Ronaldinho | കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തല്‍ സന്ദര്‍ശിച്ച് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ; വീഡിയോ

 


കൊല്‍ക്കത്ത: (KVARTHA) ഞായറാഴ്ച ഇന്ത്യയിലെത്തിയ ബ്രസീലിന്റെ ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ തിങ്കളാഴ്ച കൊല്‍ക്കത്തയിലെ ശ്രീഭൂമി സ്പോര്‍ട്ടിംഗ് ക്ലബിന്റെ ദുര്‍ഗാ പൂജ പന്തല്‍ സന്ദര്‍ശിച്ചു. സാമൂഹ്യ മാധ്യമ പ്ലാറ്റ്ഫോമായ എക്സില്‍ (മുമ്പ് ട്വിറ്റര്‍) എഎന്‍ഐ പങ്കിട്ട വീഡിയോയില്‍, താരം പൂജയില്‍ പങ്കെടുക്കുന്നത് കാണാം. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് അദ്ദേഹം പശ്ചിമ ബംഗാളില്‍ എത്തിയത് .
         
Ronaldinho | കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തല്‍ സന്ദര്‍ശിച്ച് ഫുട്‌ബോള്‍ ഇതിഹാസം റൊണാള്‍ഡീഞ്ഞോ; വീഡിയോ

ആവേശത്തോടെയാണ് വിമാനത്താവളത്തില്‍ റൊണാള്‍ഡീഞ്ഞോയെ ഫുട്‌ബോള്‍ പ്രേമികള്‍ വരവേറ്റത്. അസംഖ്യം ആളുകള്‍ ആര്‍പ്പുവിളികളോടെയും കൈകള്‍ വീശിയും റൊണാള്‍ഡീഞ്ഞോയെ സ്വീകരിച്ചു. ബ്രസീലിയന്‍ ഫുട്‌ബോള്‍ താരത്തെ സ്വീകരിക്കാന്‍ മന്ത്രി സുജിത് ബോസ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു. ഉച്ചയ്ക്ക് ശേഷം സംസ്ഥാന മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായും അദ്ദേഹം കൂടിക്കാഴ്ച നടത്തി. കാളിഘട്ടിലെ വസതിയില്‍ മുഖ്യമന്ത്രി താരത്തെ സ്വീകരിച്ചു.

ബ്രസീലിന്റെയും എഫ്സി ബാഴ്സലോണയുടെയും മുന്‍ ഇതിഹാസ ഫുട്ബോളറായ റൊണാള്‍ഡീഞ്ഞോയ്ക്ക് നഗരത്തില്‍ ഒരു കൂട്ടം പരിപാടികളുണ്ട്. അഹിരിതോല യൂത്ത്, ബരുയിപൂര്‍, ഗ്രീന്‍ പാര്‍ക്ക്, റിഷാര എന്നിവിടങ്ങളിലെ ദുര്‍ഗാ പൂജ പരിപാടികളിലും ബ്രസീലിയന്‍ ഇതിഹാസം സംബന്ധിക്കുമെന്നാണ് വിവരം.

റൊണാള്‍ഡീഞ്ഞോയെ കൊല്‍ക്കത്തയിലെത്തിക്കാന്‍ മുന്‍കൈയെടുത്തത് കായിക സംരംഭകനായ ഷഡ്രു ദത്തയാണ്. പെലെ, ഡീഗോ മറഡോണ, ലയണല്‍ മെസി തുടങ്ങി നിരവധി ഫുട്‌ബോള്‍ ഇതിഹാസങ്ങള്‍ക്ക് ആതിഥേയത്വം വഹിച്ച കൊല്‍ക്കത്തയില്‍ ഇതാദ്യമായാണ് റൊണാള്‍ഡീഞ്ഞോ എത്തുന്നത്

Keywords: Ronaldinho, Hindu Festival, Malayalam News, Rituals, Durga Puja, Football Paler, Brazilian Football Player, Former Brazilian Footballer Ronaldinho Visits Durga Puja Pandal In Kolkata: WATCH.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia