതെന്ന് പൊലീസ് പറഞ്ഞു.
ഉടന്‍തന്നെ ടയര്‍ പൊട്ടിത്തെറിക്കുകയും ഡ്രൈവര്‍ക്ക് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും ചെയ്തു. തുടര്‍ന്ന് കാര്‍ മരത്തിലിടിക്കുകയായിരുന്നു. കാമറെഡ്ഡിയില്‍ നിന്ന് കരിംനഗറിലേക്ക് പോവുകയായിരുന്നു കാര്‍ എന്ന് പൊലീസ് ഉദ്യോഗസ്ഥന്‍ പറഞ്ഞു. നിസാമാബാദ് ജില്ലയില്‍ നിന്നുള്ളവരാണ് മരിച്ചത്.
Keywords: Five dead in bus-car collision in Telangana's Kamareddy, Hyderabad, News, Accidental Death, Injured, Hospital, Treatment, Child, Police, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.