Divorce | മന്ത്രിസ്ഥാനം പോയതിന് പിന്നാലെ മദ്യപനായ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപണം; വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി ചന്ദ്ര പ്രിയങ്ക

 


ചെന്നൈ: (KVARTHA) മന്ത്രിസ്ഥാനം പോയതിന് പിന്നാലെ വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി ചന്ദ്ര പ്രിയങ്ക. കാരയ്ക്കല്‍ കുടുംബകോടതിയിലാണ് ഹര്‍ജി നല്‍കിയത്. 

അഭിപ്രായവ്യത്യാസങ്ങളെത്തുടര്‍ന്ന് പ്രിയങ്കയും ഭര്‍ത്താവ് ഷണ്‍മുഖവും വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തീരുമാനിച്ചതിന് മാസങ്ങള്‍ക്ക് ശേഷമാണ് വിവാഹ മോചനത്തിനുള്ള നീക്കം. അഭിഭാഷകര്‍ സമരത്തിലായതിനാല്‍ കുടുംബക്ഷേമ ജഡ്ജ് കെ അല്ലിയുടെ മുന്നില്‍ നെടുങ്ങാട് എംഎല്‍എ നേരിട്ട് ഹാജരായി.

Divorce | മന്ത്രിസ്ഥാനം പോയതിന് പിന്നാലെ മദ്യപനായ ഭര്‍ത്താവ് മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്ന് ആരോപണം; വിവാഹമോചനത്തിനുള്ള അപേക്ഷ നല്‍കി ചന്ദ്ര പ്രിയങ്ക

മദ്യപനായ ഭര്‍ത്താവ് ഷണ്‍മുഖം മാനസികമായും ശാരീരികമായും പീഡിപ്പിക്കുന്നുവെന്നാണ് ചന്ദ്ര പ്രിയങ്കയുടെ ആരോപണം. തന്റെ പ്രശസ്തിക്ക് കളങ്കം വരുത്താന്‍ അയാള്‍ തന്നെക്കുറിച്ച് ഗോസിപ് ഉണ്ടാക്കുന്നുവെന്നും അവര്‍ ആരോപിച്ചു. 

രണ്ടു മക്കളേയും തനിക്കെതിരെ തിരിച്ചുവെന്നും, തന്റെ മന്ത്രിസ്ഥാനം ഭര്‍ത്താവ് ദുരുപയോഗം ചെയ്തുവെന്നും ചന്ദ്രിക ആരോപിച്ചു. ഇക്കാരണത്താലാണ് പുതുച്ചേരിയില്‍ മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്ക വിവാഹമോചനം ആവശ്യപ്പെട്ടിരിക്കുന്നത്. പരസ്പരം വിവാഹമോചനത്തിന് ഷണ്‍മുഖം ആദ്യം സമ്മതിച്ചിരുന്നെങ്കിലും ഇപ്പോള്‍ അദ്ദേഹം പിന്‍മാറിയെന്നും ചന്ദ്രിക പറയുന്നു.

തന്നെ കൊല്ലുമെന്ന് ഭര്‍ത്താവ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ചന്ദ്ര പ്രിയങ്ക പരാതിപ്പെട്ടുവെന്ന് ഡിജിപി പറഞ്ഞു. ഷണ്‍മുഖത്തിനൊപ്പം തുടര്‍ന്നു ജീവിക്കാന്‍ സാധിക്കില്ലെന്നും പരാതിയില്‍ പറയുന്നുണ്ട്. ഗതാഗത മന്ത്രിയായിരുന്ന ചന്ദ്ര പ്രിയങ്കയുടെ പ്രകടനം തൃപ്തികരമല്ലാത്തതിനാലാണ് നേരത്തെ മന്ത്രിസഭയില്‍ നിന്നു പുറത്താക്കിയത്. 41 വര്‍ഷത്തിനു ശേഷം പുതുച്ചേരിയില്‍ മന്ത്രിയായ ആദ്യ വനിതയാണു ചന്ദ്ര പ്രിയങ്ക.

Keywords: Former Puducherry transport minister Chandira Priyanga files for divorce citing abuse, Puducherry, News, Complaint, Police, Allegation, Chandira Priyanga, Former Puducherry Transport Minister, Divorce, Allegation, National.




ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia