മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിംഗിന്റെ പേരക്കുട്ടി ആത്മഹത്യ ചെയ്തു

 


ചണ്ഡീഗഡ്: (www.kvartha.com 30.05.2016) മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിംഗിന്റെ പേരക്കുട്ടി ഹര്‍കിരാത് സിംഗ് ആത്മഹത്യ ചെയ്തു. സെക്ടര്‍ 5ലെ വസതിയിലാണിദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

വെടിയുതിര്‍ത്താണ് നാല്പതുകാരനായ ഹര്‍കിരാത് ആത്മഹത്യ ചെയ്തിരിക്കുന്നത്. പ്രഭാതസവാരിയും കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴായിരുന്നു ആത്മഹത്യ.

മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ബീന്ത് സിംഗിന്റെ പേരക്കുട്ടി ആത്മഹത്യ ചെയ്തുശബ്ദം കേട്ടെത്തിയ കുടുംബാംഗങ്ങള്‍ ഇദ്ദേഹത്തെ ഉടനെ ചണ്ഡീഗഡിലെ പിജിഐ
ആശുപത്രിയിലെത്തിച്ചുവെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. കഴിഞ്ഞ 15 വര്‍ഷമായി വിഷാദ രോഗത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്നു ഹര്‍കിരാത് സിംഗ്.

കഴിഞ്ഞ വര്‍ഷമുണ്ടായ വാഹനാപകടത്തില്‍ ഹര്‍കിരാത് സിംഗിന് തലയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

SUMMARY: Former Punjab chief minister late Beant Singh's grandson Harkirat Singh committed suicide at his Sector 5 residence in Chandigarh, Today.

Keywords: National, Former, Punjab, Chief minister, Beant Singh, Grandson, Harkirat Singh, Committed suicide, Sector 5, Residence, Chandigarh.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia