Weight | നിങ്ങളുടെ ശരീര ഭാരം പെട്ടെന്ന് കൂടുന്നുണ്ടോ? ഇവയാകാം കാരണങ്ങൾ
Aug 15, 2023, 11:55 IST
ന്യൂഡെൽഹി: (www.kvartha.com) പ്രായം, അസുഖം, ഭക്ഷണക്രമം, ഹോർമോണുകൾ, ശാരീരിക പ്രവർത്തനങ്ങളുടെ തോത് തുടങ്ങിയ വിവിധ ജീവിതശൈലി ഘടകങ്ങൾ കാരണം നമ്മുടെ ശരീര ഭാരത്തിൽ പലപ്പോഴും വ്യത്യാസം വരുന്നു. സാധാരണ ഗതിയിൽ ഭാരത്തിൽ ചെറിയ രീതിയിലുള്ള വ്യത്യാസം ഉണ്ടാകാറുണ്ട്. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ പെട്ടെന്നുള്ളതോ അപ്രതീക്ഷിതമായതോ ആയ ശരീരഭാരം നിങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ, അത് ഏതെങ്കിലും ആരോഗ്യ പ്രശ്നങ്ങൾ മൂലമാകും. ഒരു വ്യക്തിയുടെ അടിസ്ഥാന ഭാരം, ശരീരഘടന, അടിസ്ഥാന ആരോഗ്യസ്ഥിതികൾ എന്നിങ്ങനെയുള്ള വിവിധ ഘടകങ്ങളെ ആശ്രയിച്ചാണ് ഇപ്പോൾ 'പെട്ടെന്നുള്ള ശരീരഭാരം' എന്ന് കണക്കാക്കുന്നത്. അപ്രതീക്ഷിതമായി ശരീരഭാരം കൂട്ടാൻ സാധ്യതയുള്ള ചില ആരോഗ്യസ്ഥിതികൾ ഇതാ.
1.ഹൈപ്പോതൈറോയിഡിസം
ഹൈപ്പോതൈറോയിഡിസം എന്നറിയപ്പെടുന്ന തൈറോയ്ഡ് ഗ്രന്ഥിക്ക് നിങ്ങളുടെ മെറ്റബോളിസത്തെ മന്ദഗതിയിലാക്കാൻ കഴിയും. ഇത് ഫ്ലൂയിഡ് നിലനിർത്തുകയും കുറച്ചു കലോറികൾ മാത്രം ഇല്ലാതാക്കുകയും ചെയ്യുന്നു. ഇത് ഭാരം വർധിപ്പിക്കാൻ കാരണമാകും. ശരീരത്തിലെ ദ്രാവക സന്തുലിതാവസ്ഥ നിയന്ത്രിക്കുന്നതിൽ തൈറോയ്ഡ് ഹോർമോണുകളുടെ കാര്യക്ഷമത കുറയുന്നതിനാൽ ഹൈപ്പോതൈറോയിഡിസം വെള്ളം നിലനിർത്തുന്നതിന് കാരണമാകും. ഇത് താൽക്കാലിക ഭാരം വർധിപ്പിക്കും.
ഹൈപ്പോതൈറോയിഡിസം മൂലം ശരീരത്തിൽ കൊഴുപ്പ് അടിഞ്ഞുകൂടുന്നതും ശരീരഭാരം കൂട്ടാൻ ഇടയാക്കും. കൂടാതെ, പ്രവർത്തനരഹിതമായ തൈറോയ്ഡ് ഉള്ള ആളുകൾക്ക് അവരുടെ വിശപ്പിൽ മാറ്റങ്ങൾ അനുഭവപ്പെടാം, ഇത് ഭക്ഷണം കഴിക്കുന്നതിനും തുടർന്നുള്ള ശരീരഭാരം വർധിപ്പിക്കുന്നതിനും ഇടയാക്കും.
2. ഹൃദയസ്തംഭനം, വൃക്ക അല്ലെങ്കിൽ കരൾ രോഗം
ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ, ഹൃദയസ്തംഭനം, വൃക്ക അല്ലെങ്കിൽ കരൾ രോഗം എന്നിവയും ശരീരത്തിൽ ദ്രാവകം നിലനിർത്താൻ കാരണമാകും. ഇത് ശരീരഭാരം പെട്ടെന്ന് ഉയരാൻ ഇടയാക്കും.
3. കുഷിംഗ്സ് സിൻഡ്രോം
ഉപാപചയ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന ഹോർമോൺ ആയ കോർട്ടിസോൾ ശരീരം അമിതമായ അളവിൽ ഉത്പാദിപ്പിക്കുമ്പോൾ കുഷിംഗ്സ് സിൻഡ്രോം സംഭവിക്കുന്നു. ഈ അവസ്ഥയിൽ, ശരീരഭാഗങ്ങളായ മുഖം, മുകൾഭാഗം, അടിവയർ എന്നിവയ്ക്ക് ഭാരം വർധിക്കുന്നു.
4. പോളിസിസ്റ്റിക് ഓവറി സിൻഡ്രോം (PCOS)
പോളിസിസ്റ്റിക് ഓവറി സിൻഡ്രോം അണ്ഡാശയമുള്ളവരിലും ശരീരഭാരം വർധിപ്പിക്കും. ഇൻസുലിൻ പ്രതിരോധം, ഹോർമോൺ അസന്തുലിതാവസ്ഥ എന്നിവ മൂലമാണ് ഇത് സംഭവിക്കുന്നത്.
പെട്ടെന്ന് നിങ്ങളുടെ ഭാരം വർധിക്കുന്നത് പല കാരണങ്ങൾ കൊണ്ടാകാം. ഒരിക്കലും സ്വയം ഒരു നിഗമനത്തിൽ എത്തി ചേരരുത്. ഡോക്ടറെ കണ്ടതിനു ശേഷം ലക്ഷണങ്ങൾ അറിയിക്കുക. ശരീരഭാരം വർധിക്കുന്നതിനുള്ള കാരണമായി അടിസ്ഥാനപരമായ രോഗാവസ്ഥ തിരിച്ചറിഞ്ഞാൽ ഡോക്ടറുടെ നിർദേശപ്രകാരം തുടർനടപടികൾ സ്വീകരിക്കുക.
Keywords: News, National, New Delhi, Sudden Weight Gain, Medical Conditions, From hypothyroidism to liver disease, sudden weight gain could be a sign of all these medical conditions.
< !- START disable copy paste -->

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.