Violence | പശ്ചിമബംഗാളില്‍ കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

 


കൊല്‍കത: (www.kvartha.com) പശ്ചിമബംഗാളിലെ കല്യാണ്‍ഗഞ്ചില്‍ കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് സംഘര്‍ഷാവസ്ഥ. സംഘര്‍ഷം നിയന്ത്രിക്കാന്‍ പൊലീസ് ടിയര്‍ ഗാസ് ഷെലുകള്‍ ഉപയോഗിച്ചു. സംഘര്‍ഷാവസ്ഥ ലഘൂകരിക്കാന്‍ കൂടുതല്‍ പൊലീസിനെ സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്.

ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ സുകന്ത മജുംദാര്‍ പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ കുടുംബത്തെ സന്ദര്‍ശിച്ചു. സംഭവത്തെ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ബിജെപി ശ്രമിക്കുകയാണെന്ന ആരോപണവുമായി തൃണമൂല്‍ കോണ്‍ഗ്രസ് രംഗത്തെത്തിയിട്ടുണ്ട്. ഇരയുടെ കുടുംബത്തെ കാണാന്‍ പശ്ചിമബംഗാള്‍ പൊലീസ് അനുവദിച്ചില്ലെന്ന ആരോപണം ബിജെപിയും ഉയര്‍ത്തിയിട്ടുണ്ട്.

വെളളിയാഴ്ച രാവിലെയാണ് പെണ്‍കുട്ടിയുടെ മൃതദേഹം കല്യാണ്‍ ഗഞ്ചിലെ കുളത്തിന് സമീപത്തുനിന്നും കണ്ടെത്തിയത്. മൃതദേഹം പോസ്റ്റ്‌മോര്‍ടത്തിനയക്കാനായി എത്തിയ പൊലീസ് സംഘത്തിന് നേരെ സംഭവസ്ഥലത്ത് തടിച്ചുകൂടിയ ആള്‍ക്കൂട്ടം കല്ലെറിയുകയായിരുന്നു. തുടര്‍ന്ന് പൊലീസ് ആള്‍ക്കൂട്ടത്തെ നിയന്ത്രിക്കാന്‍ ടിയര്‍ ഗാസ് പ്രയോഗിച്ചു.

Violence | പശ്ചിമബംഗാളില്‍ കൗമാരക്കാരി ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടു; സ്ഥലത്ത് സംഘര്‍ഷാവസ്ഥ

ആള്‍ക്കൂട്ടത്തെ മാറ്റി പെണ്‍കുട്ടിയുടെ മൃതദേഹം ഉടന്‍ തന്നെ ആശുപത്രിയിലേക്ക് മാറ്റാന്‍ സാധിച്ചതിനാല്‍ തെളിവുകളൊന്നും നഷ്ടപ്പെട്ടിട്ടില്ലെന്നും ദിന്‍ജാപൂര്‍ എസ് പി സന അക്തര്‍ പറഞ്ഞു. കേസില്‍ വിശദമായ അന്വേഷണം നടത്തുമെന്നും അവര്‍ അറിയിച്ചു.

പ്രദേശം ഇപ്പോള്‍ ശാന്തമാണെന്നും അന്വേഷണം നടക്കുന്നുണ്ടെന്നും പൊലീസ് പറഞ്ഞു. രാവിലെ, ദേശീയ ബാലാവകാശ സംരക്ഷണ കമീഷനും (എന്‍സിപിസിആര്‍) വിഷയം ശ്രദ്ധയില്‍പ്പെടുത്തി, സംഭവത്തെ കുറിച്ച് അന്വേഷിക്കാന്‍ ഒരു അന്വേഷണ സംഘത്തെ അയക്കുമെന്നും അവര്‍ അറിയിച്ചു.

Keywords:  Fresh Violence In Bengal's Kaliyaganj Over Alleged Molest And Murder of Teenager, Kolkata, News, Clash, Molestation, Dead Body, Politics, BJP, Allegation, National. 
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia