മൂടല്‍ മഞ്ഞ്: ഇന്ദിരാഗാന്ധി വിമാനത്താവളത്തില്‍ സര്‍വീസുകള്‍ തടസ്സപ്പെട്ടു
Dec 23, 2011, 10:59 IST
ന്യൂഡല്‍ഹി: കനത്ത മൂടല്‍ മഞ്ഞിനെ തുടര്‍ന്ന് ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ തടസ്സപ്പെട്ടു. 10 വിമാന സര്‍വീസുകള്‍ റദ്ദാക്കുകയും നാലെണ്ണം വഴിതിരിച്ചുവിടുകയും ചെയ്തു. 75 വിമാനങ്ങള്‍ വൈകിയാണ് സര്‍വീസ് നടത്തുന്നത്. ദോഹയില്‍ നിന്നും അബുദാബിയില്‍ നിന്നുമുള്ള രണ്ട് ജെറ്റ് എയര്‍വേയ്‌സ് വിമാനങ്ങളും ദുബായില്‍ നിന്നുള്ള കിങ് ഫിഷര്‍ വിമാനവും ജയ്പൂരിലേക്ക് വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍ നിന്നുള്ള ചരക്കുവിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ചു വിട്ടതായും വിമാനത്താവള അധികൃതര്‍ അറിയിച്ചു. രാത്രി 2മണി മുതലാണ് മൂടല്‍ മഞ്ഞ് ശക്തമായത്. റണ്‍വേയിലെ കാഴ്ചാ പരിധി 100 മീറ്ററില്‍ കുറഞ്ഞതാണ് വ്യോമ ഗതാഗതം തടസ്സപ്പെടുന്നതിന് ഇടയാക്കിയത്. രാവിലെ 11 മണിക്കു ശേഷം റണ്‍വേയിലെ സ്ഥിതി സാധാരണ നിലയിലായേക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
Keywords: Fog, Flight, Airport, New Delhi, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.