മോഡിയെ വിമര്‍ശിച്ച ഗുജറാത്തി ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ്
Sep 15, 2015, 11:00 IST
അഹമ്മദാബാദ്: (www.kvartha.com 15.09.2015) സ്വച്ഛ് ഭാരത് പദ്ധതി തുടങ്ങിയ മോഡിയെ വിമര്‍ശിച്ച ഗുജറാത്തി ചാനലിന് കാരണം കാണിക്കല്‍ നോട്ടീസ്. നമ്മുടെ രാഷട്രപിതാവായ മഹാത്മാഗാന്ധിയുടെ ആദര്‍ശങ്ങളോ ലാളിത്യമോ വിശ്വസിക്കാത്ത പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് 9 ലക്ഷം വിലയുള്ള കോട്ടിനോടും വില കൂടിയ കാറുകളോടുമാണ് കമ്പം എന്ന് പരാമര്‍ശിച്ച ഗുജറാത്ത് ചാനലായ ജി എസ് ടി വിക്കാണ് കേന്ദ്രവാര്‍ത്താ വിതരണമന്ത്രാലയം നോട്ടിസയച്ചത്.
പ്രധാനമന്ത്രിയുടെ സ്വഛ്ഭാരത് അഭിയാന്‍ പദ്ധതിയെയും ചാനലില്‍ വിമര്‍ശിച്ചിരുന്നു. ഇതിനെത്തുടര്‍ന്നാണ് മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടത്. കാരണം കാണിക്കല്‍ നോട്ടീസില്‍ പ്രധാനമന്ത്രിയുടെ പേര് പറയുന്നതിന് പകരം 'ആദരണീയമായ പദവി വഹിക്കുന്ന' നേതാവിനെ വിമര്‍ശിച്ചതിനുള്ള വിശദീകരണമാണ് മന്ത്രാലയം ആവശ്യപ്പെട്ടത്.
രാഷ്ട്രീയ നേതാവെന്ന നിലയില്‍ മോഡിയെ വിമര്‍ശിക്കാനുള്ള അവകാശം ചാനലിനുണ്ടെങ്കിലും ആക്ഷേപിക്കുന്ന തരത്തിലാണ് റിപ്പോര്‍ട്ട് ചെയ്തതെന്നും നോട്ടീസില്‍ പറയുന്നുണ്ട്. കഴിഞ്ഞ ജനുവരി 30ന് മഹാത്മഗാന്ധിയുടെ മരണ വാര്‍ഷിക ദിനമായിരുന്നു. ആ ദിവസം ചാനലില്‍ പ്രക്ഷേപണം ചെയ്ത പരിപാടിയിലാണ് മോഡിയെ വിമര്‍ശിച്ചതെന്നാണ് ആരോപണം. സംസ്ഥാനത്തെ പ്രമുഖ പത്രമായ ഗുജറാത്ത് സമാചാര്‍ ഗ്രൂപ്പാണ് ചാനല്‍ നടത്തുന്നത്. സസ്‌പെന്‍ഷന്‍ ഉള്‍പ്പടെയുള്ള നടപടികള്‍ ചാനലിനെതിരെ ഉണ്ടാകാന്‍ സാധ്യതയുണ്ട്.

Keywords: Narendra Modi, Prime Minister, Gujarat, Channel, Crisis, Mahatma Gandhi, News Paper, National
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.