നിങ്ങൾ വാക്സിൻ എടുത്തവരാണോ? എങ്കിൽ വാഷിംഗ് മെഷീനും മിക്സിയുമടക്കം സമ്മാനങ്ങൾ നേടിയെടുക്കാം; വ്യത്യസ്തമായി ഈ ജില്ല
Oct 8, 2021, 16:38 IST
ചെന്നൈ: (www.kvartha.com 08.10.2021) സ്വന്തം രാജ്യത്ത് വാക്സിൻ എടുക്കുന്നത് പ്രോത്സാഹിപ്പിക്കാൻ ഏത് വഴിയും സ്വീകരിക്കുന്നവരാണ് സർകാരുകളും സംഘടനകളും. അങ്ങനെയാണ് അമേരിക്കയിൽ വാക്സിൻ എടുക്കുന്നവർക്ക് ബിയർ നൽകാൻ ബൈഡൻ തീരുമാനിച്ചത്. എന്നാൽ ഇപ്പോഴിതാ മറ്റൊരു വാക്സിൻ ഓഫറിന് പിന്നാലെയാണ് ജനങ്ങൾ.
ഭയം മൂലം പല പൗരന്മാരും ഇപ്പോഴും പ്രതിരോധ കുത്തിവയ്പ്പ് എടുത്തിട്ടില്ല. എന്നാൽ, പ്രതിരോധ കുത്തിവയ്പ്പ് എടുക്കാൻ ആളുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി തമിഴ്‌നാട്ടിലെ കരൂർ ജില്ലാ വ്യത്യസ്‌തമായ സമ്മാനങ്ങളാണ് വാഗ്ദാനം ചെയ്തിരിക്കുന്നത്.
ഞായറാഴ്ച നടത്തുന്ന മെഗാ വാക്‌സിൻ ഡ്രൈവിൽ വാക്സിനേഷൻ എടുക്കുന്ന ആളുകൾക്ക് സമ്മാനങ്ങളായി ലഭിക്കാൻ പോകുന്നത് വാഷിംഗ് മെഷീൻ, വെറ്റ് ഗ്രൈൻഡർ, മിക്സർ ഗ്രൈൻഡർ, പ്രഷർ കുകർ, പാത്രങ്ങൾ എന്നിവയാണ്.

സംസ്ഥാനത്ത് നടത്തുന്ന അഞ്ചാമത്തെ മെഗാ വാക്സിൻ ഡ്രൈവാണ് ഇത്. കുത്തിവയ്പ് നടത്തുന്ന എല്ലാവർക്കുമായി ജില്ലയിലെ വാക്സിൻ കേന്ദ്രങ്ങളിൽ അഡ്മിനിസ്ട്രേഷൻ ഒരു നറുക്കെടുപ്പ് നടത്തും.
ഗൃഹോപകരണങ്ങൾ ഉൾപെടെയുള്ള സമ്മാനങ്ങളായിരിക്കും വിജയികളെ കാത്തിരിക്കുന്നത്. കൂടാതെ ക്യാംപുകളിൽ വാക്സിനേഷനായി ആളുകളെ കൊണ്ടുവരുന്ന സന്നദ്ധപ്രവർത്തകർക്ക് അഞ്ച് രൂപ പ്രോത്സാഹനം നൽകും.
നറുക്കെടുപ്പിൽ വാഷിംഗ് മെഷീനാണ് ഒന്നാം സമ്മാനം, രണ്ടാം സമ്മാനം വെറ്റ് ഗ്രൈൻഡറും മൂന്നാം സമ്മാനം മിക്സർ ഗ്രൈൻഡറുമായിരിക്കും. പ്രഷർ കുക്കറുകൾ ഉൾപെടെ 24 സമ്മാനങ്ങൾ വേറെയും ഉണ്ടായിരിക്കും.
Keywords: News, Chennai, National, India, Vaccine, Corona, Tamilnadu, COVID-19, Top-Headlines, Washing Machines, From Washing Machines to Mixer Grinders, Karur District to Give Away Gifts to People Getting Vaccinated.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.