ഭക്ഷണത്തിന്റെ മറവില്‍ വന്‍തുകയ്ക്ക് മദ്യ വില്‍പ്പന; ഫുഡ് ഡെലിവറി ജീവനക്കാരന്‍ അറസ്റ്റില്‍
Apr 11, 2020, 14:35 IST
ബെംഗളൂരു: (www.kvartha.com 11.04.2020) ലോക് ഡൗണ്‍ പ്രഖ്യാപിച്ചതോടെ ബാറുകള്‍ അടച്ചു പൂട്ടിയത് മദ്യപാനികളെ പരിതാപകരമാക്കിയിട്ടുണ്ട്. ഇതിനിടെ ഭക്ഷണം വീടുകളിലെത്തിച്ചു നല്‍കുന്നതിന്റെ മറവില്‍ വന്‍തുകയ്ക്ക് മദ്യം വില്‍പ്പന നടത്തിവന്ന ഫുഡ് ഡെലിവറി ജീവനക്കാരന്‍ പിടിയില്‍. ദൊഡ്ഡദൊഗരു സ്വദേശി ജയ്പാലിനെ(29) യാണ് പോലീസ് അറസ്റ്റുചെയ്തത്. വ്യാഴാഴ്ച രാത്രി സോമശേഖരപാളയയിലെ ഒരു വീട്ടില്‍ മദ്യമെത്തിക്കുന്നതിനിടെയാണ് ഇയാള്‍ പോലീസിന്റെ വലയിലായത്.
ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ ഇയാള്‍ മറ്റൊരു സ്ഥാപനത്തിന്റെ പേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്. ഇതോടെ സംശയം തോന്നിയ പോലീസ് ജയ്പാലിനെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇയാളുടെ ബാഗില്‍നിന്ന് 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തി.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളും സുഹൃത്തുക്കളും വന്‍തോതില്‍ മദ്യം ശേഖരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണ വിതരണ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ഫോണില്‍ വിളിച്ച് മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാളുടെ രീതി. താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ഭക്ഷണത്തോടൊപ്പം മദ്യവും എത്തിച്ചു നല്‍കും. നാലിരട്ടി വിലയാണ് മദ്യത്തിന് ഈടാക്കിയിരുന്നത്.
Keywords: News, National, India, Bangalore, Food, Liquor, Police, Arrest, Food Delivery Employee Arrested for Delivering Liquor with Food in Bengaluru
ഒരു ഭക്ഷണവിതരണ സ്ഥാപനത്തിന്റെ ടീ ഷര്‍ട്ട് അണിഞ്ഞ ഇയാള്‍ മറ്റൊരു സ്ഥാപനത്തിന്റെ പേരിലുള്ള ബാഗിലാണ് ഭക്ഷണമെത്തിച്ചത്. ഇതോടെ സംശയം തോന്നിയ പോലീസ് ജയ്പാലിനെ പരിശോധനയ്ക്ക് വിധേയമാക്കുകയായിരുന്നു. ഇയാളുടെ ബാഗില്‍നിന്ന് 90 മില്ലിലിറ്ററിന്റെ മൂന്ന് ടെട്രാപാക്ക് വിദേശമദ്യം കണ്ടെത്തി.
ലോക്ഡൗണ്‍ പ്രഖ്യാപിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ ഇയാളും സുഹൃത്തുക്കളും വന്‍തോതില്‍ മദ്യം ശേഖരിച്ചുവെന്നാണ് പോലീസിന്റെ കണ്ടെത്തല്‍.
ഇയാളുടെ സുഹൃത്താണ് ഡെലിവറി ബോയിയായി ഭക്ഷണ വിതരണ ആപ്പില്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ആപ്പിലൂടെ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്നവരുടെ ഫോണില്‍ വിളിച്ച് മദ്യം വിതരണം ചെയ്യുന്നുണ്ടെന്ന് അറിയിക്കുകയായിരുന്നു ഇയാളുടെ രീതി. താത്പര്യം പ്രകടിപ്പിക്കുന്നവര്‍ക്ക് ഭക്ഷണത്തോടൊപ്പം മദ്യവും എത്തിച്ചു നല്‍കും. നാലിരട്ടി വിലയാണ് മദ്യത്തിന് ഈടാക്കിയിരുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.