Remanded | എസ് ഡി സി അഴിമതി കേസില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു

 


വിജയവാഡ: (www.kvartha.com) നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ടി (TDP) തലവനുമായ എന്‍ ചന്ദ്രബാബു നായിഡുവിനെ വിജയവാഡയിലെ പ്രാദേശിക കോടതി ഞായറാഴ്ച 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. വിധി വായിച്ച വിജയവാഡ എസിബി കോടതി ജഡ്ജ് ഹിമബിന്ദു, ചന്ദ്രബാബു നായിഡുവിനെ സെപ്റ്റംബര്‍ 23 വരെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിടാന്‍ ഉത്തരവിടുകയും മുന്‍ മുഖ്യമന്ത്രിയെ രാജമുണ്ട്രി സെന്‍ട്രല്‍ ജയിലില്‍ അടയ്ക്കാന്‍ നിര്‍ദേശിക്കുകയും ചെയ്തു.

നൈപുണ്യ വികസന കോര്‍പറേഷന്‍ അഴിമതിയുമായി ബന്ധപ്പെട്ട് ഞായറാഴ്ച രാവിലെ നായിഡുവിനെ വിജയവാഡയിലെ അഴിമതി വിരുദ്ധ ബ്യൂറോ (ACB) കോടതിയില്‍ ഹാജരാക്കിയിരുന്നു. അറസ്റ്റ് ചെയ്ത് 24 മണിക്കൂറിനുള്ളില്‍ മുന്‍ മുഖ്യമന്ത്രിയെ കോടതിയില്‍ ഹാജരാക്കിയെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആന്ധ്രാപ്രദേശ് സംസ്ഥാനത്ത് സെന്റര്‍സ് ഓഫ് എക്സലന്‍സ് (COE) ക്ലസ്റ്ററുകള്‍ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട 3300 കോടി രൂപയുടെ അഴിമതിക്കേസുമായി ബന്ധപ്പെട്ട് ആന്ധ്രാപ്രദേശ് ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഡിപാര്‍ട്‌മെന്റ് (CID) ചന്ദ്രബാബു നായിഡുവിനെ ശനിയാഴ്ചയാണ് അറസ്റ്റ് ചെയ്തത്. തട്ടിപ്പിലൂടെ സംസ്ഥാന സര്‍കാരിന് 300 കോടിയിലധികം രൂപയുടെ നഷ്ടമുണ്ടായതായി ഏജന്‍സി അധികൃതര്‍ അവകാശപ്പെട്ടു.

സ്വകാര്യ സ്ഥാപനങ്ങള്‍ ചിലവിടുന്നതിന് മുമ്പ് അന്നത്തെ സംസ്ഥാന സര്‍കാര്‍ 371 കോടി രൂപ അഡ്വാന്‍സ് നല്‍കി, സര്‍കാരിന്റെ 10 ശതമാനം പ്രതിബദ്ധതയെ പ്രതിനിധീകരിച്ച് ഗുരുതരമായ ക്രമക്കേടുകള്‍ അന്വേഷണത്തില്‍ കണ്ടെത്തിയതായി സിഐഡി അറിയിച്ചു. സര്‍കാര്‍ അഡ്വാന്‍സ് ചെയ്ത പണത്തിന്റെ ഭൂരിഭാഗവും വ്യാജ ഇന്‍വോയ്സുകള്‍ വഴി ഷെല്‍ കംപനികളിലേക്ക് വകമാറ്റി, ഇന്‍വോയ്സുകളില്‍ പറഞ്ഞിരിക്കുന്ന സാധനങ്ങളുടെ യഥാര്‍ഥ ഡെലിവറിയോ വില്‍പ്പനയോ ഇല്ലെന്ന് സിഐഡി ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ഇതുവരെയുള്ള അന്വേഷണമനുസരിച്ച്, ആറ് നൈപുണ്യ വികസന ക്ലസ്റ്ററുകള്‍ക്കായി സ്വകാര്യ സ്ഥാപനങ്ങള്‍ ചിലവഴിച്ച ആകെ തുക എപി സര്‍കാരിന്റെയും എപി സ്‌കില്‍ ഡെവലപ്മെന്റ് സെന്ററിന്റെയും അഡ്വാന്‍സ് തുകയില്‍ നിന്ന് മാത്രമാണെന്നും മൊത്തം 371 കോടി രൂപയാണെന്നും സിഐഡി റിമാന്‍ഡ് റിപോര്‍ടില്‍ പറയുന്നു. .

