Chaos | ഭക്ഷണത്തിനായി പ്രതിനിധികളുടെ പൊരിഞ്ഞ അടി! മോദി ഉദ്ഘാടനം ചെയ്ത മധ്യപ്രദേശ് നിക്ഷേപ സംഗമത്തിൽ അപ്രതീക്ഷിത രംഗങ്ങൾ; വീഡിയോ വൈറൽ


● 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുത്തു.
● ഗൗതം അദാനി ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികൾ പങ്കെടുത്തു.
● 30 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നിക്ഷേപങ്ങൾ ലക്ഷ്യമിട്ടിരുന്നു.
ഭോപ്പാൽ: (KVARTHA) 30 ലക്ഷം കോടി രൂപയുടെ കോർപ്പറേറ്റ് നിക്ഷേപങ്ങൾ ആകർഷിക്കുക എന്ന ലക്ഷ്യത്തോടെ സംഘടിപ്പിച്ച മധ്യപ്രദേശ് ഗ്ലോബൽ ഇൻവെസ്റ്റേഴ്സ് ഉച്ചകോടിയിൽ അപ്രതീക്ഷിതവും നാടകീയവുമായ സംഭവങ്ങൾ അരങ്ങേറി. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഫെബ്രുവരി 24-25 തീയതികളിൽ നടന്ന ഉച്ചകോടിയിൽ 60-ലധികം രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളും ഗൗതം അദാനി ഉൾപ്പെടെയുള്ള പ്രമുഖ വ്യവസായികളും പങ്കെടുത്തു. എന്നാൽ, നിക്ഷേപ പ്രഖ്യാപനങ്ങൾക്ക് പകരം, ഭക്ഷണശാലയിൽ ആളുകൾ ഭക്ഷണത്തിനായി തിക്കിത്തിരക്കുന്ന വീഡിയോകളാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായത്.
NOT GLOBAL but LOCAL!
— Muralidharan Gopal (@muralitwit) February 26, 2025
Global Investors Summit 2025 in Bhopal, MP, turned into a Feeding Frenzy! pic.twitter.com/1lVcLdaHJl
ഉച്ചഭക്ഷണ സമയത്താണ് അപ്രതീക്ഷിതമായ ഈ സംഭവം അരങ്ങേറിയത്. ആളുകൾ ക്യൂ തെറ്റിച്ച് തള്ളിക്കയറുകയും ഭക്ഷണ പ്ലേറ്റുകൾ തട്ടിയെടുക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ വീഡിയോയിൽ കാണാം. ചിലർ പ്ലേറ്റുകൾ താഴെയിട്ട് ചവിട്ടിപ്പോകുന്നത് വരെ കാണാൻ സാധിച്ചു. ബിസിനസ്, സാമ്പത്തിക അവസരങ്ങളെക്കുറിച്ചുള്ള ചർച്ചകളെ മറികടന്ന്, ഭക്ഷണശാലയിലെ ഈ പ്രശ്നങ്ങൾ ഉച്ചകോടിയുടെ പ്രധാന ചർച്ചാവിഷയമായി മാറി.
MP Global Investors Summit or
— Newton Bank Kumar (@idesibanda) February 26, 2025
PM Gareeb Kalyan Anna Yojna 😂 pic.twitter.com/c4V1INYLQS
വൈറൽ വീഡിയോ ഓൺലൈനിൽ വലിയ പ്രതികരണങ്ങൾക്ക് കാരണമായി. പരിപാടി ശരിയായി സംഘടിപ്പിക്കാത്തതുകൊണ്ടാണോ, അതോ സൗജന്യ ഭക്ഷണം കിട്ടാനുള്ള ആഗ്രഹം കൊണ്ടാണോ ഇങ്ങനെ സംഭവിച്ചതെന്ന് ആളുകൾ ചർച്ച ചെയ്തു. ചിലർ സംഘാടകരുടെ വീഴ്ചയെ വിമർശിച്ചപ്പോൾ, മറ്റുചിലർ ജനങ്ങളുടെ പെരുമാറ്റത്തെ ചോദ്യം ചെയ്തു. ഉച്ചകോടിയുടെ ലക്ഷ്യങ്ങളെക്കാൾ കൂടുതൽ ശ്രദ്ധ നേടിയത് ഈ അപ്രതീക്ഷിത സംഭവമായിരുന്നു. കേരളത്തിൽ ഭംഗിയായി നടന്ന ഇൻവെസ്റ്റ് കേരള ഗ്ലോബൽ സമ്മിറ്റിന്റെ സൗകര്യങ്ങളുമായും പലരും ഇത് താരതമ്യപ്പെടുത്തി.
Unbelievable scenes from Madhya Pradesh Global Investors Summit.
— With Love Bihar (@WithLoveBihar) February 26, 2025
Both investors & locals are fighting for food.
The video would have broken records had it been from Bihar. Posting it before someone posts it as a video from Bihar. That's the trend. pic.twitter.com/l2KkLxXRJx
നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക
A food fight broke out at the Madhya Pradesh Global Investors Summit, inaugurated by Prime Minister Narendra Modi, as attendees scrambled for food. Videos of the chaos went viral, overshadowing the summit's goal of attracting ₹30 lakh crore in investments.
#MadhyaPradesh #InvestmentSummit #Modi #ViralVideo #FoodFight #Controversy