ബംഗാളില്‍ ബി ജെ പി തരംഗം;ഗാംഗുലിയും പാര്‍ട്ടിയിലേക്ക്

 


കൊല്‍ക്കത്ത: (www.kvartha.com 22.01.2015) ബംഗാളിലും ബി ജെ പി തരംഗം. മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ സൗരവ് ഗാംഗുലിയും പാര്‍ട്ടിയില്‍ ചേരുന്നതായി റിപോര്‍ട്. മുതിര്‍ന്ന ബിജെപി നേതാക്കള്‍ ഇതുസംബന്ധിച്ച് ഗാംഗുലിയുമായി ചര്‍ച്ച നടത്തുന്നതായും റിപോര്‍ട്ടുണ്ട്.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാനുള്ള ബിജെപിയുടെ ആവശ്യം ഗാംഗുലി നിരസിച്ചിരുന്നു.  അംഗത്വം സ്വീകരിച്ചാല്‍  കായിക മന്ത്രിസ്ഥാനം നല്‍കുമെന്നും ബിജെപി വാഗ്ദാനം ചെയ്തിരുന്നു. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബംഗാളില്‍ ബിജെപിക്ക് രണ്ട് സീറ്റ് ലഭിച്ചിരുന്നു. ഇതുകൂടാതെ   വോട്ടുകളുടെ എണ്ണത്തിലും  വര്‍ധനയുണ്ടായിരുന്നു.
ബംഗാളില്‍ ബി ജെ പി തരംഗം;ഗാംഗുലിയും പാര്‍ട്ടിയിലേക്ക്

ഇതേതുടര്‍ന്ന് പശ്ചിമ ബംഗാളില്‍ അടുത്തുതന്നെ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരുമെന്ന് മുതിര്‍ന്ന നേതാവ് അമിത് ഷാ പ്രസ്താവിക്കുകയും ചെയ്തിരുന്നു.

ഇതിനു പിന്നാലെയാണ് ഗാംഗുലി പാര്‍ട്ടിയില്‍ ചേര്‍ന്നേക്കുമെന്ന റിപോര്‍ട്ടുകളും പുറത്തുവന്നിരിക്കുന്നത്. അടുത്തയാഴ്ച അമിത് ഷാ ബംഗാള്‍ സന്ദര്‍ശിക്കുന്നുണ്ട്.

ഞങ്ങളുടെ  Facebook ലും  Twitter ലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Also Read:
വീടിനു സമീപത്ത് സൂക്ഷിച്ച 35 ലിറ്റര്‍ സ്പിരിറ്റുമായി യുവതി പോലീസ് പിടിയില്‍

Keywords:  Former India cricketer Sourav Ganguly likely to join the BJP, say sources, Kolkota, Report, Lok Sabha, Election, Increased, Visit, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia