ഭക്ഷ്യ സുരക്ഷാബില്‍ കോണ്‍ഗ്രസിന്റെ വോട്ട് സുരക്ഷാബില്‍: ബിജെപി

 


ന്യൂഡല്‍ഹി: ഭക്ഷ്യ സുരക്ഷാ ബില്‍ കോണ്‍ഗ്രസിന്റെ വോട്ട് സുരക്ഷാ ബില്ലാണെന്ന് ബിജെപി നേതാവ് മുരളീമനോഹര്‍ ജോഷി. ലോക്‌സഭയില്‍ ബില്‍ അവതരണത്തിനുമുന്‍പ് നടന്ന ചര്‍ച്ചയിലാണ് മുരളീ മനോഹര്‍ ജോഷി ബില്ലിനേയും കോണ്‍ഗ്രസിനേയും പരിഹസിച്ചത്. എന്തുകൊണ്ടാണ് ഈ ബില്‍ യുപിഎ നേരത്തേ നടപ്പാക്കാഞ്ഞതെന്നും അദ്ദേഹം ചോദിച്ചു.

പോരായ്മകള്‍ പരിഹരിച്ച് ഭേദഗതികളോടെ വേണം ബില്‍ പാസാക്കാനെന്നും മുരളീ മനോഹര്‍ ജോഷി ആവശ്യപ്പെട്ടു. പാവപ്പെട്ടവര്‍ വിശന്നു മരിക്കുമ്പോള്‍ കൊണ്ടുവരാതിരുന്ന ബില്‍ ഇപ്പോള്‍ തിടുക്കപ്പെട്ട് കൊണ്ടുവരാന്‍ കാരണമെന്താണെന്നാണ് ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ച എസ്പി നേതാവ് മുലായം സിംഗ് യാദവ് ചോദിച്ചത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ള 'വിശപ്പാണ്' ഇതെന്നും അദ്ദേഹം പരിഹസിച്ചു.

ഭക്ഷ്യ സുരക്ഷാബില്‍ കോണ്‍ഗ്രസിന്റെ വോട്ട് സുരക്ഷാബില്‍: ബിജെപിബില്ലിനെ അനുകൂലിക്കുമെന്ന് ബിഎസ്പി നേതാവ് മായാവതിയും ജനതാദള്‍ യുണൈറ്റഡും മുന്‍കൂട്ടി പ്രഖ്യാപിച്ചിട്ടുണ്ട്. 1.25 ലക്ഷം കോടി രൂപ ചെലവു വരുന്ന പദ്ധതിയാണിത്. വരുന്ന തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ തിരിച്ചെത്താന്‍ ഇതു യുപിഎയെ സഹായിക്കുമെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍.

SUMMARY: New Delhi: iBJP leader Murli Manohar Joshi Monday opposed the food security bill, saying the government had introduced it for "vote security".

Keywords: Parliament, Food Security bill, New Delhi, Minister, K.V.Thomas, Lok Sabha, National, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia