വീണ്ടും ഇരുട്ടടി: പഴയ 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ പെട്രോള്‍ പമ്പിലും, വിമാന ടിക്കറ്റിനും ഉപയോഗിക്കാന്‍ പറ്റില്ല
Dec 1, 2016, 14:32 IST
ന്യൂഡല്‍ഹി: (www.kvartha.com 01.12.2016) ജനങ്ങള്‍ വീണ്ടും ഇരുട്ടടി. പഴയ 500 രൂപ നോട്ടുകള്‍ വെള്ളിയാഴ്ച മുതല്‍ പെട്രോള്‍ പമ്പിലും, വിമാന ടിക്കറ്റിനും ഉപയോഗിക്കാന്‍ പറ്റില്ല. നേരത്തെ ഡിസംബര്‍ 15 വരെ ഇവിടങ്ങളില്‍ പഴയ 500 രൂപ ഉപയോഗിക്കാമെന്നായിരുന്നു സര്‍ക്കാരിന്റെ അറിയിപ്പ്.
1000 രൂപ നോട്ട് പൂര്‍ണമായും നിരോധിച്ചിരുന്നെങ്കിലും ചെറിയ ഇളവ് ലഭിച്ചിരുന്നത് 500 രൂപ നോട്ടിനായിരുന്നു. ഇതോടെ പലരും ഇന്ധനം നിറക്കുന്നതിനും മറ്റുമായിരുന്നു പഴയ 500 രൂപ നോട്ട് ഉപയോഗിച്ചിരുന്നത്. എന്നാല്‍ പുതിയ നിയന്ത്രണം വന്നതോടെ ഇതിനും പറ്റാതെയായി. എന്നാല്‍ പഴയ 500 രൂപ ഡിസംബര്‍ 15 വരെ നിയന്ത്രണമില്ലാത്ത മറ്റു ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകും.
അതേസമയം നിര്‍ത്തിവെച്ചിരിക്കുന്ന ദേശീയ പാതകളിലെ ടോള്‍ പിരിവ് വെള്ളിയാഴ്ച രാത്രി മുതല്‍ വീണ്ടും ആരംഭിക്കും.
Keywords : New Delhi, National, Petrol, For Old 500-Rupee Notes At Petrol Pumps, New Deadline Is December 2.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.