അതേസമയം, നായിഡുവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്നും പാര്‍ടി അധ്യക്ഷനായ മുന്‍ മുഖ്യമന്ത്രിക്കെതിരായ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമമാണെന്നും ടിഡിപി ആരോപിച്ചു.

'ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റ് നിയമവിരുദ്ധമാണ്. രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായി തോന്നുന്ന കേസിലാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തിരിക്കുന്നത്,' എന്ന് ടിഡിപി എംപി രവീന്ദ്ര കുമാര്‍ ശനിയാഴ്ച പറഞ്ഞു.

എന്തുകൊണ്ടാണ് മുതിര്‍ന്ന നേതാവിനെ നിയമപ്രകാരം സമയബന്ധിതമായി കോടതിയില്‍ ഹാജരാക്കാത്തതെന്നും കുമാര്‍ ചോദിച്ചിരുന്നു. 'ചന്ദ്രബാബു നായിഡുവിനെ കോടതിയില്‍ ഹാജരാക്കിയിട്ട് 20 മണിക്കൂറിലേറെയായി. എന്തുകൊണ്ടാണ് സിഐഡി അദ്ദേഹത്തെ കോടതിയില്‍ ഹാജരാക്കാത്തത്? അവര്‍ കേസ് ഫയല്‍ ചെയ്യുകയും കുറ്റപത്രം തയാറാക്കുകയും ചെയ്തിട്ടുണ്ടെങ്കില്‍, ഹാജരാക്കാന്‍ വൈകുന്നതെന്താണ്,' എന്നും അദ്ദേഹം ചോദിച്ചിരുന്നു.

നൈപുണ്യ വികസന കേന്ദ്രത്തില്‍ സര്‍കാരിന്റെ 10 ശതമാനം വിഹിതം മാത്രമായിരുന്നു ബാക്കി 90 ശതമാനം തുകയും സീമെന്‍സ് കംപനിയുടേതാണെന്നും അദ്ദേഹം പറഞ്ഞു.

ആന്ധ്രാപ്രദേശ് മുന്‍ മന്ത്രിയും തെലുങ്കുദേശം പാര്‍ടി നേതാവുമായ കോണ്ട്രു മുരളി മോഹന്‍ ശനിയാഴ്ച പാര്‍ടി അധ്യക്ഷനും മുന്‍ മുഖ്യമന്ത്രിയുമായ എന്‍ ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ അപലപിക്കുകയും സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ഇത് ഇരുണ്ട ദിനമാണെന്ന് വിശേഷിപ്പിക്കുകയും ചെയ്തു.

'ഇന്ന് ആന്ധ്രാപ്രദേശിലെ ജനങ്ങള്‍ക്ക് കറുത്ത ദിനമാണ്. ജനാധിപത്യം പരിഹസിക്കപ്പെട്ട ദിനമാണ്. ചന്ദ്രബാബു നായിഡുവിന്റെ അറസ്റ്റിനെ ഞങ്ങള്‍ അപലപിക്കുന്നു,' എന്ന് കോണ്ട്രു മുരളി മോഹനെ ഉദ്ദരിച്ച് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപോര്‍ട് ചെയ്തു.

Remanded | എസ് ഡി സി അഴിമതി കേസില്‍ ആന്ധ്രാ മുന്‍ മുഖ്യമന്ത്രി ചന്ദ്രബാബു നായിഡുവിനെ 14 ദിവസത്തെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു


Keywords: Former Andhra CM Chandrababu Naidu Sent To 14-Day Judicial Custody In SDC Scam Case, Andhra Pradesh, News, Former Andhra CM Chandrababu Naidu, Judicial Custody, SDC Scam Case, Politics, Media, Report, Allegation, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Share this story

wellfitindia