75 വര്‍ഷത്തിനിടെ ആദ്യമായി റിപബ്ലിക് ദിന പരേഡ് ആരംഭിക്കാന്‍ 30 മിനിറ്റ് വൈകും; എന്തുകൊണ്ടാണെന്നറിയണ്ടേ?

 


ന്യൂഡല്‍ഹി: (www.kvartha.com 18.01.2022) രാജ്യത്തെ റിപബ്‌ളിക് ദിന പരേഡ് ഇത്തവണ അര മണിക്കൂര്‍ വൈകിയേ ആരംഭിക്കൂ. കോവിഡ് -19 നിയന്ത്രണങ്ങളും ജമ്മു കശ്മീര്‍ സുരക്ഷാ ഉദ്യോഗസ്ഥരോടുള്ള ആദരവും കണക്കാക്കിയാണിതെന്ന് ഒരു മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു.
                        
75 വര്‍ഷത്തിനിടെ ആദ്യമായി റിപബ്ലിക് ദിന പരേഡ് ആരംഭിക്കാന്‍ 30 മിനിറ്റ് വൈകും; എന്തുകൊണ്ടാണെന്നറിയണ്ടേ?

75 വര്‍ഷത്തിനിടെ ആദ്യമായാണ് പരേഡ് വൈകുന്നത്. സാധാരണ രാവിലെ 10 മണിക്ക് ആരംഭിച്ചിരുന്ന പരേഡ് ഇത്തവണ 30 മിനിറ്റ് വൈകും. ജമ്മു കശ്മീരില്‍ ജീവന്‍ നഷ്ടപ്പെട്ട സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് പരേഡിന് മുമ്പ് ആദരാഞ്ജലി അര്‍പിക്കും. പരേഡ് ചടങ്ങിന് കഴിഞ്ഞ വര്‍ഷത്തെ പോലെ 90 മിനിറ്റ് ദൈര്‍ഘ്യമുണ്ടായിരിക്കും, പ്രധാനമന്ത്രി നരേന്ദ്ര മോദി ഇൻഡ്യ ഗേറ്റിന് സമീപമുള്ള ദേശീയ യുദ്ധസ്മാരകം സന്ദര്‍ശിക്കും. പിന്നീട് സംഘങ്ങള്‍ മാര്‍ച് പാസ്റ്റ് നടത്തും. സാംസ്‌കാരിക വൈവിധ്യം, സാമൂഹിക, സാമ്പത്തിക പുരോഗതി എന്നിവ വിളിച്ചോതുന്ന ഫ്‌ളോടുകള്‍ പ്രദര്‍ശിപ്പിക്കും.

നിശ്ചലദൃശ്യങ്ങള്‍ ചെങ്കോട്ട വരെ പോകുമെന്നും പൊതു പ്രദര്‍ശനത്തിനായി അവിടെ നിര്‍ത്തിയിടുമെന്നും മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപോർട് ചെയ്തു. മാര്‍ചില്‍ പങ്കെടുക്കുന്ന സംഘങ്ങള്‍ നാഷണല്‍ സ്റ്റേഡിയത്തില്‍ നിര്‍ത്തുമെന്നും ഓഫീസര്‍ കൂട്ടിച്ചേര്‍ത്തു. കോവിഡ്-19 മായി ബന്ധപ്പെട്ട നിയന്ത്രണങ്ങള്‍ കാരണം, റിപബ്ലിക് ദിനത്തില്‍ കലാകാരന്മാര്‍ നടത്തുന്ന കലാ, സാംസ്‌കാരിക പരിപാടികള്‍ കാണാന്‍ പൊതുജനങ്ങളെ കടത്തിവിടില്ല. കലാകാരന്മാരെ സാനിറ്റൈസ് ചെയ്ത വാഹനങ്ങളിലാണ് സഞ്ചരിക്കുക, അണുബാധ ഉണ്ടാകാതിരിക്കാന്‍ സാമൂഹ്യ അകലം ഉറപ്പാക്കുകയും ചെയ്യുമെന്നും ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

Keywords:  India, March, Top-Headlines, News, National, Republic Day, New Delhi, Prime Minister, COVID19, Narendra Modi, For the first time in 75 years, the Republic Day Parade will be 30 minutes late; Want to know why?.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia