മുലായംസിങിന്റെ 75 ാം പിറന്നാളിന് ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് ലക്ഷങ്ങള്‍

 


ലഖ്‌നോ: (www.kvartha.com 21.11.2014) ശനിയാഴ്ച നടക്കാനിരിക്കുന്ന സമാജ്‌വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവിന്റെ 75ാം ജന്മദിനം രാജകീയമായി ആഘോഷിക്കാനുള്ള ഒരുക്കത്തില്‍ അനുയായികള്‍. ഇതിനു വേണ്ടി ലക്ഷങ്ങളാണ് പൊടിപൊടിക്കുന്നത്. അതേസമയം പിറന്നാള്‍ ആഘോഷത്തിനുള്ള പണം സര്‍ക്കാര്‍ ഖജനാവില്‍ നിന്നും എടുക്കുന്നത് ആരോപണത്തിന് ഇടയാക്കിയിട്ടുണ്ട്.

രാംപൂരില്‍ ഘോഷയാത്ര, അലങ്കരിച്ച വാഹനത്തില്‍ മുലായമിന്റെ നഗര പ്രദക്ഷിണം, നഗരവീഥിയില്‍ ഉടനീളം കലാപരിപാടികള്‍, സദ്യ എന്നിങ്ങനെ വര്‍ണാഭമായ പരിപാടികളാണ് യു.പി മന്ത്രി അസംഖാന്റെ നേതൃത്വത്തില്‍ ഒരുക്കിയിരിക്കുന്നത്.

പിറന്നാള്‍ ദിനത്തില്‍ വിക്ടോറിയന്‍ കാലത്തെ കുതിരകളെ പൂട്ടിയ വാഹനത്തിലാണ് മുലായം നഗര പ്രദക്ഷിണം നടത്തുന്നത്. 75 അടി നീളമുള്ള കേക്കാണ് പിറന്നാളിന് മുറിക്കാനായി ഒരുക്കിവെച്ചിരിക്കുന്നത്.  പ്രമുഖ ഗായകരുടെ  ഗാനമേളയും സാംസ്‌കാരിക വകുപ്പിന്റെ കലാപരിപാടികളും സര്‍ക്കാര്‍ ചെലവില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട് .

മുലായംസിങിന്റെ 75 ാം പിറന്നാളിന് ഖജനാവില്‍ നിന്നും ചെലവഴിക്കുന്നത് ലക്ഷങ്ങള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം


Keywords:  For Mulayam's Birthday Bash, Imported Victorian-style Buggy and a 75-foot-long Cake, Allegation, Vehicles, Singer, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia