ന്യൂഡല്‍ഹി: കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാഹുല്‍ ഗാന്ധിക്കെതിരെ കള്ളക്കേസ് ചമയ്ക്കാന്‍ ശ്രമിച്ചതിന് പിന്നില്‍ വിദേശകരങ്ങളും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന് സി.ബി.ഐ കണ്ടെത്തി. രാഹുല്‍ സ്ത്രീയെ തട്ടിക്കൊണ്ട് പോയി എന്ന വാര്‍ത്ത നേരത്തെ വെബ്‌സൈറ്റുകളില്‍ നിറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കിഷോര്‍ സാമിത്രെ അലഹബാദ് ഹൈക്കോടതിയില്‍ കേസ് നല്‍കിയിരുന്നു. ഈ കേസടക്കം ഗൂഡാലോചനയുടെ ഭാഗമാണെന്ന കണ്ടെത്തലിലാണ് സി.ബി.ഐ എത്തിയിരിക്കുന്നത്.
രാഹുല്‍ ഗാന്ധിയുടെ സല്‍പ്പേരിനും പ്രതിച്ഛായയ്ക്കും കളങ്കം വരുത്താല്‍ ചിലര്‍ സാമിത്രെയെ വിലക്കെടുക്കുകയായിരുന്നു എന്നായിരുന്നു സി.ബി.ഐ നിലപാട്. രാഹുലിനെതിരെ അലഹബാദ് ഹൈക്കോടതിയില്‍ കേസ് നടത്തുന്നതിന് സാമിത്രെയ്ക്ക് പുറമെ നിന്നും ധനസഹായം ലഭിക്കുന്നുണ്ടെന്നും വക്കീല്‍ ഫീസ് നല്‍കിയതിന്റെ രേഖകള്‍ പിടിച്ചെടുത്തിട്ടുണ്ടെന്നും സി.ബി.ഐ കോടതിയില്‍ വാദിച്ചു.
കോടതിയില്‍ നല്‍കിയ മുദ്രവച്ച കവറില്‍ രാഹുല്‍ തട്ടിക്കൊണ്ടുപോയി എന്നു പറയുന്ന പെണ്‍കുട്ടി സാങ്കല്‍പിക കഥാപാത്രമാണെന്നും ഇതു സംബന്ധിച്ച ഭാവനാകഥകള്‍ വിദേശ വെബ്‌സൈറ്റുകളില്‍ വന്നതു ദുരുദ്ദേശത്തോടെയാണെന്നും സി.ബി.ഐ സൂചിപ്പിച്ചിട്ടുണ്ട്. നേരത്തെ രാഹുലിനെതിരേ ബാലിശമായ പരാതി നല്‍കിയതിന് 50 ലക്ഷം രൂപ പിഴ വിധിച്ച അലഹബാദ് ഹൈക്കോടതി വിധി സാമിത്രെ സുപ്രീം കോടതിയില്‍ ചോദ്യം ചെയ്തിരുന്നു. ഈ ഹര്‍ജിയില്‍ വാദം കേള്‍ക്കുകയായിരുന്നു ജസ്റ്റിസ് ബി.എസ്. ചൗഹാനും സ്വതന്ത്രകുമാറും ഉള്‍പ്പെട്ട സുപ്രീം കോടതി ബെഞ്ച്. നേരത്തെ ഹൈക്കോടതി ഉത്തരവ് സുപ്രീംകോടതി സ്‌റ്റേ ചെയ്തിരുന്നു. ഇതിനിടയില്‍ കോടതിയില്‍ നടന്ന വിസ്താരത്തിനിടയില്‍ സമാജ്‌വാദി പാര്‍ട്ടി നേതാക്കളായ മുലായം സിംഗ് യാദവ്, അഖിലേഷ് യാദവ് എന്നിവരുടെ നിര്‍ദേശപ്രകാരമാണു പരാതി നല്‍കിയതെന്നു സാമിത്രെയുടെ അഭിഭാഷകന്‍ അറിയിച്ചു.

Keywords: National, Rape, Rahul Gandhi,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.