165 യാത്രക്കാരുമായി ലാൻഡ് ചെയ്ത വിമാനം 100 അടിയോളം പിറകോട്ട് നീങ്ങി; ബെംഗ്ളുറു വിമാനത്താവളത്തിൽ വലിയൊരു അപകടം ഒഴിവായി
Mar 24, 2022, 12:10 IST
ബെംഗ്ളുറു: (www.kvartha.com 24.03.2022) 165 യാത്രക്കാരുമായി ചൊവ്വാഴ്ച ഡെൽഹിയിൽ നിന്ന് ബെംഗ്ളൂറിലെത്തിയ എയർഏഷ്യ ഇൻഡ്യ വിമാനം വലിയൊരു അപകടത്തിൽ നിന്ന് രക്ഷപ്പെട്ടു. ലാൻഡ് ചെയ്ത വിമാനം 100 അടിയോളം പിറകോട്ട് നീങ്ങിയെങ്കിലും പിന്നീട് സുരക്ഷിതമായി പാർക് ചെയ്തു. I5 740 നമ്പർ വിമാനം രാവിലെ എട്ട് മണിക്ക് ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പുറപ്പെട്ട് 10.36 ന്, ഷെഡ്യൂൾ ചെയ്ത സമയത്തിന് നാല് മിനിറ്റ് മുമ്പ് കെംപെഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇറങ്ങി. താഴെയുള്ള എയർക്രാഫ്റ്റ് എൻജിനീയർമാരും വിമാനത്തിന്റെ ക്യാപ്റ്റനും തമ്മിലുള്ള ഏകോപനത്തിന്റെ അഭാവമാണ് ഈ അവസ്ഥയിലേക്ക് നയിച്ചതെന്ന് വൃത്തങ്ങൾ പറഞ്ഞു.
സംഭവം നടന്നത് പ്രധാന പാർക്കിംഗ് സ്ഥലത്തല്ല, ഒരു റിമോട് സ്ഥലത്തായിരുന്നു. താമസിയാതെ വിമാനത്തിന് തിരിച്ച് പുറപ്പെടാൻ വേണ്ടിയായിരുന്നു ഇത്. 'സാധാരണ വിമാനത്തിന്റെ ലാൻഡിംഗ് പൂർത്തിയാകുമ്പോൾ, പൈലറ്റ് ബ്രേക് ഇടുകയും തുടർന്ന് എൻജിൻ ഓഫ് ചെയ്യുകയും ചെയ്യുന്നു. വിമാനം നീങ്ങുന്നത് തടയാൻ ഗ്രൗൻഡിലെ എൻജിനീയർമാർ എല്ലാ ചക്രങ്ങൾക്കും മുന്നിലും പിന്നിലും വസ്തുക്കൾ (റബർ അല്ലെങ്കിൽ തടി കട്ടകൾ) സ്ഥാപിക്കുന്നു. തുടർന്ന് എൻജിനീയർ വസ്തുക്കൾ സ്ഥാപിച്ചെന്ന് സൂചന നൽകുകയും പൈലറ്റ് ബ്രേക് വിടുകയും ചെയ്യുന്നു.
ചൊവ്വാഴ്ച നടന്ന സംഭവത്തിൽ, വിമാനത്തിന്റെ ചക്രത്തിന് അടിയിൽ വസ്തുക്കൾ ഉണ്ടെന്ന് അനുമാനിച്ച് പൈലറ്റ് ബ്രേക് വിട്ടു. എന്നാൽ വസ്തുത മനസിലായതോടെ അടിയന്തരമായി വിമാനം നീങ്ങുന്നത് നിർത്തിവെച്ചു. അപ്പോഴേക്കും 100 അടി പിറകോട്ട് നീങ്ങിയിരുന്നു. ആ സമയത്ത് മറ്റേതെങ്കിലും വിമാനം പിന്നിൽ ഉണ്ടായിരുന്നെങ്കിൽ, യാത്രക്കാർക്ക് അപകടമുണ്ടാക്കുന്ന ഒരു കൂട്ടിയിടി ഉണ്ടാകുമായിരുന്നു. ഇത്തരമൊരു സംഭവം അപൂർവമാണ്', അധികൃതർ വിശദീകരിച്ചു. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിച്ചുവരികയാണെന്ന് എയർലൈൻ വക്താവ് പറഞ്ഞു. സംഭവത്തെത്തുടർന്ന്, ഇറങ്ങാനുള്ള യാത്രക്കാർക്ക് കാലതാമസമുണ്ടായി, ഇത് 18 മിനിറ്റിനുള്ളിൽ ഡെൽഹിയിലേക്കുള്ള മടക്കയാത്രയെ ബാധിച്ചു.
Keywords: Flight with 165 on board rolls back at Bengaluru airport, Karnataka, News, Top-Headlines, Bangalore, Flight, Airport, Engineers, Pilot, Land, National, Break, Passengers.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.