Rescue | ആതുരശുശ്രൂഷാ മികവിനുള്ള ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണ സൈനികന് രക്ഷകയായി നേഴ്‌സ്
Nov 7, 2022, 15:15 IST
ന്യൂഡെല്‍ഹി: (www.kvartha.com) ആതുരശുശ്രൂഷാ മികവിനുള്ള ഫ്‌ലോറന്‍സ് നൈറ്റിങ്ഗേല്‍ പുരസ്‌കാരം വാങ്ങാനുള്ള യാത്രയ്ക്കിടെ വിമാനത്തില്‍ കുഴഞ്ഞുവീണയാള്‍ക്ക് രക്ഷകയായി നേഴ്‌സ്. കോഴിക്കോട് സിവില്‍ സ്റ്റേഷന്‍ സ്വദേശി പി ഗീതയാണ് സഹയാത്രികനായ സൈനികന് തുണയായത്.
കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ 2020ലെ ദേശീയ ഫ്‌ലോറന്‍സ് നൈറ്റിങ്‌ഗേല്‍ പുരസ്‌കാരത്തിന് അര്‍ഹയായ പി ഗീത രാഷ്ട്രപതി ഭവനില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനാണ് ഡെല്‍ഹിയിലെത്തിയത്. ഈ യാത്രയ്ക്കിടെയായിരുന്നു സംഭവം. വിമാനത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീലാണ് ഗീതയെ പറ്റിയും അവിടെ നടന്ന സംഭവത്തെ പറ്റിയും ഫേസ്ബുക് വീഡിയോയിലൂടെ പങ്കുവച്ചത്.
കോഴിക്കോട്ട് നിന്നു രാവിലെ 10.50നുള്ള എയര്‍ ഇന്‍ഡ്യ വിമാനം പറന്നുയര്‍ന്ന് അധികം വൈകാതെയാണ് നിലമ്പൂര്‍ സ്വദേശി സുമന്‍ അബോധാവസ്ഥയിലായത്. വിമാനജീവനക്കാര്‍ സഹായം അഭ്യര്‍ഥിച്ചതോടെ ഗീത ഓടിയെത്തി. പരിശോധിക്കുമ്പോള്‍ ഹൃദയമിടിപ്പില്ലാത്ത അവസ്ഥയിലായിരുന്നു. ഉടന്‍ ജീവനക്കാരുടെ സഹായത്തോടെ സിപിആര്‍ നല്‍കി. ഏതാനും നിമിഷങ്ങള്‍ക്കുള്ളില്‍ ശ്വാസം വീണ്ടെടുക്കാനായി. പിന്നാലെ, വിമാനത്തിലുണ്ടായിരുന്ന സാമൂഹിക സുരക്ഷാ മിഷന്‍ മുന്‍ എക്‌സിക്യൂടീവ് ഡയറക്ടര്‍ ഡോ. മുഹമ്മദ് അഷീല്‍ ഉള്‍പെടെയുള്ള ഏതാനും ഡോക്ടര്‍മാരുമെത്തി പരിശോധിച്ച്, പ്രഥമ ശുശ്രൂഷ നല്‍കിയത്.
ബിപി കുറവായി യാത്രക്കാരന് പൂര്‍ണശ്രദ്ധ ആവശ്യമായിരുന്നതിനാല്‍ ഗീത, തന്റെ സീറ്റിലേക്ക് മടങ്ങാതെ മുഴുവന്‍ സഹായങ്ങളുമായി ഒപ്പംനിന്നു. വിമാനം ലാന്‍ഡ് ചെയ്തയുടന്‍ വിമാനത്താവളത്തിലെ ആരോഗ്യപ്രവര്‍ത്തര്‍ക്ക് കൈമാറി. ജമ്മുവില്‍ സൈനികനായ സുമന്‍ ജോലിസ്ഥലത്തേക്കുള്ള യാത്രയിലായിരുന്നുവെന്നാണ് വിവരം.
കോഴിക്കോട് മെഡികല്‍ കോളജ് ആശുപത്രിയില്‍ നേഴ്‌സിങ് സൂപ്രണ്ടായി മാര്‍ചില്‍ വിരമിച്ച ഗീത ഇപ്പോള്‍ ഒരു ആശുപത്രിയില്‍ സേവനം തുടരുകയാണ്. 2019ല്‍ മികച്ച നേഴ്‌സിനുള്ള, സംസ്ഥാന സര്‍കാരിന്റെ പുരസ്‌കാരവും ലഭിച്ചിരുന്നു.
Keywords: News,National,India,New Delhi,Award,help,Nurse,Soldiers,Health,Health & Fitness,Top-Headlines, Florence nightingale award winner Geetha saving the person who was fell down in the plane
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.