മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ഭാര്യയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോടീസ്; രാഷ്ട്രീയ ആയുധമാക്കില്ലെന്ന് കുടുംബം; ഞങ്ങളുടെ ഭൂമിയില്‍ കരിമ്പ് കൃഷി ചെയ്യുന്നു, അവര്‍ വന്ന് കാണട്ടെ, ഡ്രോണ്‍ സര്‍വേ നടത്തട്ടെ, കോടികള്‍ സമ്പാദിച്ചിട്ടുണ്ടോയെന്ന് കണ്ടത്തട്ടെയെന്ന് മകന്‍

 



ബെംഗ്‌ളൂറു: (www.kvartha.com 30.03.2022) മുന്‍ പ്രധാനമന്ത്രി എച് ഡി ദേവഗൗഡയുടെ ഭാര്യ ചെന്നമ്മ ദേവഗൗഡയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോടീസ് ലഭിച്ചതായി മകന്‍ എച് ഡി രേവണ്ണ പറഞ്ഞു.

'ഐടി വകുപ്പ് ഞങ്ങള്‍ക്ക് നോടീസ് നല്‍കട്ടെ. അവര്‍ അമ്മയ്ക്ക് നോടീസ് നല്‍കിയിരിക്കുകയാണ്. ഞങ്ങളുടെ ഭൂമിയില്‍ കരിമ്പ് കൃഷി ചെയ്യുന്നു. അവര്‍ വന്ന് കാണുകയും ഭൂമിയുടെ ഡ്രോണ്‍ സര്‍വേ നടത്തുകയും വേണം. എന്റെ മാതാപിതാക്കള്‍ കോടികള്‍ സമ്പാദിച്ചിട്ടുണ്ടോ? ഞങ്ങള്‍ പുതിയ വസ്തുവകകള്‍ വാങ്ങിയിട്ടുണ്ടോ? എന്ന് അന്വേഷിക്കണം? എന്തുകൊണ്ടാണ് ഒരു രാഷ്ട്രീയ പാര്‍ടിയെ മാത്രം ലക്ഷ്യമിടുന്നത്?' തിങ്കളാഴ്ച ഹാസനില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിച്ച മുന്‍ സംസ്ഥാന മന്ത്രി രേവണ്ണ പറഞ്ഞു,

മുന്‍ പ്രധാനമന്ത്രി ദേവഗൗഡയുടെ ഭാര്യയ്ക്ക് ആദായ നികുതി വകുപ്പിന്റെ നോടീസ്; രാഷ്ട്രീയ ആയുധമാക്കില്ലെന്ന് കുടുംബം; ഞങ്ങളുടെ ഭൂമിയില്‍ കരിമ്പ് കൃഷി ചെയ്യുന്നു, അവര്‍ വന്ന് കാണട്ടെ, ഡ്രോണ്‍ സര്‍വേ നടത്തട്ടെ, കോടികള്‍ സമ്പാദിച്ചിട്ടുണ്ടോയെന്ന് കണ്ടത്തട്ടെയെന്ന് മകന്‍


ഹാസന്‍ ജില്ലയിലെ ദൊഡ്ഡപുരയിലും പടുവലാഹിപ്പെയിലും കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഭൂമിയുടെ പേരിലാണ് അമ്മയ്ക്ക് നോടീസ് ലഭിച്ചതെന്ന് രേവണ്ണ പറഞ്ഞു. 'ഞങ്ങളുടെ സ്വത്തുമായി ബന്ധപ്പെട്ട എല്ലാ വിശദാംശങ്ങളും ആവശ്യപ്പെട്ട് എന്റെ അമ്മയ്ക്ക് നോടീസ് അയച്ചിട്ടുണ്ട്. നിയമപ്രകാരം മറുപടി നല്‍കും,' അദ്ദേഹം പ്രതികരിച്ചു.

നോടീസ് രാഷ്ട്രീയ ഉപകരണമായി ഉപയോഗിക്കില്ലെന്ന് മുന്‍ മുഖ്യമന്ത്രിയും രേവണ്ണയുടെ സഹോദരനുമായ എച് ഡി കുമാരസ്വാമി പറഞ്ഞു. 'ഞങ്ങളുടെ കുടുംബം സുതാര്യമാണ്, ഐ-ടി നോടീസിനെ കുറിച്ച് യാതൊരു ആശങ്കയുമില്ല. എന്ത് മറുപടി നല്‍കണമെങ്കിലും ഞങ്ങള്‍ നല്‍കും,' അദ്ദേഹം പറഞ്ഞു.

Keywords:  News, National, India, Bangalore, Prime Minister, Ex minister, Wife, Notice, Politics, Political party, Top-Headlines, Former PM Deve Gowda's wife gets I-T notice
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia