Warning | ഡെല്‍ഹിയില്‍ വൈദ്യുതി സൗജന്യം; തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ പവര്‍കട്ടിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി അരവിന്ദ് കേജ് രിവാള്‍
● വികാസ് പുരിയിലെ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം
● ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ബിഹാറിലും 810 മണിക്കൂറാണ് പവര്‍കട്ട്
● ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും വൈദ്യുതിക്ക് വില കൂടുതല്‍
ന്യൂഡെല്‍ഹി: (KVARTHA) നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വോട്ടു ചെയ്താല്‍ പവര്‍കട്ടിനെ അഭിമുഖീകരിക്കേണ്ടിവരുമെന്ന മുന്നറിയിപ്പുമായി മുന്‍ മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കേജ് രിവാള്‍. ഡെല്‍ഹിയിലെ ജനങ്ങള്‍ ബിജെപിക്ക് വോട്ട് ചെയ്താല്‍ പവര്‍ കട്ട് വീണ്ടും ഉണ്ടാകുമെന്നും കേജ് രിവാള്‍ പറഞ്ഞു. വികാസ് പുരിയിലെ യോഗത്തില്‍ പ്രവര്‍ത്തകരെ അഭിമുഖീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെള്ളത്തിനുള്ള ബില്ലായി ജനങ്ങള്‍ക്ക് വലിയ തുകയാണ് ലഭിക്കുന്നതെന്നും തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുത്താല്‍ ബില്ലുകള്‍ ഒഴിവാക്കുമെന്നും കേജ് രിവാള്‍ യോഗത്തില്‍ പറഞ്ഞു.
കേജ് രിവാളിന്റെ വാക്കുകള്‍:
ബിജെപി ഭരിക്കുന്ന ഉത്തര്‍പ്രദേശിലും ബിഹാറിലും 810 മണിക്കൂറാണ് പവര്‍കട്ട്. ഡെല്‍ഹിയില്‍ വൈദ്യുതി സൗജന്യമാണ്. ഉത്തര്‍പ്രദേശിലും, രാജസ്ഥാനിലും, ബിഹാറിലും വൈദ്യുതിക്ക് വില കൂടുതലാണ്- എന്നും കേജ് രിവാള്‍ പറഞ്ഞു.
അടുത്തവര്‍ഷം ഫെബ്രുവരിയില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിനായുള്ള തയാറെടുപ്പിലാണ് എഎപി. മദ്യനയ അഴിമതിക്കേസില്‍ ജയില്‍മോചിതനായശേഷം മുഖ്യമന്ത്രിപദം രാജിവച്ച കേജ് രിവാള്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിലാണ്.
#DelhiElections, #ArvindKejriwal, #BJP, #FreeElectricity, #AAP