മോഡിയുടെ മത സൗഹാര്‍ദ്ദ പ്രസംഗത്തിനും വിവാദ കോട്ട് ലേലത്തിനും പറയാനുള്ളത്
Feb 22, 2015, 13:39 IST
ന്യൂഡല്‍ഹി: (www.kvartha.com 22/02/2015) സഖ്യകക്ഷികളായ വിശ്വഹിന്ദു പരിഷത്തും ആര്‍.എസ്.എസും നടത്തുന്ന ന്യൂനപക്ഷ ദ്രോഹങ്ങള്‍ക്കെതിരെ ഒരക്ഷരം ഉരിയാടാതിരുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി പെട്ടെന്നൊരു ദിവസം മത സൗഹാര്‍ദ്ദത്തെക്കുറിച്ചും ന്യൂനപക്ഷ പീഡനങ്ങള്‍ക്കുമെതിരെ ഘോരഘോരം പ്രസംഗിച്ചത് ഏവരേയും അല്‍ഭുതപ്പെടുത്തിയിരുന്നു. കാരണം അധികാരമേറ്റ് 9 മാസം പിന്നിട്ടിട്ടും ന്യൂനപക്ഷ അക്രമത്തിനെതിരെ ഒരക്ഷരം ശബ്ദിക്കാതിരുന്ന മോഡി പെട്ടെന്നൊരു ദിനം ഉയിര്‍ത്തെഴുന്നേറ്റ പോലെ പ്രതികരിക്കുകയായിരുന്നു.
എന്നാല്‍ മോഡിയുടെ ഈ പ്രതികരണം അദ്ദേഹത്തിന്റെ അടവ് നയമാണെന്ന് ബിജെപിയിലെ നേതാക്കള്‍ തന്നെ വ്യക്തമാക്കുന്നു. പേരുവെളിപ്പെടുത്താനാഗ്രഹിക്കാത്ത ചില നേതാക്കളാണ് അടുത്തിടെ മോഡിക്കുണ്ടായ മാറ്റങ്ങളെക്കുറിച്ച് ചില കാര്യങ്ങള്‍ തുറന്നുപറഞ്ഞത്.
ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം സ്വന്തമാക്കിയ ബിജെപിയ്ക്കും മോഡിക്കും പിന്നീടങ്ങോട്ട് നല്ല ദിനങ്ങളായിരുന്നു. തുടര്‍ന്ന് വന്ന നിയമസഭ തിരഞ്ഞെടുപ്പുകളിലും വിജയം മോഡിക്കൊപ്പമായിരുന്നു. എന്നാല്‍ ഡല്‍ഹി തിരഞ്ഞെടുപ്പ് മോഡിക്കേറ്റ കനത്ത തിരിച്ചടിയായി.
ബിജെപിയുടെ ഹണിമൂണ്‍ കാലഘട്ടത്തിന്റെ അവസാനമെന്നാണ് ഒരു ബിജെപി നേതാവ് ഡല്‍ഹി തിരഞ്ഞെടുപ്പിനെ വിശേഷിപ്പിച്ചത്. ഹിന്ദു തീവ്രവാദികള്‍ക്ക് മോഡി നല്‍കിയ സര്‍വ്വ പിന്തുണയാണ് തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് കനത്ത പരാജയം സമ്മാനിച്ചതെന്ന് ഈ നേതാവ് വിശ്വസിക്കുന്നു.
ഭംഗി നഷ്ടപ്പെട്ട പാര്‍ട്ടിയുടെ മുഖം മിനുക്കാനും തെറ്റുകള്‍ തിരുത്താനും തയ്യാറായില്ലെങ്കില്‍ മറ്റ് സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പുകളിലും ബിജെപിക്ക് കനത്ത തിരിച്ചടിയുണ്ടാകുമെന്ന് പാര്‍ട്ടി ഭയന്നു. ഡല്‍ഹി തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്ന് ഒരാഴ്ചക്കകം മോഡി മതസൗഹാര്‍ദ്ദത്തെക്കുറിച്ച് പ്രസംഗിച്ചു. തന്റെ സര്‍ക്കാര്‍ ന്യൂനപക്ഷ ദ്രോഹികളെ വെറുതെ വിടില്ലെന്ന് ശക്തിയുക്തം പറഞ്ഞു. മാധ്യമങ്ങള്‍ മോഡിയെ വാഴ്ത്തി, കഴുതകളായ പൊതുജനം കൈയ്യടിച്ചു.
മോഡിയുടെ ഇമേജിനെ ബാധിക്കുന്ന വിധത്തില്‍ അഭിപ്രായപ്രകടനങ്ങളോ പ്രസ്താവനകളോ നടത്തരുതെന്നാണ് വിശ്വ ഹിന്ദു പരിഷ്ത്ത് നേതാക്കള്‍ക്ക് ലഭിച്ചിരിക്കുന്ന നിര്‍ദ്ദേശം. ഇതിന്റെ തുടക്കഥകളാണ് തന്റെ ക്ഷേത്രം നിര്‍മ്മിച്ചവരോട് മോഡി അതൃപ്തി പ്രകടിപ്പിച്ചത്. നിധിപോലെ കരുതിയ 10 ലക്ഷത്തിന്റെ സ്വന്തം പേരെഴുതിയ കോട്ട് ലേലത്തിന് വെച്ച് ആ തുക സന്നദ്ധസംഘടനയ്ക്ക് സംഭാവനയായി നല്‍കിയത്. ഇതെല്ലാം മോഡിയുടെ മുഖം മിനുക്കല്‍ മാത്രമായിരുന്നു.
ഒരു ചായക്കടക്കാരന്റെ മകനായ മോഡിയില്‍ ജനങ്ങള്‍ ഇഷ്ടപ്പെട്ടത് ലാളിത്യമായിരുന്നു. എന്നാല്‍ പ്രധാനമന്ത്രിയായ മോഡി ലാളിത്യം ദൂരെയെറിഞ്ഞു. മോഡി പ്രത്യക്ഷപ്പെടുന്ന ഇടങ്ങളില്‍ അദ്ദേഹത്തിന്റെ വസ്ത്രങ്ങള്‍ കൂടി ചര്‍ച്ചചെയ്യപ്പെട്ടു. 10 ലക്ഷത്തിന്റെ സ്യൂട്ടിട്ട് യുഎസ് പ്രസിഡന്റിന്റെ മുന്‍പില്‍ വന്ന മോഡി ഇന്ത്യക്കാരെ ഞെട്ടിച്ചുവെന്നാണ് ഒരു രാഷ്ട്രീയ നിരീക്ഷകന്‍ ബിജെപിയുടെ മുതിര്‍ന്ന നേതാവിനോട് പറഞ്ഞത്.
ഒരു ബിജെപി പ്രധാനമന്ത്രിയില്‍ നിന്നും ഇന്ത്യന്‍ പ്രധാനമന്ത്രിയിലേയ്ക്ക് മോഡിക്കുള്ള ദൂരം ഏറെയുണ്ട്. ഇപ്പോള്‍ കാണുന്നത് താല്‍ക്കാലീക മാറ്റം മാത്രം. സ്വതസിദ്ധമായത് അദ്ദേഹത്തിന്റെ കൂടെത്തന്നെയുണ്ട്.
SUMMARY: New Delhi: It's out with the flashy suit, in with religious tolerance for Prime Minister Narendra Modi, who is seeking to soften his image after an electoral pounding in New Delhi and grumblings in his party about his top-down leadership style.
Keywords: BJP, Prime Minister, Narendra Modi, Controversy, Coat,

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.