ഓടുന്ന കാറില്‍ നൈജീരിയന്‍ യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി; 4 പേര് പിടിയില്‍
Feb 21, 2015, 13:45 IST
ഡെല്‍ഹി: (www.kvartha.com 21/02/2015) ഡെല്‍ഹിയില്‍ ഓടുന്ന കാറില്‍ നൈജീരിയന്‍ യുവതി കൂട്ടമാനഭംഗത്തിനിരയായി. 35 കാരിയായ യുവതിയാണ് കൂട്ടമാനഭംഗത്തിനിരയായത്. പീഡനത്തിനുശേഷം യുവതിയെ ഈസ്റ്റ് ഡെല്‍ഹിയിലെ മായൂര്‍ വിഹാറിലെ ഡി.എന്‍.എ ടോള്‍ പഌസയ്ക്കു സമീപം ഉപേക്ഷിച്ച് സംഘം കടന്നുകളഞ്ഞു. നാട്ടുകാരാണ് അബോധാവസ്ഥയില്‍ കണ്ട യുവതിയെ ആശുപത്രിയിലെത്തിച്ചത്.
സംഭവത്തില്‍ നാല് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ടോള്‍ പ്ളാസയിലെ സി.സി.ടി.വി ദൃശ്യത്തില്‍ നിന്നാണ് പോലീസ് പ്രതികളെ തിരിച്ചറിഞ്ഞത്. നാലംഗ സംഘം യുവതിയെ കാറില്‍ നിന്നും തട്ടിയിടുന്ന ദൃശ്യം സി സി ടി വിയില്‍ പതിഞ്ഞിരുന്നു. ഈ കാര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മായൂര്‍ വിഹാറില്‍ വെച്ച് പോലീസ് പ്രതികളെ പിടികൂടിയത്. പ്രതികള്‍ നാലു പേരും 22 വയസിനും 25 വയസിനും ഇടയില്‍ പ്രായമുള്ളവരാണ്.
മാസങ്ങള്‍ക്കു മുമ്പ് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് യൂബര്‍ ടാക്സിയില്‍ യാത്ര ചെയ്തിരുന്ന യുവതിയെ ഡ്രൈവര്‍ പീഡനത്തിനിരയാക്കിയിരുന്നു. പോലീസ് റിപോര്‍ട്ട് പ്രകാരം ഡെല്‍ഹിയില്‍ 2014ല്‍ 2,069 മാനഭംഗക്കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Keywords: Four Held in Alleged Rape of Nigerian Woman in Delhi, New Delhi, Police, hospital, Treatment, Passenger, Report, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.