DK Shivakumar | ഹൈകമാന്‍ഡ് തീരുമാനം കോടതി ഉത്തരവ് പോലെ അംഗീകരിക്കുന്നുവെന്ന് ഡി കെ ശിവകുമാര്‍

 


ബെംഗ്ലൂര്‍: (www.kvartha.com) ഹൈകമാന്‍ഡ് തീരുമാനം കോടതി ഉത്തരവ് പോലെ അംഗീകരിക്കുന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ഡികെ ശിവകുമാര്‍. കര്‍ണാടക ഉപമുഖ്യമന്ത്രിയായി പ്രഖ്യാപിച്ചതിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്‍ ഡി ടി വിയാണ് ഇക്കാര്യം റിപോര്‍ട് ചെയ്തത്. കര്‍ണാടകയില്‍ ഒരു ഉപമുഖ്യമന്ത്രി മാത്രമാണ് ഉള്ളത്. ടേം വ്യവസ്ഥകളില്ലാതെ സിദ്ധരാമയ്യ മാത്രം മുഖ്യമന്ത്രി പദം വഹിക്കും.

ശിവകുമാറിന്റെ വാക്കുകള്‍:

ഞങ്ങള്‍ തീരുമാനം ഹൈകമാന്‍ഡിന് വിട്ടിരുന്നു. അവര്‍ തീരുമാനിച്ചു. നമ്മളില്‍ പലരും കോടതിയില്‍ വാദിക്കും. അന്തിമമായി ജഡ്ജ് പറയുന്ന വിധി അംഗീകരിക്കും. പാര്‍ടിയുടെ താത്പര്യമാണ് വ്യക്തി താത്പര്യത്തേക്കാള്‍ വലുത്. അതുകൊണ്ട് ഹൈകമാന്‍ഡ് തീരുമാനം അംഗീകരിച്ചു.

ഞങ്ങള്‍ ജയിച്ചില്ലെങ്കില്‍ സ്ഥിതി എന്താകുമായിരുന്നു. ഇപ്പോള്‍ ഞങ്ങള്‍ ജയിച്ചു. വിജയത്തിന്റെ ഫലം എനിക്ക് മാത്രം ഉള്ളതല്ല. അത് ലക്ഷക്കണക്കിന് പാര്‍ടി പ്രവര്‍ത്തകര്‍ക്ക് കൂടി അവകാശപ്പെട്ടതാണ്. അവരുടെ പക്ഷത്തുനിന്ന് കൂടി നമ്മള്‍ ചിന്തിക്കണം- ഡികെ ശിവകുമാര്‍ പറഞ്ഞു.

കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനത്തിനായി ഡികെ ശിവകുമാറും ശ്രമിച്ചിരുന്നു. പാര്‍ടിയെ വിജയിപ്പിക്കാന്‍ താന്‍ ഒറ്റയാള്‍ പോരാട്ടം നടത്തിയെന്നും അതുകൊണ്ട് തന്നെ മുഖ്യമന്ത്രിയാക്കണമെന്നുമുള്ള ഉപാധി ശിവകുമാര്‍ മുന്നോട്ടുവച്ചിരുന്നതായുള്ള റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. തിരഞ്ഞെടുപ്പ് ഫലം വന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് ഇപ്പോള്‍ മുഖ്യമന്ത്രിയെ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത്. അതും മുതിര്‍ന്ന നേതാക്കളുടെ നേതൃത്വത്തില്‍ മണിക്കൂറുകളോളം ഡെല്‍ഹിയില്‍ നടത്തിയ ചര്‍ചയില്‍.

ചര്‍ചയിലുടനീളം ഒരുനീക്കുപോക്കിനും സമ്മതിക്കാതെ തന്റെ നിലപാടില്‍ ഉറച്ചുനിന്ന ശിവകുമാര്‍ ഒടുവില്‍ ഷിംലയില്‍ നിന്നുമെത്തിയ മുന്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയുടെ വാക്കുകള്‍ക്ക് മുന്നില്‍ സമ്മതംമൂളുകയായിരുന്നു. സോണിയ പറഞ്ഞാല്‍ എന്തും അനുസരിക്കുന്ന പ്രവര്‍ത്തകനായിരുന്നു ശിവകുമാര്‍. അത് ഇത്തവണയും തെറ്റിച്ചില്ല.

ഒടുവില്‍ കൂടുതല്‍ എംഎല്‍എമാരുടെ പിന്തുണയുള്ളതിനാല്‍ സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി കോണ്‍ഗ്രസ് നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു. സിദ്ധരാമയ്യയെ മുഖ്യമന്ത്രിയായി പ്രഖ്യാപിച്ച വാര്‍ത്താസമ്മേളനത്തില്‍ ഡികെ ശിവകുമാര്‍ ഏക ഉപമുഖ്യമന്ത്രിയാകുമെന്നും ലോക്‌സഭാ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെ ശിവകുമാര്‍ പിസിസി അധ്യക്ഷനായി തുടരുമെന്നും എഐസിസി സംഘടനാകാര്യ ജെനറല്‍ സെക്രടറി കെസി വേണുഗോപാല്‍ അറിയിച്ചിരുന്നു.

DK Shivakumar | ഹൈകമാന്‍ഡ് തീരുമാനം കോടതി ഉത്തരവ് പോലെ അംഗീകരിക്കുന്നുവെന്ന് ഡി കെ ശിവകുമാര്‍

Keywords: 'For Various Reasons': DK Shivakumar On Accepting Congress Decision, Bengaluru, News, Politics, DK Shivakumar, Media, Siddaramaiah, Chief Minister, Meeting, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia