ബീഹാറിലെ ജെ ഡി യു മന്ത്രി പര്‍വീന്‍ അമാനുല്ല ആം ആദ്മിയില്‍

 


പാറ്റ്‌ന: ബീഹാറിലെ നിതീഷ് സര്‍ക്കാരില്‍ നിന്ന് കഴിഞ്ഞദിവസം രാജിവെച്ച സാമൂഹ്യക്ഷേമ വകുപ്പ് മന്ത്രി പര്‍വീന്‍ അമാനുല്ല ആം ആദ്മി പാര്‍ട്ടിയില്‍ ചേര്‍ന്നു. എ.എ.പിയുടെ ഭാഗമാകാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും രാജ്യത്ത് വന്‍ മാറ്റങ്ങള്‍ക്ക് വഴിവെക്കാന്‍ ആം ആദ്മിക്ക് കഴിയുമെന്നും പര്‍വീന്‍ പറഞ്ഞു.

ബീഹാറിലെ ആദ്യ മുസ്‌ലിം വനിതാ മന്ത്രി ആയിരുന്ന പര്‍വീന്‍ രണ്ടു ദിവസം മുമ്പാണ് മന്ത്രിസ്ഥാനവും ജെ.ഡി.യു അംഗത്വവും രാജിവെച്ചത്. നിലവിലെ സംവിധാനത്തില്‍ പ്രവര്‍ത്തിക്കാന്‍ ബുദ്ധിമുട്ടുണ്ടെന്നായിരുന്നു രാജി പ്രഖ്യാപനത്തോടൊപ്പം പര്‍വീന്‍ പറഞ്ഞത്. ബുധനാഴ്ച ഇവര്‍ നിയമസഭാംഗത്വവും ഒഴിഞ്ഞിരുന്നു.
ബീഹാറിലെ ജെ ഡി യു മന്ത്രി പര്‍വീന്‍ അമാനുല്ല ആം ആദ്മിയില്‍
കഴിഞ്ഞ ഏതാനും ആഴ്ചകളായി എ.എ.പിയുമായി ചര്‍ച്ച നടത്തിയിരുന്നുവെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ആം ആദ്മിയില്‍ ചേരാന്‍ തീരുമാനിച്ചതെന്നും പര്‍വീന്‍ ന്യൂഡല്‍ഹിയില്‍ മാധ്യമങ്ങളോടു പറഞ്ഞു. നിതീഷ് കുമാര്‍ സര്‍ക്കാരിന്റെ സുതാര്യതയില്ലായ്മയും മറ്റു അസംഖ്യം ന്യൂനതകളുമാണ് ആ പാര്‍ട്ടി വിടാന്‍ തന്നെ നിര്‍ബന്ധിതയാക്കിയതെന്ന് പര്‍വീന്‍ പറഞ്ഞു.

ബീഹാറില്‍ എ.എ.പി അധികാരത്തിലെത്തേണ്ടത് ജനങ്ങളുടെ ആവശ്യമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. മുതിര്‍ന്ന ബ്യൂറോക്രാറ്റ് അഫ്‌സല്‍ അമാനുല്ലയുടെ ഭാര്യയാണ് പര്‍വീന്‍.

SUMMARY: New Delhi: Parveen Amanullah, the JD(U) minister in BIhar's Nitish Kumar government who resigned recently, today formally joined the Aam Aadmi Party.

Keywords: Bihar, Minister, Parveen Amanulla, AAP,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia