ന്യൂഡെൽഹി: (KVARTHA) ഇന്ന് ഇന്ത്യയിൽ പ്രത്യേകിച്ച്, കേരളത്തിൽ ലൈംഗിക ശേഷിയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ നേരിടുന്നവരുടെ എണ്ണം വർദ്ധിച്ചു വരികയാണ്. മാത്രമല്ല, കുഞ്ഞുങ്ങൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന ദമ്പതിമാരും അനേകമാണ്. ഒരു കുഞ്ഞിനെ കിട്ടാൻ പലരും അനേകം ഹോസ്പിറ്റലുകളിലായി ഓടി നടക്കുന്നു. കാശുള്ളവർ വിദേശത്തുപോലും ഇതിൻ്റെ ചികിത്സയ്ക്കായി പോകുന്നുണ്ട്. ജോലിയും വരുമാനവും ഒക്കെ ഉണ്ടെങ്കിലും മക്കളും ലൈംഗിക ശേഷിയും ഒന്നും ഇല്ലെങ്കിൽ പിന്നെ എന്താണ് ജീവിതം?
ലൈംഗികത എന്നാൽ മനുഷ്യന് ദൈവം നൽകിയിരിക്കുന്ന മനോഹരമായ അനുഭൂതിയാണ്. ഇത് മനുഷ്യൻ്റെ മാനസികമായ ഉല്ലാസത്തിനു വരെ കാരണമായിത്തീരുന്നു. ശരിക്കും പറഞ്ഞാൽ നമ്മുടെ ഭക്ഷണത്തിലുള്ള പോരായ്‌മകളാണ് ലൈംഗിക ശേഷിക്കുറവിനും ഇതുമായി ബന്ധപ്പെട്ട മറ്റ് അനുബന്ധപ്രശ്നങ്ങൾക്കും കാരണമെന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്. നിസാരമെന്ന് നാം കരുതുന്ന പല ഭക്ഷണ സാധനങ്ങളും നമ്മുടെ ലൈംഗിക ശേഷി ഉയർത്തുന്നവയാണെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.
ലൈംഗികത ഉപേക്ഷിച്ചാല്‍ ആരോഗ്യവും കുറയും. കാരണം ആരോഗ്യകരമായ ഒരു ബന്ധത്തില്‍ ലൈംഗികത വളരെ പ്രധാനമാണ്. ലൈംഗികത ഒരാളുടെ ആരോഗ്യം മെച്ചപ്പെടുത്തും. രോഗപ്രതിരോധ ശക്തി മെച്ചപ്പെടുത്തും. പതിവായ ലൈംഗികത രോഗങ്ങളെ അകറ്റും. പ്രോസ്റ്റേറ്റ് അര്‍ബുദസാധ്യത കുറയ്ക്കുമെന്നും ഇതു സംബന്ധിച്ച പഠനങ്ങൾ പറയുന്നു. 30,000 അമേരിക്കക്കാരായ സ്ത്രീ പുരുഷന്മാരില്‍ നടത്തിയ ഒരു പഠനത്തില്‍ ആഴ്ചയില്‍ ഒരിക്കലെങ്കിലും ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവര്‍ സന്തുഷ്ടരായിരിക്കുമെന്നു കണ്ടെത്തി. ലൈംഗികതയുടെ സമയത്തുണ്ടാകുന്ന ഓക്‌സിടോസിന്‍ എന്ന ഹോര്‍മോണ്‍ ആണ് സൗഖ്യവും സന്തോഷവും ഏകുന്നത്.
ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടില്ലെങ്കില്‍ കൂടി കൈ ചേര്‍ത്തു പിടിക്കുക, കെട്ടിപ്പിടിക്കുക, ചുംബിക്കുക ഇവയെല്ലാം തന്നെ സന്തോഷമേകുമെന്ന് മുതിര്‍ന്ന വ്യക്തികളില്‍ നടത്തിയ പഠനങ്ങളിലും തെളിഞ്ഞിട്ടുണ്ട്. ദമ്പതികൾക്കിടയിലെ ലൈംഗികത മാനസികാരോഗ്യമേകും. ലൈംഗികബന്ധത്തിനു ശേഷം സുഖകരമായ ഉറക്കം ലഭിക്കും. ഉറക്കമില്ലായ്മയും ലൈംഗിക സംതൃപ്തിയും തമ്മിലും ബന്ധമുണ്ട്. എട്ടു മണിക്കൂറില്‍ കുറവ് ഉറങ്ങുന്ന 50നും 79 നും ഇടയില്‍ പ്രായമുള്ള 10,000 സ്ത്രീകളില്‍ നടത്തിയ പഠനത്തില്‍ അവര്‍ ലൈംഗികതയില്‍ ഏര്‍പ്പെടുന്നതു വിരളമാണെന്നു കണ്ടെത്തി.
ആഴ്ചയില്‍ രണ്ടു തവണ എങ്കിലും ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നവര്‍ക്ക് മാസത്തില്‍ ഒരു തവണ ലൈംഗികതയില്‍ ഏര്‍പ്പെടുന്നവരെക്കാള്‍ ഹൃദ്രോഗം വരാനുള്ള സാധ്യത 45 ശതമാനം കുറവാണെന്ന് ന്യൂ ഇംഗ്ലണ്ട് റിസേര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠനത്തില്‍ പറയുന്നു. 1987 ല്‍ തുടങ്ങി 17 വര്‍ഷം നീണ്ട ഈ പഠനം 40 മുതല്‍ 70 വയസ്സുവരെ പ്രായമുള്ള ആയിരം പുരുഷന്മാരിലാണ് നടത്തിയത്. സ്ത്രീകള്‍ക്കും ലൈംഗികത ഹൃദയാരോഗ്യം നല്‍കും. കൂടാതെ രക്താതിമര്‍ദം വരാനുള്ള സാധ്യതയും കുറയും. സ്ത്രീകളുടെ ലൈംഗിക സംതൃപ്തി എന്നത് രതിമൂർച്ഛ മാത്രമല്ല, ചുംബനവും സ്‌നേഹപ്രകടനവും എല്ലാം അവള്‍ക്ക് വൈകാരികവും ശാരീരികവുമായ സൗഖ്യമേകും.
ജീവിതത്തില്‍ സ്‌നേഹം എത്ര വേണമോ പങ്കാളിയുമൊത്ത് അത്രയും ലൈംഗികബന്ധവും ആകാം. ലൈംഗികത പങ്കാളിയുമായുള്ള അടുപ്പം കൂട്ടുന്നു. ലൈംഗികബന്ധത്തിനു ശേഷം പങ്കാളിയോടു തോന്നുന്ന അടുപ്പം ആഴ്ചകളോളം നിലനില്‍ക്കും. ലൈംഗികബന്ധത്തിലേര്‍പ്പെട്ടില്ലെങ്കിലും പരസ്പരമുള്ള സ്‌നേഹ പ്രകടനങ്ങള്‍, ബന്ധം ഊഷ്മളമാക്കും. ഓര്‍മശക്തി മെച്ചപ്പെടുത്തുന്നു വാര്‍ധക്യത്തിലും ലൈംഗിക ജീവിതം ആക്ടീവ് ആകുന്നത് തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുമത്രേ. 50 നും 89 നും ഇടയില്‍ പ്രായമുള്ള സെക്ഷ്വലി ആക്ടീവായ പുരുഷന്മാര്‍ക്ക് ബൗദ്ധിക പ്രവര്‍ത്തനം മെച്ചപ്പെട്ടതായി ബ്രിട്ടീഷ് ഗവേഷകര്‍ പറയുന്നു. വാര്‍ധക്യത്തിലും സ്‌നേഹബന്ധം പുലര്‍ത്തുന്നത് ബുദ്ധി, ഓര്‍മശക്തി ഇവയ്ക്ക് ഏറെ നല്ലതാണ്.
വേദനകള്‍ക്ക് പരിഹാരം ആര്‍ത്തവ സംബന്ധമായ വേദന, ഗുരുതരമായ നടുവേദന, കാല്‍വേദന എന്തിനേറെ മൈഗ്രേന്‍ പോലും കുറയ്ക്കാന്‍ ലൈംഗികതയ്ക്ക് ആവുമെന്ന് പഠനങ്ങൾ വ്യക്തമാക്കുന്നു. നിങ്ങള്‍ ചെറുപ്പക്കാരനും ആരോഗ്യവാനും ആണെങ്കില്‍ അരമണിക്കൂര്‍ ലൈംഗികതയ്ക്കായി ചെലവിടുന്നത് ഒരു പരിധി വരെ വ്യായാമം തന്നെയാണ്. അരമണിക്കൂര്‍ ലൈംഗികബന്ധം 85 കാലറി കത്തിച്ചു കളയുമെന്നാണ് പഠനങ്ങള്‍ പറയുന്നത്. മണിക്കൂറില്‍ 4.5 കിലോ മീറ്റര്‍ നടക്കുന്നതിനും എട്ട് കി. മീറ്റര്‍ ജോഗിങ് ചെയ്യുന്നതിനും തുല്യമാണത്രേ ലൈംഗികബന്ധം. പേശികള്‍ക്കും സന്ധികള്‍ക്കും ഇത് ഒരു വ്യായാമം ആണ്. ലൈംഗികത ശ്വസനം കൂട്ടുന്നു. ഹൃദയമിടിപ്പ്, രക്തസമ്മര്‍ദം ഇവ നിയന്ത്രിക്കുന്നു. ആരോഗ്യവാന്മാരായ സ്ത്രീ പുരുഷന്മാര്‍ക്ക് ഊര്‍ജ്ജദായകമാണ് ലൈംഗികത.
എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാം?
ഇനി ലൈംഗികത വർദ്ധിപ്പിക്കാൻ ആരോഗ്യ വിദഗ്ധർ നിർദേശിക്കുന്ന ഭക്ഷണങ്ങൾ അറിയാം. ചോക്ലേറ്റുകൾ, കല്ലുമ്മക്കായ, ഉണക്കമുളക് എന്നിവ ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് നല്ലതാണ്. ലൈംഗികശേഷിക്ക് തേനിന് വളരെ വലിയ പ്രാധാന്യമുണ്ട്. മാതളപ്പഴ ഒരു പ്രകൃതിദത്ത വയാഗ്രപോലെ പ്രവൃത്തിക്കുമെന്നാണ് പറയുന്നത്. മാത്രമല്ല പോഷക സമ്പുഷ്ടമാണ് മാതള നാരങ്ങ. ലൈംഗികത അതിശക്തമായി ഉയര്‍ത്താന്‍ വാനിലയും വിറ്റാമിനുകളും കാത്സ്യവുമടങ്ങുന്ന മത്സ്യങ്ങളും ആഹാരത്തിൻ്റെ ഭാഗമാക്കാം. ബീറ്റ കരോട്ടിൻ, വിറ്റാമിൻ ഇ, മഗ്നീഷ്യം എന്നിവയടങ്ങിയ അവക്കാഡോ ലൈംഗികാരോഗ്യം സംരക്ഷിക്കുന്നു.
പ്രഭാതഭക്ഷണത്തിൽ അവക്കാഡോ സാലഡ് ഉൾപ്പെടുത്തുന്നത് നല്ലതാണ്.
പോഷകങ്ങളായ വിറ്റാമിൻ ബി, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുള്ള വാഴപ്പഴം ലൈംഗിക ഹോർമോണുകളുടെ ഉൽപ്പാദനത്തിൽ പ്രധാന പങ്ക് വഹിക്കുന്നു. ഇരുമ്പ്, പൊട്ടാസ്യം എന്നിവയടങ്ങിയ അത്തിപ്പഴവും കഴിക്കുന്നത് നല്ലതാണ്. വാള്‍നട്ട് കഴിയ്ക്കുന്നത് രക്തയോട്ടം വര്‍ദ്ധിപ്പിക്കാന്‍ കാരണമാകുന്നു. ബദാം പുരുഷ ഹോര്‍മോണിനെ വര്‍ദ്ധിപ്പിക്കുന്നു.
ഒരു പരിധിവരെ മനുഷ്യൻ്റെ ശ്രദ്ധക്കുറവ് ആണ് എല്ലാ ശാരീരിക രോഗങ്ങൾക്കും കാരണം. ജീവിതത്തിൽ പണത്തിനായി പായുമ്പോൾ പലരും സ്വന്തം ശരീരത്തെ മറക്കുന്നു. ഫലമോ, എത്ര പണം സമ്പാദിച്ചാലും ജീവിതത്തിൽ സുഖദായകമായ അവസ്ഥ വിരളം. നമ്മൾ നമ്മളെ തന്നെ ശ്രദ്ധിക്കാതിരുന്നിട്ട് പിന്നെ വിധിയെ പഴിച്ചിട്ട് കാര്യമുണ്ടോ. ഇതാണ് ഓരോ മനുഷ്യരും ജീവിതത്തിൽ മനസിലാക്കേണ്ടത്. ലൈംഗിക പ്രശ്നങ്ങൾക്കും എന്തൊക്കെ ഭക്ഷണങ്ങൾ കഴിക്കാമെന്നതിനെ കുറിച്ചും ഡോക്ടറുടെ അഭിപ്രായം തേടുന്നതാണ് നല്ലത്.

Keywords: Health, Lifestyle, Increase, Stamina, India, Kerala, Couple, Kid, Doctor, Health Experts, New England Research Institute, Prostate Cancer, Muscles, Joints, Foods That Increase Your Stamina.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.