500 കോടി മുടക്കി മകളുടെ വിവാഹം ആര്‍ഭാഢമായി നടത്തിയ ഖനി രാജാവ് ജനാര്‍ദ്ദന റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചശേഷം ഡ്രൈവര്‍ ആത്മഹത്യ ചെയ്തു

 


ബംഗളൂരു: (www.kvartha.com 07.12.2016) 500 കോടി മുടക്കി മകളുടെ വിവാഹം ആര്‍ഭാഢമായി നടത്തിയ ഖനി രാജാവ് ജി.ജനാര്‍ദ്ദന റെഡ്ഡി നൂറ് കോടിയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ച ശേഷം കര്‍ണാടകയിലെ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. ബംഗളൂരുവില്‍ ഭൂമി ഏറ്റെടുക്കലിന്റെ ചുമതല വഹിക്കുന്ന ഓഫീസര്‍ ഭീം നായിക്കിന്റെ ഡ്രൈവര്‍ രമേഷ് ഗൗഡയാണ് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്.

500 കോടി മുടക്കി മകളുടെ വിവാഹം ആര്‍ഭാഢമായി നടത്തിയ ഖനി രാജാവ് ജനാര്‍ദ്ദന റെഡ്ഡി കള്ളപ്പണം വെളുപ്പിച്ചെന്ന് ആരോപിച്ചശേഷം ഡ്രൈവര്‍ ആത്മഹത്യ ചെയ്തു


കള്ളപ്പണം വെളുപ്പിക്കാന്‍ സഹായിച്ച നായിക്കിന് റെഡ്ഡി 20 ശതമാനം കമ്മിഷന്‍ നല്‍കിയെന്നും ഗൗഡ തന്റെ ആത്മഹത്യാ കുറിപ്പില്‍ പറയുന്നു. ചൊവ്വാഴ്ചയാണ് രമേഷ് ഗൗഡ മഡ്ഡൂറില്‍ വച്ച് വിഷം കഴിച്ച് ആത്മഹത്യ ചെയ്തത്. ജനാര്‍ദ്ദന റെഡ്ഡി തന്നെ മാനസികമായി പീഡിപ്പിച്ചിരുന്നുവെന്നും നിരവധി തവണ തനിക്കു നേരെ വധഭീഷണി മുഴക്കിയിരുന്നുവെന്നും അതിനാലാണ് താന്‍ ആത്മഹത്യ ചെയ്യുന്നതെന്നും ഗൗഡ കത്തില്‍ പറയുന്നുണ്ട്.

നവംബറില്‍ മകളുടെ വിവാഹത്തിന് മുമ്പ് ബംഗളൂവിലെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ച് റെഡ്ഡിയും ബി.ജെ.പി എം.പി ശ്രീരാമുലുവും നായകുമായി പലതവണ കൂടിക്കാഴ്ച നടത്തിയിരുന്നു. ആ കൂടിക്കാഴചകളിലാണ് നായക് 20 ശതമാനം കമ്മിഷന്‍ ആവശ്യപ്പെട്ടത്. ഇതോടൊപ്പം 2018ലെ കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കണമെന്ന ആവശ്യവും നായക് മുന്നോട്ടുവെച്ചിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു.

അതേസമയം, ആരോപണത്തെ തുടര്‍ന്ന് ഭീം നായിക്കിനും മറ്റൊരു  ഡ്രൈവര്‍ മുഹമ്മദിനുമെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.


Also Read:
ക്ഷേത്ര ഉല്‍സവത്തിനിടെ സി പി എം-ബി ജെ പി സംഘര്‍ഷം; രണ്ടുപേര്‍ ആശുപത്രിയില്‍

Keywords:  For Janardhana Reddy's Big Wedding, Money Laundered, Claims Suicide Note, Bangalore, Police, Case, Allegation, Letter, Life Threat, Torture, Election, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia