ന്യൂഡല്‍ഹി: ഒന്‍പത് മണിക്കൂര്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ യുപിഎ സര്‍ക്കാര്‍ ഭക്ഷ്യസുരക്ഷാ ബില്‍ പാസാക്കി. രാജ്യത്തെ 67 ശതമാനം വരുന്ന 82 കോടി ജനങ്ങള്‍ക്കു ഭക്ഷ്യസുരക്ഷ അവകാശമാക്കുന്ന ചരിത്രപ്രധാനമായ ബില്ലാണ് ലോക്‌സഭ പാസാക്കിയത്. രാജ്യസഭ കൂടി ബില്‍ പാസാക്കുന്നതോടെ മൂന്നു രൂപയ്ക്ക് അരിയും രണ്ടു രൂപയ്ക്കു ഗോതമ്പും ഒരാള്‍ക്കു പ്രതിമാസം അഞ്ചു കിലോഗ്രാം വീതം നിയമപരമായ അവകാശമാകും.
പ്രതിപക്ഷ നേതാവ് സുഷമ സ്വരാജ്, സിപിഎമ്മിലെ എ. സമ്പത്ത് എന്നിവരടക്കമുള്ള പ്രതിപക്ഷ എംപിമാര്‍ കൊണ്ടുവന്ന നിരവധി ഭേദഗതികള്‍ സഭ വോട്ടിനിട്ടു തള്ളി. എന്നാല്‍, കേന്ദ്രസര്‍ക്കാരിനു വേണ്ടി ഭക്ഷ്യമന്ത്രി കെ.വി. തോമസ് കൊണ്ടുവന്ന ഔദ്യോഗിക ഭേദഗതികള്‍ അംഗീകരിച്ചു. ഇതിനായി നടത്തിയ വിവിധ വോട്ടെടുപ്പുകളില്‍ ഭരണപക്ഷത്തിനു അനുകൂലമായി 277 മുതല്‍ 239 വരെ വോട്ടുകള്‍ കിട്ടിയപ്പോള്‍ പ്രതിപക്ഷത്തിനു 172 മുതല്‍ 110 വോട്ടുകള്‍ വരെയാണു കിട്ടിയത്.
ഗ്രാമങ്ങളിലെ 75 ശതമാനവും നഗരങ്ങളിലെ 50 ശതമാനം കുടുംബങ്ങള്‍ക്കു കുറഞ്ഞ നിരക്കില്‍ ഭക്ഷ്യധാന്യം ഉറപ്പാക്കിയെന്നു ബില്ലിനു നേതൃത്വം നല്‍കിയ ഭക്ഷ്യമന്ത്രി തോമസ് പറഞ്ഞു. ഗര്‍ഭിണികള്‍ക്ക് ആറായിരം രൂപ അനുവദിക്കുമെന്നും കുടുംബത്തിലെ 18 വയസിനു മുകളിലുള്ള സ്ത്രീയായിരിക്കും റേഷന്‍ കാര്‍ഡിലെ കുടുംബനാഥയെന്നും മന്ത്രി അറിയിച്ചു. യുപിഎ സര്‍ക്കാര്‍ തന്നെ കൊണ്ടുവന്ന ഒറിജിനല്‍ ബില്ലിലേതിനേക്കാള്‍ വളരെക്കൂടുതല്‍ പേര്‍ക്കു ഭക്ഷ്യസുരക്ഷയുടെ ആനുകൂല്യങ്ങള്‍ നല്‍കുന്നതാണു പുതിയതെന്നു കെ.വി. തോമസ് പറഞ്ഞു.
കേരളവും തമിഴ്‌നാടും അടക്കമുള്ള സംസ്ഥാനങ്ങളില്‍ പദ്ധതി നടപ്പാക്കുമ്പോള്‍ കുറവുവരുന്ന ഭക്ഷ്യധാന്യം എപിഎല്‍ നിരക്കില്‍ നല്‍കുന്നതിനു നിയമപരമായി ബില്ലില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ മൂന്നു വര്‍ഷത്തെ ശരാശരി നോക്കി ഓരോ സംസ്ഥാനത്തിനും ഭക്ഷ്യധാന്യവിഹിതം നിലനിര്‍ത്തും. അന്ത്യോദയ പദ്ധതിക്കും ബിപിഎലിനും സംയുക്തമായി നല്‍കിയിരുന്നതിനേക്കാള്‍ ഇരട്ടിയോളം ആളുകള്‍ക്കാണു മൂന്നും രണ്ടും രൂപയ്ക്കു ഭക്ഷ്യധാന്യം നല്‍കുന്നതെന്നു കെ.വി. തോമസ് അറിയിച്ചു.
നിലവില്‍ 35 കിലോഗ്രാം വീതം 32 കോടി ജനങ്ങള്‍ക്കാണു എഎവൈ, ബിപിഎല്‍ വിഭാഗത്തിലായി നല്‍കുന്നത്. നിയമം വരുന്നതോടെ രാജ്യത്തെ 82 കോടി ജനങ്ങള്‍ക്കു കുറഞ്ഞ വിലയ്ക്കു ഇതു കിട്ടും. മൊത്തം ഒന്നേകാല്‍ ലക്ഷത്തോ ളം കോടി രൂപയാണു ഭക്ഷ്യസുരക്ഷയ്ക്കായി ചെലവഴിക്കുന്നത്. 6.2 കോടി ടണ്‍ ഭക്ഷ്യധാന്യം പദ്ധതിക്കായി വേണ്ടിവരും. പൊതുവിതരണ സംവിധാനത്തിലൂടെ ഇപ്പോള്‍ നല്‍കുന്നതിനേക്കാള്‍ 20 ലക്ഷം ടണ്‍ കൂടുതലാണിത്. ഭക്ഷ്യധാന്യങ്ങളുടെ ഉത്പാദവും സംഭരണവും ഗണ്യമായി കൂട്ടാനായിട്ടുണ്ട്.
