Controversy | ഒടുവില്‍ പ്രതിഷേധം ഫലം കണ്ടു; തൈരില്‍ ഹിന്ദി 'കലക്കാനുള്ള' നീക്കം ഉപേക്ഷിച്ച് കേന്ദ്രം; പുതിയ നിര്‍ദേശം ഇങ്ങനെ
Mar 30, 2023, 17:39 IST
ന്യൂഡെല്‍ഹി: (www.kvartha.com) തൈര് പായ്കറ്റുകളില്‍ ഹിന്ദി നാമം ചേര്‍ക്കണമെന്ന നിര്‍ദേശം പിന്‍വലിച്ച് കേന്ദ്ര ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ്എസ്എസ്എഐ ). തൈര് പായ്കറ്റുകളില്‍ 'ദഹി' എന്ന് നിര്‍ബന്ധമായി ചേര്‍ക്കണമെന്നായിരുന്നു നേരത്തെ നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇനി മുതല്‍ അങ്ങനെ വേണ്ടെന്നും ഇംഗ്ലീഷില്‍ 'CURD' എന്നെഴുതി ഒപ്പം അതത് പ്രാദേശിക വാക്കും ചേര്‍ക്കാം എന്നുമാണ് പുതിയ നിര്‍ദേശം. വാര്‍ത്താക്കുറിപ്പിലൂടെയാണ് ഭക്ഷ്യസുരക്ഷാ അതോറിറ്റി ഇക്കാര്യം അറിയിച്ചത്.
കേന്ദ്രത്തിന്റെ നിര്‍ദേശത്തിനെതിരെ കര്‍ണാടകയിലും തമിഴ്‌നാട്ടിലും പ്രതിഷേധം ഉയര്‍ന്നതോടെയാണ് എഫ് എസ് എസ് എ ഐ തീരുമാനം പിന്‍വലിച്ചത്. തൈരില്‍ ഹിന്ദി 'കലക്കാനുള്ള' നീക്കത്തിനെതിരെ തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കടുത്ത ഭാഷയില്‍ പ്രതികരിച്ചിരുന്നു. പായ്കറ്റില്‍ ദഹി എന്ന് നല്‍കുകയും ബ്രാകറ്റില്‍ പ്രാദേശിക വാക്ക് ഉപയോഗിക്കാനുമുള്ള ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേഡ്‌സ് അതോറിറ്റി ഓഫ് ഇന്‍ഡ്യയുടെ (എഫ്എസ്എസ്എഐ) നിര്‍ദേശത്തിനെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.
സ്വന്തം സംസ്ഥാനങ്ങളില്‍ ഉപയോഗിക്കുന്ന തൈര് പായ്കറ്റിലെ പേരില്‍ പോലും ഹിന്ദി അടിച്ചേല്‍പിക്കുന്നതിലേക്കു കാര്യങ്ങള്‍ എത്തിയെന്നും മാതൃഭാഷയെ അവഹേളിക്കുന്നവരെ ദക്ഷിണേന്‍ഡ്യയില്‍ നിന്ന് ഇല്ലാതാക്കുമെന്നും സ്റ്റാലിന്‍ ട്വീറ്റ് ചെയ്തു.
തൈരിനു പ്രാദേശികമായി പറയുന്ന മൊസരു എന്ന വാക്ക് ഉപയോഗിക്കണമെന്നുള്ള കര്‍ണാടക മില്‍ക് ഫെഡറേഷന്റെ ആവശ്യത്തിനുള്ള മറുപടിയായാണ് ദഹി എന്ന ഹിന്ദി വാക്ക് നല്‍കാനും കന്നഡ വാക്ക് ബ്രാകറ്റില്‍ ഉപയോഗിക്കാനും എഫ് എസ് എസ് എ ഐ നിര്‍ദേശിച്ചത്. ഇതു സംബന്ധിച്ചുള്ള മാധ്യമ വാര്‍ത്ത സഹിതമാണു മുഖ്യമന്ത്രി ട്വീറ്റ് ചെയ്തത്. സമാനമായ നിര്‍ദേശം തമിഴ്‌നാട് മില്‍ക് പ്രൊഡ്യൂസേഴ്‌സ് ഫെഡറേഷനും ലഭിച്ചിരുന്നു.

ഇതാദ്യമായല്ല കേന്ദ്രസര്‍കാരിന്റെ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള നീക്കത്തെ തമിഴ്‌നാട് ചെറുക്കുന്നത്. 1930 മുതല്‍ ഹിന്ദി അടിച്ചേല്‍പിക്കാനുള്ള ശ്രമങ്ങളെ തമിഴ്‌നാട് ചെറുക്കുന്നുണ്ട്. 1960 കളില്‍ ഹിന്ദി അടിച്ചേല്‍പ്പിച്ചതിനെതിരെ നടന്ന വന്‍ പ്രതിഷേധം സ്റ്റാലിന്റെ പാര്‍ടിയായ ദ്രാവിഡ മുന്നേറ്റ കഴകത്തെ (ഡിഎംകെ) അധികാരത്തിലെത്തിച്ചു. ഹിന്ദി സംസാരിക്കാത്ത സംസ്ഥാനങ്ങള്‍ ഹിന്ദി സ്വീകരിക്കുന്നിടത്തോളം കാലം ഇംഗ്ലീഷ് ഒരു ലിങ്ക് ഭാഷയായി തുടരുമെന്ന് അന്നത്തെ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റു ഉറപ്പ് നല്‍കിയിരുന്നു.
Keywords: FSSAI withdraws its earlier directive to label curd packets as 'Dahi', New Delhi, News, Politics, Controversy, Protest, National.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.