രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; പിതാവ് ഒളിവിലെന്ന് പൊലീസ്

 


അഹ് മദാബാദ്: (www.kvartha.com 30.03.2022) അഹ് മദാബാദില്‍ രണ്ട് ചെറിയ കുട്ടികളടക്കം ഒരു കുടുംബത്തിലെ നാല് പേരെ വീടിനുള്ളില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. അഹ് മദാബാദിലെ വിരാട് നഗര്‍ മേഖലയില്‍ നിന്നും ചൊവ്വാഴ്ചയാണ് വാര്‍ത്ത പുറത്തുവന്നത്. 

വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതിനെ തുടര്‍ന്ന് സംശയം തോന്നിയ അയല്‍വാസികള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ചൊവ്വാഴ്ച സ്ഥലത്തെത്തിയ പൊലീസ് വീട്ടിനുള്ളില്‍ നടത്തിയ പരിശോധനയില്‍ മൃതദേഹങ്ങള്‍ കണ്ടെടുക്കുകയായിരുന്നു. നാല് ദിവസം മുമ്പാണ് കൊലപാതകം നടന്നതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.

സോനല്‍ അമ്മ സുഭദ്ര, മക്കളായ ഗണേഷ്, പ്രഗതി എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. 15 ദിവസം മുമ്പാണ് കുടുംബം വിരാട് നഗറിലേക്ക് താമസം മാറിയത്. സോനലിന്റെ ഭര്‍ത്താവ് വിനോദിനെ കാണാനില്ല. കുട്ടികളേയും ഭാര്യയേയും അവരുടെ അമ്മയേയും കൊലപ്പെടുത്തിയശേഷം ഇയാള്‍ ഒളിവില്‍ പോയതാകാമെന്ന് പൊലീസ് സംശയിക്കുന്നു.

അഹ് മദാബാദ് ക്രൈംബ്രാഞ്ചിനൊപ്പം ഒധവ് പൊലീസും കൊലപാതകങ്ങളെക്കുറിച്ച് അന്വേഷിക്കുന്നുണ്ട്. വിനോദിന് വേണ്ടിയുള്ള അന്വേഷണം ഊര്‍ജിതമാക്കിയതായും പൊലീസ് പറഞ്ഞു.

നാലു മൃതദേഹങ്ങളും വിവിധ മുറികളില്‍ നിന്നാണ് കണ്ടെത്തിയതെന്ന് അഹ് മദാബാദ് പൊലീസ് ഉദ്യോഗസ്ഥര്‍ പറയുന്നു. കുട്ടികളുടെ മൃതദേഹം ഒരു മുറിയില്‍ ഒരുമിച്ചാണ് കണ്ടെത്തിയത്. സോനലിന്റെയും അമ്മയുടെയും മൃതദേഹങ്ങള്‍ മറ്റൊരു മുറിയിലാണ് കണ്ടെത്തിയത്. മൃതദേഹങ്ങളെല്ലാം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം പോസ്റ്റ്മോര്‍ടെത്തിനായി പ്രാദേശിക ആശുപത്രിയിലേക്ക് മാറ്റി. മൂര്‍ചയേറിയ ആയുധം കൊണ്ട് ഒന്നിലധികം തവണ കുത്തിപ്പരിക്കേല്‍പിച്ചാണ് കൊലപാതകം നടത്തിയിരിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

രണ്ട് കുട്ടികളടക്കം ഒരു കുടുംബത്തിലെ 4 പേര്‍ വീടിനുള്ളില്‍ ക്രൂരമായി കൊല്ലപ്പെട്ട നിലയില്‍; പിതാവ് ഒളിവിലെന്ന് പൊലീസ്


Keywords: Four family members including two children found murdered in Ahmedabad, father absconding, Ahmedabad, News, Local News, Dead Body, Murder, Police, Probe, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia