മധേപുര: ബീഹാറില്‍ ഭക്ഷ്യവിഷബാധയുണ്ടായി 22 കുട്ടികള്‍ മരിച്ചതിനു തൊട്ടുപിന്നാലെ ബീഹാറിലെ മറ്റൊരു സ്കൂളില്‍ വീണ്ടും വിഷബാധ. ഇതോടെ ബീഹാറില്‍തന്നെ ഭക്ഷ്യവിഷബാധയുണ്ടാകുന്ന സ്കൂളുകളുടെ എണ്ണം മൂന്നായി. തമിഴ്നാട്ടിലെ നെയ്വേലിയിലും വിഷബാധയുണ്ടായിരുന്നു. മധേപുരയിലെ ഖാര് ഗ്രാമത്തിലുള്ള സര്‍ക്കാര്‍ മിഡില്‍ സ്കൂളിലാണ് വ്യാഴാഴ്ച വീണ്ടും വിഷബാധയുണ്ടായത്.
ഉച്ചഭക്ഷണം കഴിച്ച രണ്ടു പാചകക്കാര്‍ തളര്‍ന്നുവീഴുകയായിരുന്നു. ഭക്ഷണത്തിന് ദുര്‍ഗന്ധം അനുഭവപ്പെടുന്നുണ്ടെന്ന് കുട്ടികള്‍ പരാതിപ്പെട്ടതിനെത്തുടര്‍ന്ന് പ്രധാനാധ്യാപിക ഭക്ഷണം കഴിക്കേണ്ടെന്ന് നിര്‍ദ്ദേശിച്ചു. ഈ ഭക്ഷണമാണ് പാചകക്കാരായ റിതാ ദേവിയും, രേണുദേവിയും കഴിച്ചശേഷം കുഴഞ്ഞുവീണത്. ബോധക്ഷയമുണ്ടായതിനെത്തുടര്ന്ന് ഇവരെ സമീപമുള്ള ആരോഗ്യകേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. കുട്ടികളാരുംതന്നെ ഈ ഭക്ഷണം കഴിച്ചില്ല. ഉച്ചഭക്ഷണം കഴിച്ചതിനെത്തുടര്‍ന്ന് 22 കുട്ടികള്‍ മരിക്കാനിടയായ ഭക്ഷ്യവിഷബാധയ്ക്ക് പിന്നില്‍ കീടനാശിനിയുടെ സാന്നിധ്യമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇത് പറയുന്നത്.
ബീഹാര്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. കീടനാശിനി കലര്ത്തിയതാവാമെന്ന് സംശയമുണ്ട്. വെള്ളിയാഴ്ചയോടെ ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തുവരുമെന്നും ഇതോടെ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവരുമെന്നും പ്രിന്‍സിപ്പല്‍ സെക്രട്ടറി അറിയിച്ചിട്ടുണ്ട്.
Also read:
ഗവ.കോളജില്‍ SFI-MSF സംഘട്ടനം
Keywords: Students die, Eating mid-day meal, Bihar, school, Student, Food, National, Tamilnadu, Neyveli, National, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.