രാജ്യത്ത് 972.5 ലക്ഷം ടണ്‍ ആണു മൊത്തം ഭക്ഷ്യധാന്യം ഉത്പാദിപ്പിക്കുന്നത്. ഭക്ഷ്യധാന്യങ്ങളുടെ സംഭരണത്തിലും ഗതാഗതത്തിലും ഉണ്ടായിരുന്ന നഷ്ടം ഗണ്യമായി കുറയ്ക്കാനായെന്നു മന്ത്രി അറിയിച്ചു. അഞ്ചു വര്‍ഷം മുമ്പു മൊത്തം രണ്ടര ശതമാനത്തോളം ഭക്ഷ്യധാന്യം നഷ്ടമായിരുന്നത് ഇപ്പോള്‍ വെറും 0.07 ശതമാനം മാത്രമായി കുറഞ്ഞു. സംഭരണ ശേഷിയിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ യുപിഎ സര്‍ക്കാരിനു കഴിഞ്ഞു. അഞ്ചു വര്‍ഷം മു മ്പു 550 ലക്ഷം ടണ്‍ ശേഷിയുണ്ടായിരുന്നത് ഇപ്പോള്‍ 750 ലക്ഷം ടണ്‍ ആയി കൂടി. 201415ല്‍ സംഭരണ ശേഷി 850 ലക്ഷം ടണ്‍ ആക്കി വീണ്ടും കൂടുമെന്നും തോമസ് പറഞ്ഞു.
ഭക്ഷ്യസുരക്ഷാ ബില്ലിനെക്കുറിച്ചു വിശദമായി പഠിച്ച പാര്‍ലമെന്ററി സ്റ്റാന്‍ഡിംഗ് കമ്മിറ്റിയുടെ എല്ലാ നിര്‍ദേശങ്ങളും അംഗീകരിച്ചതായി മന്ത്രി ചൂണ്ടിക്കാട്ടി. സാര്‍വത്രിക സബ്‌സിഡി റേഷനിംഗ് വേണമെന്ന സിപിഎമ്മിലെ ടി.എന്‍. സീമ മാത്രമാണു ഒരു കാര്യത്തിലെങ്കിലും വിയോജിച്ചത്. പ്രതിപക്ഷവും വിവിധ സംസ്ഥാന സര്‍ക്കാരുകളും മുന്നോട്ടുവച്ച നിര്‍ദേശങ്ങളും അംഗീകരിച്ചു. സംസ്ഥാന സര്‍ക്കാരുകളുമായി പലതവണ പലതലത്തില്‍ ചര്‍ച്ചയും കൂടിയാലോചനകളും നടത്തിയെന്നും ഫെഡറല്‍ സംവിധാനം ദുര്‍ബലപ്പെടുത്താന്‍ യുപിഎ സര്‍ക്കാര്‍ തയാറാകില്ലെന്നും കെ.വി. തോമസ് വ്യക്തമാക്കി. 2009ല്‍ രാഷ്ട്രപതി പദ്ധതി പ്രഖ്യാപിച്ചതിന്റെ പിറ്റേന്നു തന്നെ മുഖ്യമന്ത്രിമാര്‍ക്കു അഭിപ്രായം തേടി കത്തെഴുതി.
നാലു തവണ സംസ്ഥാന ഭക്ഷ്യമന്ത്രിമാരുടെ യോഗം വിളിച്ചു ചര്‍ച്ച ചെയ്തു. മുഖ്യമന്ത്രിമാരുടെ ദേശീയ വികസന കൗണ്‍സിലിലും ഭക്ഷ്യസുരക്ഷ ചര്‍ച്ച ചെയ്തതാണെന്നും തോമസ് ഓര്‍മിപ്പിച്ചു. മാസങ്ങളുടെ കാത്തിരിപ്പിനു ശേഷം ലോക്‌സഭയില്‍ ഇന്നലെ ഉച്ചയ്ക്കാണു ഭക്ഷ്യസുരക്ഷാ ബില്ലിന്മേല്‍ ചര്‍ച്ച തുടങ്ങിയത്. ബില്ലിന്റെ ചര്‍ച്ചയ്ക്കു വേണ്ടി ലോക്‌സഭയില്‍നിന്നു എട്ടു കോണ്‍ഗ്രസുകാരടക്കം 12 എംപിമാരെ സമ്മേളനകാലം കഴിയുന്നതുവരെ പുറത്താ ക്കുകയും ചെയ്തു. യുപിഎ അധ്യക്ഷ സോണിയ ഗാന്ധി നേരിട്ടുതന്നെ ഭരണപക്ഷത്തിനു വേണ്ടി ലോക്‌സഭയില്‍ ചര്‍ച്ച നയിച്ചതും പുതിയ സംഭവമായി. രാഷ്ട്രീയ എതിര്‍പ്പുകള്‍ ശക്തമായിരുന്നിട്ടും ബില്ലിന്മേലുള്ള ചര്‍ച്ചകളില്‍ പ്രതിപക്ഷം സഹകരിച്ചു. ഉച്ചകഴിഞ്ഞു രണ്ടിനു തുടങ്ങിയ ചര്‍ച്ച രാത്രി 10:45 നാണ് അവസാനിച്ചത്.
SUMMARY: New Delhi: The Lok Sabha on Monday cleared the government's flagship food security bill. The scheme, which will entitle 67 per cent of India to highly subsidised food, will be the world's biggest programme to fight hunger once the Rajya Sabha too has cleared it.
Keywords: Parliament, Food Security bill, New Delhi, Minister, K.V.Thomas, Lok Sabha, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.